Mobirise Website Builder v4.9.3
CINEMA29/10/2020

പെര്‍ഫ്യൂം ആദ്യഗാനം 31 ന് റിലീസ് ചെയ്യും

Sumeran P R
കെ എസ് ചിത്ര
മലയാളികളുടെ പ്രിയതാരങ്ങളായ ടിനി ടോം, പ്രതാപ് പോത്തന്‍, കനിഹ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത സംവിധായകന്‍ ഹരിദാസ് ഒരുക്കുന്ന പെര്‍ഫ്യൂം എന്ന പുതിയ സിനിമയുടെ ആദ്യഗാനം റിലീസിന് ഒരുങ്ങി. 'നീലവാനം താലമേന്തി പോരുമോ വാര്‍മുകിലേ.' എന്ന ഗാനം മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയും ,പി.കെ സുനില്‍കുമാറും ചേര്‍ന്ന് പാടുന്നു. ഈ റൊമാന്റിക് ഗാനം മലയാളത്തിന്റെ പ്രമുഖ താരങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ 31 ന് (ശനിയാഴ്ച )വൈകിട്ട് 5 മണിക്ക്  റിലീസ് ചെയ്യും.
ഗാനത്തിന് സംഗീതം ഒരുക്കിയത് പ്രമുഖ സംഗീത സംവിധായകന്‍ രാജേഷ് ബാബു.കെ.യാണ്. ഗാനത്തിന്റെ രചന  അഡ്വ. ശ്രീരഞ്ജിനി നിര്‍വഹിച്ചിരിക്കുന്നു. മോത്തി ജേക്കബ് പ്രൊഡക്ഷന്‍സും നന്ദന മുദ്ര ഫിലിംസും സംയുക്തമായി ഒരുക്കുന്ന പെര്‍ഫ്യൂം മോത്തി ജേക്കബ് കൊടിയാത്ത് , സുധി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. രചന കെ.പി .സുനില്‍, ക്യാമറ സജേത്ത് മേനോന്‍, മറ്റ് ഗാനങ്ങളുടെ രചന  ശ്രീകുമാരന്‍ തമ്പി, സുധി , സുജിത്ത് കാറ്റോട്.ഗായകര്‍.കെ.എസ്.ചിത്ര ,പി.കെ.സുനില്‍കുമാര്‍, രഞ്ജിനി ജോസ്, മധുശ്രീ നരായണന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര, എഡിറ്റര്‍ അമൃത് ലൂക്ക. സൗണ്ട് ഡിസൈന്‍  പ്രബല്‍ കൂസും.
Views: 1142
SHARE
NEWS
TALKS
P VIEW
ARTS
OF YOUTH
L ONLY