CINEMA11/12/2023
ആട്ടത്തിന്റെ രണ്ടാം പ്രദര്‍ശനം ഉള്‍പ്പടെ അഞ്ചാം ദിനത്തില്‍ 67 ചിത്രങ്ങള്‍
മത്സരവിഭാഗത്തിലെ മലയാള ചിത്രമായ തടവ്, ജിയോബേബിയുടെ കാതല്‍ ,നവാഗതനായ ആനന്ദ് ഏകര്‍ഷിയുടെ ആട്ടം, സുനില്‍ മാലൂരിന്റെ വലസൈ പറവകള്‍, ഫൈവ് ഫസ്റ്റ് ഡേറ്റ്‌സ്, ബി 32 മുതല്‍ 44 വരെ, എന്നെന്നും തുടങ്ങി ചിത്രങ്ങളുടെ രണ്ടാമത്തെ പ്രദര്‍ശനവും ഹോമേജ് വിഭാഗത്തില്‍ ഡിസ്റ്റന്റ് വോയ്‌സെസ് സ്റ്റില്‍ ലീവ്‌സ്, കസിന്‍ ആഞ്ചെലിക്ക, ബ്രിക് ആന്‍ഡ് മിറര്‍ എന്നീ ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനവും ഉള്‍പ്പെടെ 67 ചിത്രങ്ങള്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ ചൊവ്വാഴ്ച പ്രദര്‍ശിപ്പിക്കും.
ജൂറി ഫിലിം വിഭാഗത്തില്‍ റീത്ത അസെവെഡോ ഗോമ്‌സിന്റെ ദി പോര്‍ച്ചുഗീസ് വുമണും മൃണാല്‍ സെന്‍ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ദി ഗറില്ല ഫൈറ്ററുമാണ് ഇന്ന് പ്രദര്‍ശിപ്പിക്കുന്നത് . വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏഴ് ഓസ്‌കാര്‍ ചിത്രങ്ങള്‍ ഇന്ന് സ്‌ക്രീനിലെത്തും. റാഡു ജൂഡിന്റെ ഡുനോട്ട് എക്‌സ്‌പെക്റ്റ് ടൂ മച്ച് ഫ്രം ദി എന്‍ഡ് ഓഫ് ദി വേള്‍ഡ്, നിക്കോള ആര്‍സെനിന്റെ ദി പ്രോമിസ്ഡ് ലാന്‍ഡ്, ഫിലിപ്പെ ഗാല്‍വെസ് ഹാര്‍ബെലിന്റെ ലാറ്റിനമേരിക്കന്‍ ചിത്രം ദി സെറ്റിലേഴ്‌സ് , സ്റ്റീഫന്‍ കോമാന്ററല്‍ ചിത്രം ബ്ലാഗാസ് ലെസന്‍സ്, പാവോ ചോയ്‌നിംഗ് ഡോര്‍ജ് ഒരുക്കിയ ഭൂട്ടാന്‍ ചിത്രം ദി മോങ്ക് ആന്‍ഡ് ദി ഗണ്‍, അമര്‍ ഗമാല്‍ സംവിധാനം ചെയ്ത യെമന്‍ ചിത്രം ദി ബേര്‍ഡന്‍ഡ്, വിം വിന്‍ഡേഴ്‌സിന്റെ പെര്‍ഫെക്ട് ഡെയ്‌സ് എന്നിവയാണ് ചൊവാഴ്ച്ച പ്രദര്‍ശിപ്പിക്കുന്ന ഓസ്‌കാര്‍ എന്‍ട്രി നേടിയ ചിത്രങ്ങള്‍.
കലിഡോസ്‌കോപ്പ് വിഭാഗത്തില്‍ മലയാള ചിത്രം ഹോം, അനുരാഗ് കശ്യപിന്റെ കെന്നഡി, സന്തോഷ് ശിവന്റെ ഹിന്ദി ചിത്രം മോഹ തുടങ്ങി അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ഇന്‍ എ സെര്‍ട്ടന്‍ വേ പ്രദര്‍ശിപ്പിക്കും. ഇന്നസെന്‍സ്, ക്യൂബ ലിബ്രെ, ദി മേജര്‍ എന്നീ ചിത്രങ്ങളുടെ അവസാന പ്രദര്‍ശനവും ഇന്നാണ്. ഷാരൂഖ്ഖാന്‍ ചവാടയുടെ വിച്ച് കളര്‍, ഡൊമിനിക് സഗ്മ ചിത്രം റാപ്ചര്‍, ഉത്തം കമാട്ടിയുടെ ഖേര്‍വാള്‍ , ക്രിസ്റ്റോഫ് സനൂസിയുടെ പെര്‍ഫെക്ട് നമ്പര്‍, എ ഇയര്‍ ഓഫ് ദി ക്വയറ്റ് സണ്‍, ദി സ്‌പൈറല്‍, അനിമേഷന്‍ വിഭാഗത്തില്‍ ഇസബെല്‍ ഹെര്‍ഗ്വേറയുടെ സുല്‍ത്താനാസ് ഡ്രീം എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനവും ഇന്നുണ്ടാകും.
ലോക സിനിമ വിഭാഗത്തില്‍ ഇന്ന് ഡിയാഗോ ഡെല്‍ റിയോ ചിത്രം ഓള്‍ ദി സൈലന്‍സ്, ദി സ്‌നോസ്റ്റോം തുടങ്ങി 10 ചിത്രങ്ങളുടെ രണ്ടാം പ്രദര്‍ശനം നടക്കും.
Views: 266
SHARE