Mobirise Website Builder v4.9.3
CINEMA13/11/2021

ജനാര്‍ദ്ദനന്‍ കരിവെള്ളൂര്‍ സംവിധാനം ചെയ്ത 'ബോധോദയം' സിനിമയിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു

Rahim Panavoor
ഷൊടൈം  ക്രിയേഷന്‍സിന്റെ  ബാനറില്‍ ജെ. ശ്രീനിവാസ് നിര്‍മിച്ച്  ജനാര്‍ദ്ദനന്‍ കരിവെള്ളൂര്‍ ഗാനരചനയും  രചനയും സംവിധാനവും നിര്‍വഹിച്ച 'ബോധോദയം' എന്ന സിനിമയിലെ ഗാനങ്ങളുടെ റിലീസ് ചടങ്ങ് തിരു വനന്തപുരം പ്രസ് ക്ലബ് ഹാളില്‍ നടന്നു. സൂര്യ കൃഷ്ണമൂര്‍ത്തി ഡോ :ജോര്‍ജ്  ഓണക്കൂറിന് സിഡി  നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ജോണ്‍ മുണ്ടക്കയം, ചിത്രത്തിന്റെ സംഗീത സംവിധായകയും  ഗായികയുമായ  ലൗലി ജനാര്‍ദ്ദനന്‍, ഗായകന്‍ ഖാലിദ് ഖാന്‍, ചിത്രസംയോജകന്‍ കെ. ശ്രീനിവാസ്, പശ്ചാത്തല സംഗീത സംവിധായകന്‍ രാജീവ് ശിവ,  കലാസംവിധായകന്‍ മോഹന്‍ ജി. പ്രചോദന, നായകന്‍  ആദിത്യ ജിനോ, നായിക മീരാ കൃഷ്ണന്‍, പിആര്‍ ഒ റഹിം പനവൂര്‍, ചലച്ചിത്ര സംവിധായകനും  നിര്‍മാതാവുമായ  സുരേഷ് തിരുവല്ല, സരിത രാജീവ്, സുനീഷ് എസ്. ആനന്ദ്, സാന്റോ വര്‍ഗീസ്, അനീഷ് തോന്നയ്ക്കല്‍, ഹരിഗൗരി, എം. രാധാകൃഷ്ണന്‍, ജാന്‍വി നായര്‍, അനാമിക തുടങ്ങിയവര്‍ സംബന്ധിച്ചു.
  
അണിനിരത്തി കോളേജ് ക്യാമ്പസ് പശ്ചാത്തലത്തില്‍  പ്രണയ ആക്ഷന്‍  ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ നാലു ഗാനങ്ങളുണ്ട്. പ്രതിഭാശാലിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് ആദി  എന്ന നായക കഥാപാത്രം.  തനിക്കുണ്ടാകുന്ന  പ്രതികൂല  സംഭവങ്ങളെ വൈദഗ്ദ്യത്തോടെ  അഭിമുഖീകരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
സിനിമ ഉടന്‍  തിയേറ്ററുകളില്‍  എത്തും.
Views: 831
SHARE
NEWS
TALKS
P VIEW
ARTS
OF YOUTH
L ONLY