തിരുവനന്തപുരം:ചലച്ചിത്രമേള
ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 15 ലേക്ക് മാറ്റി . പ്രധിനിധികൾക്ക് സീറ്റ് റിസർവേഷൻ സൗകര്യമൊരുക്കാനാണ് തീയതി നീട്ടിയതെന്നാണ് ചലച്ചിത്ര അക്കാദമിയുടെ വിശദീകരണം.
നിശ്ചിത എണ്ണം സീറ്റുകളിൽ ഈ വര്ഷം എസ എം എസ് വഴി സീറ്റ് റിസർവേഷൻ ചെയ്യാനുള്ള സംവിധാനമുണ്ടാക്കും. ശാസ്തമംഗലത്തെ അക്കാദമി ഓഫീസിലും പനവിളയിലെ അക്കാദമി ലൈബ്രറിയിലും ഡെലിഗേറ്റ് സെല്ലുകൾ തുറക്കും. ഇവിടെ നേരിട്ട് പണമടക്കാൻ സൗകര്യമുണ്ടാകും.
ഡിസംബര്‍ നാലു മുതല്‍ 11 വരെ 13 വേദികളിലായി നൂറ്റെൻപതോളം ചിത്രങ്ങള്‍
പ്രദര്‍ശിപ്പിക്കും. എണ്പതിലേറെ മികച്ച ലോക സിനിമകളാണ് മേളയ്‌ക്കെത്തുന്നത്
കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഡെലിഗേറ്റ് ഫീസ് 500 രൂപയായിരിക്കും.
വിദ്യാര്‍ത്ഥികള്‍ക്ക് 300 രൂപ.