CINEMA08/12/2015

'മര്‍ഡര്‍ ഇന്‍ പാകോത്'നാലാം ദിനം സമ്പന്നമാക്കി

ayyo news service
തിരുവനന്തപുരം:  ഹെയ്ത്തിയിലെ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ അവിടുത്തെ ജനങ്ങളുടെ ജീവിതവും സാമൂഹ്യ പശ്ചാത്തലവും അന്വേഷിക്കുകയാണ് 'മര്‍ഡര്‍ ഇന്‍ പാകോത്' എന്ന സിനിമ. ഇരുപതാം രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ നാലാം ദിവസത്തെ സമ്പമാക്കിയത് മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചലച്ചിത്രമാണ്. റൗള്‍ പെക് സംവിധാനം ചെയ്ത ഈ ചലച്ചിത്രം 1968 ല്‍ പുറത്തിറങ്ങിയ തിയറം എന്ന ചലച്ചിത്രത്തില്‍നി് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രീകരിച്ചിട്ടുള്ളത്.

ഹെയ്ത്തിയുടെ തലസ്ഥാന നഗരമായ പോര്‍ട്ട്ഓഫ്പ്രിന്‍സില്‍ താമസിക്കുന്ന മധ്യവര്‍ഗ്ഗത്തില്‍ പെട്ട ഒരു കുടുംബവുമായി ബന്ധപ്പെട്ടാണ് 'മര്‍ഡര്‍ ഇന്‍ പാകോതി'ന്റെ കഥ. ജീവിതസാഹചര്യവും വീടും രണ്ടു കാറുകളുമൊക്കെയുണ്ടായിരു കുടുംബത്തിന് ഭൂകമ്പത്തോടെ എല്ലാം നഷ്ടപ്പെടുന്നു. വലിയ വീടിന് കാര്യമായ കേടുപാട് സംഭവിക്കുന്നുണ്ടെങ്കിലും അത് ശരിയാക്കിയെടുക്കാനുള്ള പണം അവരുടെ പക്കലില്ല. വീട് ഉടന്‍ നന്നാക്കിയെടുത്തില്ലെങ്കില്‍ കെട്ടിടം പൊളിച്ചു മാറ്റുമെന്ന മുറിയിപ്പ് സര്‍ക്കാരിന്റെ കെട്ടിട വകുപ്പ് നല്‍കിയിട്ടുമുണ്ട്. ഇടയ്ക്കിടയ്ക്കുണ്ടാകുന്ന തുടര്‍ ഭൂകമ്പങ്ങള്‍ ജീവിതാവസ്ഥ കൂടുതല്‍ ദാരുണമാക്കുന്നു. മധ്യവര്‍ഗ്ഗ കുടുംബത്തിലെ ദമ്പതികള്‍ക്ക് ഭൂകമ്പത്തില്‍ വീടും സ്വത്തും നഷ്ടമാകുതിനൊപ്പം ദത്തെടുത്ത തങ്ങളുടെ മകനെയും നഷ്ടമാകുന്നുണ്ട്. അവനെ അവര്‍ക്ക് കണ്ടെത്താനാകുന്നില്ല. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നുയരുന്ന രൂക്ഷമായ ഗന്ധം പലതിലേക്കും സംശയം നീട്ടുന്നു.

ഭൂകമ്പം ഉണ്ടായ ശേഷം യൂറോപ്പില്‍നി് നിരവധി രക്ഷാപ്രവര്‍ത്തകരും സദ്ധ സേവകരും ഹെയ്ത്തിയില്‍ എത്തിയിട്ടുണ്ട്. വീട് നാക്കിയെടുക്കാനുള്ള ആവശ്യത്തിനായി പണം സമ്പാദിക്കാന്‍ യൂറോപ്പില്‍നിന്ന് രക്ഷാപ്രവര്‍ത്തകനായി എത്തിയിട്ടുള്ള വെള്ളക്കാരന് തകര്‍ന്ന വീട്ടിലെ വാസയോഗ്യമായ ഏക മുറി വാടകയ്ക്ക് നല്‍കുന്നു. വടക്കേ അമേരിക്കന്‍ രാജ്യമായ ഹെയ്ത്തിക്ക് യൂറോപ്പില്‍നിന്നുള്ളവരോട്  പ്രത്യേക സ്‌നേഹവുമുണ്ട്. നാട്ടിലെത്തിയ ഇവരെ  ആകര്‍ഷിക്കാനായി പെണ്കുട്ടികള്‍ പേരുമാറ്റുന്നു. യുവജനത പണത്തിനും സുഖത്തിനും പിന്നാലെ പായുന്നത് യൂറോപ്പുകാരെ  ലക്ഷ്യമിട്ടാണ്. ഹെയ്ത്തിയന്‍ യുവതയുടെ വഴിവിട്ട സഞ്ചാരങ്ങളിലേക്കാണ് റൗള്‍ പെക് ക്യാമറ തിരിക്കു്ന്നത്.

വിനാശകരമായ ഭൂകമ്പം യാഥാസ്ഥിതികമായ മാമൂലുകളെ പിന്തുടരുന്ന ഒരു സമൂഹത്തിലുണ്ടാക്കു മനശാസ്ത്രപരവും സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ മാറ്റങ്ങളെ അന്വേഷിക്കുകയും കാട്ടിത്തരുകയുമാണ് 'മര്‍ഡര്‍ ഇന്‍ പാകോത്' എ ചലച്ചിത്രം ചെയ്യുത്. 2014ല്‍ പുറത്തിറങ്ങിയ ഈ ചിത്രം നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച് പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്.




Views: 1669
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024