CINEMA26/08/2016

അമ്മയും മകളും

ayyo news service
നിരവധി വര്‍ഷം സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച, അതിലേറെക്കാലം വൃക്കരോഗത്തോട് പോരടിച്ച് പൂര്‍ണ്ണ ആരോഗ്യത്തില്‍ എത്തിയ ജഹാംഗിര്‍ ഉമ്മര്‍, തന്റെ ജീവിത യാത്രയിലെ കാഴ്ചകള്‍ക്ക് അമ്മയും മകളും എന്ന സിനിമയിലൂടെ ദൃശ്യരൂപം നല്കാന്‍ ഒരുങ്ങുന്നു.

അഭിനയ താത്പര്യത്തോടെ സിനിമ, സീരിയല്‍ രംഗത്ത് എത്തിയ ജഹാംഗിര്‍ ഉമ്മര്‍ എന്‍. ശങ്കരന്‍ നായര്‍, കെ.പി.ശശി,   കള്ളിക്കാട് രാമചന്ദ്രന്‍, അനില്‍ കൊമ്പശ്ശേരി, ടി.വി. ചന്ദ്രന്‍, ജി.എസ്. വിജയന്‍ തുടങ്ങിയവരോടൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.  2003-ല്‍ കലാഭവന്‍ മണിയെ നായകനാക്കി അരവിന്ദന്റെ കുടുംബം എ സിനിമ പ്ലാന്‍ ചെയ്ത് മുന്നോട്ട് പോകുമ്പോഴായിരുന്നു ജഹാംഗിറിന്  വൃക്കരോഗം പിടിപെട്ടത്.  2013 വരെ രോഗവും ചികിത്സയും രണ്ടുതവണ വൃക്ക മാറ്റിവയ്ക്കലും. ഡയാലിസിസുമായി 13 വര്‍ഷം. വൃക്കദാതാവിനു വേണ്ടിയുള്ള അന്വേഷണം, 500 ഓളം ഡയാലിസിസ്, കുടുംബത്തിന്റെ അവസ്ഥ, മരുന്ന്, ചെലവുകള്‍. വിവരണാതീതമായ അനുഭവങ്ങളെയാണ് അക്കാലയളവില്‍ ജഹാംഗിറിന് അഭിമുഖീ കരിക്കേണ്ടിവന്നത്.

ജഹാംഗിര്‍ ഉമ്മര്‍, കെ.എസ്.ചിത്ര
ചികിത്സാഘട്ടങ്ങളില്‍ കണ്ട മുഖങ്ങള്‍, വിവിധ പ്രായത്തിലുള്ളവരുടെ ദയനീയാവസ്ഥകള്‍, കണ്ണീരുകള്‍, നിലവിളികള്‍, ആരും കാണാതെ പോകുന്ന ദൈന്യതകള്‍. അപ്പോഴും സിനിമ എന്ന സ്വപ്നം മനസ്സിലുള്ളതുകൊണ്ട് കാഴ്ചകളെയും വ്യക്തികളെയും അനുഭവങ്ങളെയും സിനിമാ രൂപത്തിലാക്കി സുഹൃത്തുക്കളുടെ പിന്‍ബലത്തോടെ മുന്നോട്ട് നീങ്ങി. അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന സോദ്ദേശ്യ സിനിമ എന്നതിനൊപ്പം ജീവിതത്തിന്റെ ആരും കാണാത്ത തലത്തെ അവതരിപ്പിക്കുക എന്നതും ഈ ഉദ്യമത്തിന്റെ ലക്ഷ്യമാണെന്ന് ജഹാംഗിര്‍ പറയുന്നു. ഈ സിനിമയെ ഒരു പുണ്യപ്രവര്‍ത്തിയായാണ് ജഹാംഗിറും സുഹൃത്തുക്കളും കാണുത്. നല്ലൊരു സന്ദേശം ജനങ്ങളില്‍ എത്തിക്കുക, അവയവദാനത്തിന്റെ അവബോധം ഉണ്ടാക്കിയെടുക്കുക, സിനിമയിലൂടെ ലഭിക്കുന്ന  തുകകൊണ്ട് സൗജന്യ ഡയാലിസിസ് ലഭ്യമാക്കുന്നതിനുവേണ്ടി ഡയാലിസിസ് മെഷീന്‍ സംഭാവന നല്കുക തുടങ്ങിയവ മനസ്സില്‍ കണ്ടുകൊണ്ടാണ് ഈ സിനിമ ഒരുക്കുന്നത്. കാണാത്ത ദൈവത്തെ സ്‌നേഹിക്കുന്നതുപോലെ കണ്മുന്നിലുള്ള പാവം സഹോദരങ്ങളെ സ്‌നേഹിക്കുക എന്ന മഹത്തരമായ ആശയമാണ് ഈ സിനിമാ പ്രവര്‍ത്തകര്‍ മുന്നോട്ട് വയ്ക്കുന്നത്.

ജഹാംഗിര്‍ ഉമ്മര്‍ തയൊണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്. ഫോര്‍ ലൈന്‍  സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരേഷ് റെഡ്, ടി.മഞ്ജുളനായര്‍ എന്നിവരാണ് എക്‌സിക്യൂട്ടിവ്  പ്രൊഡ്യൂസര്‍മാര്‍. പൂവച്ചല്‍ ഹുസൈന്‍, ഡോ. സുനില്‍ എസ്. പരിയാരം, രാധാമണി പരമേശ്വരന്‍ എിവര്‍ രചിച്ച ഗാനങ്ങള്‍ക്ക് നവാഗതനായ അന്‍വര്‍ഖാന്‍ ഈണം നല്‍കുു. പി.ജയചന്ദ്രന്‍, നജീം അര്‍ഷാദ്, കെ.എസ്.ചിത്ര, റിമിടോമി എന്നിവരാണ് ഗായകര്‍. പിആര്‍ഒ: റഹിം പനവൂര്‍. പ്രൊമോഷന്‍സ് ആന്റ് ഡിസ്ട്രിബ്യൂഷന്‍: റെഡ് കമ്മ്യൂണിക്കേഷന്‍സ്.

മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ അഭിനയിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം സെപ്തംബറില്‍ ആരംഭിക്കും. ജഹാംഗിര്‍ ഉമ്മറിന്റെ ഫോൺ നമ്പര്‍: 9495554928.


Views: 2500
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024