തിരുവനന്തപുരം:ഇരുപത്തിയൊന്നാമതു രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ദിനമായ ഇന്ന് വിധിപറയുന്ന ദിവസവുമാണ്.പ്രേക്ഷകർ മനസ്സിൽ വിധിയെഴുതിയ മികച്ച ചിത്രത്തെയും സംവിധായകനെയും മേളയിൽ പ്രഖ്യാപിക്കുന്ന ശുഭദിനമാണിന്നു. മത്സര വിഭാഗത്തിലും ലോകസിനിമാ തുടങ്ങിയ വിഭാഗങ്ങളിലും മികച്ച ചിത്രങ്ങൾ ഈ ഇരുപത്തിയൊന്നാമതു മേളയിൽ വിധിനിര്ണയം വളരെ കാഠിന്യമേറിയതാണ്. എങ്കിലും ഒരു മത്സരത്തിന്റെ വിധി അറിയിക്കേണ്ടതുണ്ട്. ഇന്ന് വൈകുന്നേരം മാത്രമേ ഔദ്യോഗിക വിധിനിര്ണയം ഉണ്ടാകു അതിനു മുൻപ് അയ്യോ ഡോട്ട് ഇൻ വിധി പ്രഖ്യാപിക്കുകയാണ് ഈ വിധിപ്രഖ്യാപനം വൈകുന്നേരം യാഥാർഥ്യം ആകാം ആകാതിരിക്കാം.
ചിത്രങ്ങൾ കണ്ടതിന്റെയും പ്രേക്ഷകരുടെ അഭിപ്രായം ആരാഞ്ഞും പ്രഖ്യാപിക്കുന്ന ഒരു സാമ്പിൾ വിലയിരുത്തൽ. മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച മുസ്തഫ കാര സംവിധാനം ചെയ്ത തുർക്കി ചിത്രം കോൾഡ് ഓഫ് കലന്ദർ മികച്ച ചിത്രമെന്നാണ് അയ്യോ! സംവദിച്ച ഭൂരിപക്ഷം പ്രേക്ഷകരും അഭിപ്രായപ്പെട്ടത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിൻെറ കഥപറയുന്ന ചിത്രത്തിലെ ഫ്രെയിമുകളാണ് പ്രേക്ഷകരെ ഏറെ ആകർഷിച്ചത്. പ്രകൃതിയുടെ കഥപറയുന്ന ചിത്രത്തിൽ ഋതുക്കളാക്കി വലിയ സ്ഥാനമാണ് സംവിധായകൻ കല്പിച്ചതു. സമ്മറിൽ നിന്ന് വിന്ററിലേക്ക് സമയത്തെയും സ്പേയ്സിനെയും സിനിമയിൽ നിമിഷാർത്ഥം കാഴ്ചവയ്ക്കുന്ന സംവിധായകൻ അത് യാഥാർഥ്യമാക്കാൻ എത്രയോ വര്ഷം കാത്തിരുന്നിരിക്കാം എന്നും അത്ഭുതം കൂറുന്നു. അതുപോലെ മത്സര വിഭാഗത്തിലെ മറ്റു ചിത്രങ്ങളായ ക്ലാഷും,സിങ്ക് എന്നിവയും മികച്ച പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്
മേളയിലെ പ്രേക്ഷകരുടെ ഇഷ്ട വിദേശ സംവിധായകൻ ആരെന്നു ചോദ്യത്തിന് ഒരൊറ്റ ഇത്തരമേ ഉണ്ടാകു കിം കി ഡുക് അതല്ലാതെ മറ്റൊരു പേരില്ല. ഒരു മേളയിൽ സാക്ഷാൽ കിം കി ഇവിടെവന്നപ്പോൾ അനുഭവിച്ചറിഞ്ഞതാണ് മലയാളി ആരാധകരുടെ സ്നേഹം. വയലൻസും സെക്സും നിറഞ്ഞ കിം കിയുടെ ചിത്രങ്ങൾ കഴിഞ്ഞ മേളയിൽ പ്രേക്ഷകർ തിരസ്കരിച്ചെങ്കിലും ഇക്കുറി ദി നെറ്റിലൂടെ കിംകി ഡുക് എന്ന പുതിയ സംവിധായകനെയാണ് പ്രേക്ഷകർ കണ്ടത്. വയലൻസും സെക്സും കലർത്താമായിരുന്നുവെങ്കിലും അവയ്ക്ക് മനപ്പൂർവം ഒരു മറ ഒരുക്കി മികച്ച രീതിയിൽ ദൃശ്യവത്കരിച്ച ദി നെറ്റിലൂടെ പഴയ കിം കി യെ കാണാൻ കഴിഞ്ഞെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. നോർത്ത് കൊറിയക്കാരനായ ഒരു മീൻപിടുത്തക്കാരൻ അതിർത്തി ലംഘിച്ചതിന്റെ പേരിൽ സൗത്ത് കൊറിയപിടികൂടുകയും അയാളെ ചാരപണിക്കു നിര്ബന്ധിക്കുന്നതുമാണ് ചിത്രം.
അഭയാര്‍ഥി പ്രശ്‌നം, ലിംഗസമത്വം എന്നിവ പ്രമേയമാക്കി 17 വിഭാഗങ്ങളിലായി 50 രാജ്യങ്ങളില്‍ നിന്നുള്ള 184 ചിത്രങ്ങള്‍ പ്രദർശിപ്പിച്ച മേളയിലെ അന്തിമ വിധി വൈകുന്നേരം മാത്രം