CINEMA02/01/2019

കോണ്‍ടാക്ട് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ അവാർഡ് വിതരണം

ayyo news service
 കെ.പി.കുമാരന്‍ അവാര്‍ഡ് വിതരണം ചെയ്യുന്നു. കോണ്‍ടാക്ട്  സെക്രട്ടറി മുഹമ്മദ് ഷാ, പ്രസിഡന്റ് താജ് ബഷീര്‍, വിജയകൃഷ്ണന്‍, എം.എഫ.് തോമസ്, ജോസഫ് ഗ്യാന്‍സിസ്, ബൈജു ചന്ദ്രന്‍ തുടങ്ങിയവര്‍ സമീപം.
തിരുവനന്തപുരം: ചലച്ചിത്ര, ടെലിവിഷന്‍ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും സംഘടനയായ കോണ്‍ടാക്ടിന്റെ പതിനൊന്നാമത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെയും തിരക്കഥാരചനാ മത്സരത്തിന്റെയും അവാര്‍ഡുകള്‍ ചലച്ചിത്ര സംവിധായകന്‍ കെ.പി കുമാരന്‍ വിജയികള്‍ക്ക് സമ്മാനിച്ചു. 
അവാര്‍ഡ് ജേതാക്കള്‍ ജൂറി അംഗങ്ങളോടും കോണ്‍ടാക്ട് ഭാരവാഹികളോടുമൊപ്പം
മികച്ച ഷോര്‍ട്ട്ഫിലിം: പുള്ളാഞ്ചി (സംവിധാനം: ഗിരീഷ് മക്രേരി. നിര്‍മ്മാണം:വിനോദ്‌കോയിപ്പറമ്പത്ത്). മികച്ച മിനിഫിലിം:ഏകാന്തം (സംവിധാനം: അനില്‍ കെ.സി. നിര്‍മ്മാണം:വിഷ്ണു നന്ദകിഷോര്‍). മികച്ച സംവിധായകന്‍:കിച്ചുകൃഷ്ണ (ചിത്രം: ദി ബാക്ക്‌സ്റ്റേജര്‍). മികച്ച തിരക്കഥ:അജി ചന്ദ്രശേഖര്‍. ചിത്രം : അവര്‍. മികച്ച ഛായാഗ്രഹണം: പ്രെജിവേങ്ങാട് (ചിത്രം: പുള്ളാഞ്ചി) .മികച്ച നടന്‍: ഷഹീന്‍ സിദ്ദീഖ് (ചിത്രം: ദി ബാക്ക്‌സ്റ്റേജര്‍) മികച്ച നടി: ശൈലജ പി.അംബു (ചിത്രം: ആര്‍പ്പോ) മികച്ച നടന്‍: (സ്‌പെഷ്യല്‍ജൂറിഅവാര്‍ഡ്) ജിതേഷ് ദാമോദര്‍.       (ചി്രതം:ഹോണ്‍ബില്‍). മികച്ച നടി : (സ്‌പെഷ്യല്‍ജൂറിഅവാര്‍ഡ്) ഐശ്വര്യ അനില്‍കുമാര്‍. (ചിത്രം: കുഞ്ഞിരാമന്‍). മികച്ച ബാലനടന്‍:മാസ്റ്റര്‍ മിഥുന്‍ (ചിത്രം:ഗോള്‍). മികച്ച ഡോക്യൂമെന്ററി: മെമ്മറീസ് ഓഫ് ട്രാന്‍സ് (സംവിധാനം: ഡോ.കെ.ബിശെല്‍വമണി. നിര്‍മ്മാണം: ലെസ്‌ലി) .മികച്ച ഡോക്യുമെന്ററി (സ്‌പെഷ്യല്‍ജൂറിഅവാര്‍ഡ്) : ശലഭച്ചിറകിലേറി. സംവിധാനം , നിര്‍മ്മാണം:രമേഷ്‌മേക്കാട.് മികച്ച കാമ്പസ് ഫിലിം: അരിമ്പാറ. സംവിധാനം: നിപിന്‍ നാരായണന്‍, നിര്‍മ്മാണം:കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട.് മികച്ച മ്യൂസിക്കല്‍ ആല്‍ബം:എന്റെ അമ്മ (സംവിധാനം, നിര്‍മ്മാണം:ലീനാ വിശ്വംഭരന്‍). മികച്ച ആനിമേഷന്‍ ഫിലിം:മാസ്മരികം (സംവിധാനം:രമേഷ്‌മേക്കാട്. നിര്‍മ്മാണം:ജിസികെ പോറ്റി). മികച്ച ഓഡിയന്‍സ് പോള്‍ അവാര്‍ഡ്: ആര്‍പ്പോ (സംവിധാനം: മനു , വിശാഖ്. നിര്‍മ്മാണം:ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ) 

കോണ്‍ടാക്ടിന്റെ ഇരുപത്തിരണ്ടാമത് വാര്‍ഷികാഘോഷം ചലച്ചിത്ര സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി മുന്‍ ചെയര്‍മാനുമായ  രാജീവ്‌നാഥ്  ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകനും സംസ്ഥാന ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ കെ.പി.കുമാരനെ കോണ്‍ടാക്ട് വിശിഷ്ട അംഗത്വം നല്‍കി ആദരിച്ചു. ചലച്ചിത്ര സംവിധായകനും നിരൂപകനുമായ വിജയകൃഷ്ണന്‍ അദ്ദേഹത്തെ പൊന്നാട ചാര്‍ത്തുകയും ഉപഹാരം നല്‍കുകയും ചെയ്തു. 
കെ.പി.കുമാരനെ കോണ്‍ടാക്ട് വിശിഷ്ട അംഗത്വം നല്‍കി സംവിധായകന്‍ വിജയകൃഷ്ണന്‍ ആദരിക്കുന്നു
തിരക്കഥ രചനാ മത്സരത്തില്‍ ഒന്നാം സമ്മാനം ബൈജു സി.പി.രചിച്ച വഴി എന്ന തിരക്കഥയും രണ്ടാം സമ്മാനം സാബുതോമസിന്റെ ചിറകടിയൊച്ചകള്‍ക്കും മൂന്നാം സമ്മാനം സോജന്റെ സ്‌നേഹയും നേടി.

വിജയകൃഷ്ണന്‍ ജൂറിചെയര്‍മാനും പ്രമോദ് പയ്യന്നൂര്‍, വിനു എബ്രഹാം, ബീന രഞ്ജിനി, മുഹമ്മദ് ഷാ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ഷോര്‍ട്ട് ഫിലിംഫെസ്റ്റിവല്‍ ജേതാക്കളെ തെരഞ്ഞെടുത്തത്.
രാജീവ്‌നാഥ്, എം.എഫ്.തോമസ് എന്‍.പി. സജീഷ്, ഉഷ.എസ്.നായര്‍, താജ് ബഷീര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് തിരക്കഥാ മത്സരവിജയികളെ നിര്‍ണയിച്ചത്.

കോണ്‍ടാക്ട് പ്രസിഡന്റ് താജ് ബഷീര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ദൂരദര്‍ശന്‍ ഡയറക്ടര്‍ ബൈജു ചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. കോണ്‍ടാക്ട് സെക്രട്ടറി മുഹമ്മദ് ഷാ, എം.എഫ്. തോമസ്, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, ജോസഫ് ഗ്യാന്‍സിസ്, ഉഷ.റ്റി.റ്റി, റഹിം പനവൂര്‍ , ശ്രീല ഇറമ്പില്‍ , വിനീത് അനില്‍, ഗോപന്‍ പനവിള, ഷാജി തിരുമല, അനില്‍ നെയ്യാറ്റിന്‍കര തുടങ്ങിയവര്‍ സംസാരിച്ചു.
-

Views: 1325
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024