CINEMA06/03/2017

കിങ്ങിണിക്കൂട്ടം

ayyo news service
ആര്യാദേവി, രഞ്ജിത്ത് രാജ്
കോളേജ് കാമ്പസിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന  ചിത്രമാണ് കിങ്ങിണിക്കൂട്ടം കാമ്പസില്‍ ഒപ്പം പഠിക്കുന്ന  വിദ്യാര്‍ത്ഥിനിയെ സഹായിക്കാന്‍, ഒരു പ്രത്യേക സാഹചര്യത്തില്‍ പതിനഞ്ച് ദിവസത്തെ കരാര്‍ പ്രണയത്തിലേര്‍പ്പെടുന്ന  ഒരു വിദ്യാര്‍ത്ഥിയുടെ കഥയാണ് വളരെ രസകരമായി ഈ ചിത്രത്തിലൂടെ പറയുന്നത്. നവാഗതനായ പ്രവീൺ ചന്ദ്രനാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. സന്തോഷ് ഫിലിംസ് മാരാമണിന്റെ  ബാനറില്‍ സന്തോഷ് മാരാമൺ ആണ് ചിത്രം നിര്‍മിക്കുന്നത്.  മോന്‍സി പനച്ചമൂടന്‍ ആണ് എക്‌സിക്യുട്ടീവ് പ്രൊഡ്യുസര്‍.

രണ്ട് കാലഘ'ങ്ങളിലൂടെയാണ് ചിത്രത്തിന്റെ അവതരണം. സുമിത്ത്, വീണ എന്നി  സഹപാഠികളാണ് കരാര്‍ പ്രണയത്തിലേര്‍പ്പെടുന്നത്.കോളേജിലെ വില്ലനാണ് ഡാനി. ഏറെ സൗന്ദര്യമുള്ള ഡാനി സ്വന്തം ഇഷ്ടത്തിനുവേണ്ടി എന്തു ചെയ്യാനും മടിയില്ലാത്തവനാണ്. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാകുന്ന വിധത്തിലാണ് ഈ ചിത്രത്തിന്റെ അവതരണം.

പ്രവീൺ ചന്ദ്രന്‍
രജ്ഞിത് രാജ്, മധു പട്ടത്താനം,  ശരത്ചന്ദ്രന്‍, സന്തോഷ് മാരാമൺ, കായംകുളം ബാബു, തര്യന്‍ ജോര്‍ജ്, അനില്‍ നമ്പ്യാര്‍,  കൊല്ലം ഷാ, ഹരീന്ദ്രന്‍, ഹരീഷ് മലയാലപ്പുഴ, നൂറല്‍ അമീന്‍, ആര്യാദേവി, ഡിനി ഡാനിയേല്‍, ടി.ടി ഉഷ, ശില്പ, സിന്ധു കണ്ണൂര്‍, അര്‍ച്ചനാ വിജയന്‍, സുമി, ബിജിന മാത്യു, അലീഷ, ബേബി നിഥുന തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
 
രഞ്ജിത്ത് രാജാണ് നായക കഥാപാത്രമായ സുമിത്ത് ആകുന്നത്. രഞ്ജിത്ത് നായകനായകു മൂന്നാമത്തെ ചിത്രമാണ് കിങ്ങിണിക്കൂട്ടം. അറിയാതെ ഇഷ്ടമായി, ആകാശങ്ങളില്‍ എന്നിവയാണ് മുന്‍ചിത്രങ്ങള്‍. രഞ്ജിത്ത് അഭിനയിക്കുന്ന പത്താമത്തെ ചിത്രമാണിത്. 23 മെഗാ സീരിയലുകളിലും നാല് ഷോര്‍ട്ട്ഫിലിമുകളിലും മൂന്ന് ആല്‍ബത്തിലും മൂന്ന് പരസ്യചിത്രത്തിലും രഞ്ജിത്ത് അഭിനയിച്ചിട്ടുണ്ട്.

അസിസ്റ്റന്റ് ഡയറക്ടറായാണ് ഈ യുവാവ് സീരിയല്‍ രംഗത്ത് എത്തുന്നത്. കന്യാദാനം എന്ന സീരിയലിലാണ് ആദ്യം അഭിനയിച്ചത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയല്‍ രഞ്ജിത്തിനെ ഏറെ ശ്രദ്ധേയനാക്കി. സീരിയല്‍, സിനിമാരംഗത്ത് ഈ യുവ നായകന് 12 വര്‍ഷത്തെ അനുഭവമുണ്ട്. ചലച്ചിത്ര ടിവി നടി, ടി.ടി ഉഷയുടെ മകനാണ് രഞ്ജിത്ത്. കിങ്ങിണിക്കൂട്ടം എന്ന ചിത്രത്തില്‍  ഇവര്‍ അമ്മയും മകനുമായി അഭിനയിക്കുന്നു. ഇന്ദിര എന്നാണ് ഉഷയുടെ കഥാപാത്രത്തിന്റെ പേര്. ഇന്ദിരക്ക് സുമ എന്ന മകളുമുണ്ട്.

                         മധു പട്ടത്താനം                                                              മോന്‍സി പനച്ചമൂടന്‍
ആര്യാദേവിയാണ് നായിക കഥാപാത്രമായ വീണയെ അവതരിപ്പിക്കുന്നത്. സമാധാനത്തിന്റെ വെളളരിപ്രാവുകള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നായികയാണ് ആര്യാദേവി.

കിങ്ങിണികൂട്ടത്തില്‍ നായികയുടെ അച്ഛനായ ചന്ദ്രന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മധു പട്ടത്താനമാണ്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണെങ്കിലും പിന്നിട് ഈ കഥാപാത്രം നല്ലവനായി മാറുന്നുണ്ട്. കള്ളന്റെ മകന്‍, പറങ്കിമല, അറിയാതെ ഇഷ്ടമായി. യാത്ര ചോദിക്കാതെ, ദി ലവേഴ്‌സ്, ചിന്നദാദ, നിദ്രാടനം, ലൗ ബോണ്ട തുടങ്ങി 16-ല്‍പ്പരം ചിത്രങ്ങളില്‍ നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധനേടിയ നടനാണ് മധു പട്ടത്താനം. തനു, ഗുരുനാഥന്‍ എന്നി  ഹ്രസ്വചിത്രങ്ങള്‍ നിര്‍മിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. 25-ഓളം ഹ്രസ്വചിത്രങ്ങളില്‍ മധു അഭിനയിച്ചിട്ടുമുണ്ട്.

പ്രവാസി മലയാളിയും വ്യവസായ പ്രമുഖനും ജീവകാരുണ്യ പ്രവര്‍ത്തകനുമാണ് ഈ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യുസറായ മോന്‍സി പനച്ചമൂടന്‍. ഇദ്ദേഹം ഈ ചിത്രത്തിലൂടെ സിനിമാ നിര്‍മാണരംഗത്ത് സജീവമാവുകയാണ്.

       ശരത് ചന്ദ്രന്‍                                                                                 സന്തോഷ് മാരാമൺ         
ഡാനി എന്ന വില്ലന്‍ കഥാപാത്രത്തെ ശരത്ചന്ദ്രന്‍ അവതരിപ്പിക്കുുന്നു. പരസ്പരം, ഭാര്യ എന്നി  മെഗാ സീരിയലുകളിലൂടെയും അനീസ്യ എന്ന ചിത്രത്തിലൂടെയും ഏറെ ശ്രദ്ധേയനായ നടനാണ് ശരത് ചന്ദ്രന്‍. സുമിത്തിന്റെ സുഹൃത്തായി ഈ ചിത്രത്തിന്റെ നിര്‍മാതാവായ സന്തോഷ് മാരാമൺ അഭിനയിക്കുുന്നു. പത്തനംതിട്ടയുള്ള സ്റ്റാര്‍ ഇന്ത്യാ മിമിക്‌സ് ആന്റ് ഗാനമേള എന്ന ട്രൂപ്പിന്റെ ഉടമയാണ് സന്തോഷ് മാരാമൺ.  ഛായാഗ്രഹണം:  അരുൺ സിത്താര. ഗാനരചന: രമാ അന്തര്‍ജ്ജനം. ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍: ഉണ്ണി വിജയമോഹന്‍ ലൈന്‍ പ്രൊഡ്യുസര്‍: മധു പട്ടത്താനം, പ്രൊഡക്ഷന്‍ കൺട്രോളര്‍: നൂര്‍ ഓച്ചിറ. പിആര്‍ഒ:  റഹിം പനവൂര്‍. മേക്കപ്പ്:  സുരേഷ്. കലാസംവിധാനം:  ബിജു പൂവാര്‍, സുമോദ് കോഴഞ്ചേരി. അസോസ്സിയേറ്റ് ഡയറക്ടര്‍:  നിധീഷ്.  കോസ്റ്റ്യും:  വസന്തകുമാര്‍. ഫൈറ്റ്. ജിറോഷ് പി.ജി. സ്റ്റില്‍സ്:  ജയമോഹന്‍. എഡിറ്റിംഗ്: ഹരീഷ് മാവേലിക്കര. കോറിയോഗ്രാഫി:  വെൺമണി ഉണ്ണികൃഷ്ണന്‍. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: അഖില്‍ വാസുദേവ്, ദീപു നാരങ്ങാനം, പ്രൊഡക്ഷന്‍ മാനേജര്‍:  പങ്കജാക്ഷന്‍ കായംകുളം. ലൊക്കേഷന്‍ മാനേജര്‍:  കുറുപ്പ് വള്ളിക്കുന്നം.

                         ഡിനി ഡാനിയേല്‍                                                          ടി.ടി ഉഷ, രഞ്ജിത്ത് രാജ്

Views: 2743
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024