CINEMA03/08/2019

തിരുവനന്തപുരം കൂട്ടായ്മയില്‍ സിന്ധുനായരുടെ ഹ്രസ്വചിത്രം 'ഊഴവും തേടി'.

തിരുവനന്തപുരത്തെ കൂട്ടായ്മയില്‍ ഒരു വനിത സ്‌ക്രിപ്റ്റ് എഴുതി ആദ്യമായി സംവിധാനം ചെയ്ത ഹ്രസ്വചിത്രം
ayyo news service
തിരുവനന്തപുരം: തിരുവനന്തപുരത്തെ കൂട്ടായ്മയില്‍ ഒരു വനിത സ്‌ക്രിപ്റ്റ് എഴുതി ആദ്യമായി സംവിധാനം ചെയ്ത ഹ്രസ്വചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. ഊഴവും തേടി എന്ന ഈ ഹ്രസ്വചിത്രം സിന്ധുനായര്‍ വെട്ടിക്കവല ആണ് സ്‌ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്തത്. ഇതിലെ അഭിനേതാക്കളും അണിയറക്കാരും തിരുവനന്തപുരത്തുകാരാണ് എന്ന പ്രത്യേകതയുമുണ്ട്. വെട്ടിക്കവല സ്വദേശിനിയാണെങ്കിലും പതിനെട്ട് വര്‍ഷത്തോളമായി സിന്ധുനായര്‍ തിരുവനന്തപുരത്താണ് സ്ഥിരതാമസം.
സിന്ധുനായര്‍ വെട്ടിക്കവല    
ചെറിയ പ്രായം തൊട്ടേ സിന്ധുനായര്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച സിന്ധുനായരുടെ ഊഴവും കാത്ത് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഈ ഹ്രസ്വചിത്രം ഒരുക്കിയത്. മരണത്തെ ഇതിവൃത്തമാക്കിയുളളതാണ് ഈ ഹ്രസ്വചിത്രത്തിന്റെ പ്രമേയം. പി. ആന്റ.് എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍  സി. ആര്‍. പ്രകാശ്, ശ്രീജിത്ത് പി. നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.സ്‌ക്രിപിറ്റില്‍ നിന്ന് സംവിധാനത്തിലേക്കുളള സിന്ധുനായരുടെ ആദ്യ ചുവടുവയ്പാണിത്.
    
സുധാകരന്‍ ശിവാര്‍ത്ഥി, ചെമ്പഴന്തി ഡി. ദേവരാജന്‍, ശാസ്തമംഗലം മാധവന്‍നായര്‍, ഷാജഹാന്‍, മാസ്റ്റര്‍ അഭിനവ്, സുചിത, ബേബി സംഘമിത്ര, ബേബി ജുവാന ജിതിന്‍ എന്നിവരാണ് അഭിനേതാക്കള്‍. രാഘവന്‍നായര്‍ എന്ന കഥാപാത്രത്തെയാണ് സുധാകരന്‍ ശിവാര്‍ത്ഥി ഇതില്‍ അവതരിപ്പിക്കുന്നത്. കുമാരപുരം, വര്‍ക്കല എന്നിവിടങ്ങളിലായിരുന്നു ഇതിന്റെ ചിത്രീകരണം.
സുധാകരന്‍ ശിവാര്‍ത്ഥി
ഛായാഗ്രഹണം : ബി. രാജ്കുമാര്‍. അസോസിയേറ്റ് ഡയറക്ടര്‍: സഞ്ജയ് ജി. കൃഷ്ണന്‍. എഡിറ്റര്‍ : ബിനു ഇസ്രായേല്‍. മേക്കപ്പ് : മുരുകന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഗോപന്‍ ശാസ്തമംഗലം. പി.ആര്‍.ഒ.: റഹിം പനവൂര്‍. കലാസംവിധാനം: സാജന്‍ വിസ്മയ, സതീഷ് കൊടുങ്ങാനൂര്‍. സൗണ്ട് എഫക്ട്‌സ്: രാജ് മാര്‍ത്താണ്ഡം. അസിസ്റ്റന്റ് ഡയറക്ടര്‍ : നമിത ശ്രീജിത്ത്. സൗണ്ട് ഡിസൈന്‍ : പ്രഭാത് ഹരിപ്പാട്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : അനില്‍ വര്‍ക്കല. സ്റ്റില്‍സ്, ഡിസൈന്‍: ആവണി വിഷ്വല്‍ മീഡിയ.

ചെമ്പഴന്തി ഡി. ദേവരാജന്‍
സ്വന്തം രചനയില്‍ ഇനി സിനിമ സംവിധാനം ചെയ്യാനുളള ഒരുക്കത്തിലാണ് സിന്ധുനായര്‍.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, എഴുത്തുകാരി, ബിസിനസ്സ് വുമണ്‍, അഭിനേത്രി എന്നീ നിലകളിലും സിന്ധുനായര്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.                                      
Views: 1334
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024