തിരുവനന്തപുരം: താരപദവിക്ക് അപ്പുറം തെരുവിന്റെ നടനാകാനാണ് തനിക്കിഷ്ടമെന്ന് അലന്‍സിയര്‍. രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച പി.കെ നായര്‍ കൊളോക്കിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു നടനെന്ന നിലയില്‍ സമൂഹത്തോട് പ്രതിബദ്ധതയുണ്ട്. നടനെന്ന നിലയില്‍ അതിനുള്ള ഉപകരണം ശരീരമാണ്. അസഹിഷ്ണുതയ്ക്കിടയിലാണ് നാം ജീവിക്കുന്നതെന്നും തന്റെ പ്രതികരണങ്ങളോട് സമൂഹമാധ്യമങ്ങളിലുണ്ടായ പ്രതിഷേധം അതിന് ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍.എസ്. മാധവന്, അമിത് ഗാംഗര്‍, സദാനന്ദ് മേനോന്, സംവിധായകന് അനൂപ് സിംഗ് എന്നിവരും കൊളോക്കിയത്തില്‍ പങ്കെടുത്തു. വീണാ ഹരിഹരന് മോഡറേറ്റര്‍ ആയിരുന്നു .