ബെവര്‍ലി ഹില്‍സ് എഴുപത്തിനാലാമത് ഗോള്‍ഡന്‍ ഗ്ലോബിൽ നടനും നടിക്കുമുള്‍പ്പടെ ലാ ലാ ലാന്‍ഡ് എന്ന ചിത്രം ഏഴ് പുരസ്‌കാരം നേടി.
മികച്ച നടനുള്ള പുരസ്‌കാരം റയന്‍ ഗോസ്‌ളിങ്ങും മികച്ച നടിയ്ക്കുള്ള പുരസ്‌കാരം എമ്മ സ്റ്റോണും കരസ്ഥമാക്കി. ലാ ലാ ലാന്‍ഡ് ഒരുക്കിയ ഡാമിയന്‍ ചാസിലിനാണ് മികച്ച സംവിധായകന്‍. മികച്ച
തിരക്കഥാകൃത്തിനുമുള്ള പുരസ്‌കാരവും ചാസില്‍ നേടി. ഇതിന് പുറമേ പശ്ചാത്തലസംഗീതം, മികച്ച ഗാനം എന്നിവയ്ക്കുള്ള
പുരസ്‌ക്കാരവും ലാലാലാന്‍ഡ് നേടി. മികച്ച സഹനടനായി ആരേണ്‍
ടെയ്‌ലര്‍ ജോണ്‍സണെയും(ചിത്രം: നൊക്ടെണല്‍) സഹനടിയായി വയോള ഡേവിസിനെയും (ഫെന്‍സസ്) തെരെഞ്ഞെടുത്തു.
മികച്ച വിദേശ ചിത്രമായി ഫ്രഞ്ച് സിനിമയായ എല്ല തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ നിന്ന് ഡോ ബിജുവിന്റെ കാടു പൂക്കുന്ന നേരം എന്ന ചിത്രം നോമിനേഷന്‍ നേടിയിരുന്നെങ്കിലും അവസാന റൗണ്ടില്‍ പിന്തള്ളപ്പെട്ടു.