CINEMA10/07/2015

ചലച്ചിത്ര അവാര്‍ഡ്:ജോണ്‍പോള്‍ അദ്ധ്യക്ഷൻ

ayyo news service
തിരുവനന്തപുരം:2014 ലെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയിക്കുന്നതിന് ജോണ്‍പോള്‍ അദ്ധ്യക്ഷനായി പത്തംഗ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി രൂപീകരിച്ചതായി സിനിമാ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

സംവിധായകരായ ഭദ്രന്‍ മട്ടേല്‍, മധുപാല്‍, ബാലുകിരിയത്ത്, എഡിറ്റര്‍ ജി.മുരളി, സൗണ്ട് റിക്കോര്‍ഡിസ്റ്റ് രഞ്ജിത്, ക്യാമറാമാന്‍ സണ്ണി ജോസഫ്, സംഗീതജ്ഞയായ പ്രൊഫ.ഓമനക്കുട്ടി, നിര്‍മാതാവ് എം.എം.ഹംസ എന്നിവര്‍ അംഗങ്ങളാണ്. ചലച്ചിത്ര അക്കാദമി സെക്രട്ടറി സമിതിയുടെ മെമ്പര്‍ സെക്രട്ടറി ആയിരിക്കും.

ചലച്ചിത്ര രചനാ അവാര്‍ഡിനുള്ള ജൂറിയുടെ ചെയര്‍മാന്‍ സതീഷ് ബാബു പയ്യന്നൂരാണ്. രാജാ നാരായണന്‍, എ.പത്മനാഭന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ജൂലൈ അവസാനത്തോടെ അവാര്‍ഡ് നിര്‍ണ്ണയം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
 

Views: 1916
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024