ലഹരി ഒരു ത്വരയാണ്. രസത്തിനു തുടങ്ങുന്ന ലഹരി അവസാനം നിയന്ത്രിക്കാനാവാത്ത അവസ്ഥയിലെത്തിയേക്കാം. ലഹരിയാകുന്ന ത്വരയില്‍ അകപ്പെടുന്നവര്‍ സ്വയം നശിക്കുന്നതോടൊപ്പം പ്രിയപ്പെട്ടവരുടെ ജീവനും അപകടത്തിലാക്കിയേക്കാം. ഈ വിഷയം ചൂണ്ടിക്കാട്ടുന്ന ഹ്രസ്വചിത്രമാണ് ത്വര. വിനോദ് ഗോപിജിയാണ് ഈ ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ആര്‍.ജി. ക്രിയേഷന്‍സിന്റെ ബാനറില്‍ ആര്‍.ജി. അഭിലാഷാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
വിനോദ് ഗോപിജി ആര്‍.ജി. അഭിലാഷ് , തന്‍വി എസ്. രവീന്ദ്രന്‍, ജീവാ സജീവ്പൂര്ണ്ണമായും ലഹരിക്കടിമയായ യുവാവിന്റെ കഥ പറയുന്ന ഈ ഹ്രസ്വചിത്രത്തില്‍ പുതുമുഖ നടനും നിര്‍മാതാവുമായ ആര്‍.ജി. അഭിലാഷ് രാഹുല്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുുന്നു. സിനിമ, സീരിയല്‍ രംഗത്ത് സജീവമായ തന്‍വി എസ്. രവീന്ദ്രന്‍, ജീവാ സജീവ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഡോ: സജീവ് കെ. വാവച്ചന്‍, രമേശ്, അഭിലാഷ്, ഷൈജു അലക്‌സ്, മാസ്റ്റര്‍ അവ്യുക്ത്, മാസ്റ്റര്‍ ചന്ദ്രകാന്ത്, ബേബി അനന്യ എിവരാണ് മറ്റ് താരങ്ങള്‍. തികച്ചും വ്യത്യസ്തമായ ഈ ഹ്രസ്വചിത്രം ബിഗ് ബഡ്ജറ്റിലാണ് നിര്‍മിച്ചത്. സമകാലിക വാര്‍ത്തകളെ ആസ്പദമാക്കി 2015-ല്‍ ഒരുക്കിയ ആസിഡ് ഇന്‍ജൂറിയസ് ടു ഹെല്‍ത്ത് എന്ന ഹ്രസ്വ ചിത്രത്തിനുശേഷം വിനോദ് ഗോപിജി സംവിധാനം ചെയ്യു ഹ്രസ്വ ചിത്രമാണിത്.
ഛായാഗ്രഹണം : പ്രമോദ് മോഹന്‍. (തമിഴ് സിനിമ ചട്‌നി ഫെയിം) അസോസ്സിയേറ്റ് ഡയറക്ടര്‍ : മധു കെ. കൃഷ്ണന്‍. പ്രൊഡക്ഷന്‍ കട്രോളര്‍ : സൂരജ് സോമന്‍. പി.ആര്‍.ഒ: റഹിം പനവൂര്‍. എഡിറ്റിംഗ്': ആഷിഷ് ജോസ് ഇല്ലിക്കല്‍. സംഗീതം : അനില്‍ ഗോപാലന്‍. സ്റ്റുഡിയോ: സൂര്യ വിഷ്വല്‍ മീഡിയ. മേക്കപ്പ് : അനീഷ് പാലോട്. കലാ സംവിധാനം: സനു. ലൊക്കേഷന്‍ മാനേജര്‍: വിഷ്ണു ജി.എം. പ്രൊഡക്ഷന്‍ മാനേജര്‍ : പ്രവീൺ കൂവളശ്ശേരി. ഫിനാന്‍സ് കൺട്രോളര്‍ : ജി. രാധാകൃഷ്ണന്‍നായര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്:സുരേഷ്‌കുമാര്‍. എം.ആഴിമല. തിരുവനന്തപുരം, പൂവാര്‍, ബാലരാമപുരം എിവിടങ്ങളിലായിരുന്നു ചിത്രീകരണം. ബോധവല്‍ക്കരണ ചിത്രമായ ഈ ഹ്രസ്വചിത്രം വിദ്യാലയങ്ങളിലും കലാലയങ്ങളിലും കൂടി പ്രദര്‍ശിപ്പിക്കുമെന്ന് അണിയറക്കാര്‍ പറഞ്ഞു. ഈ ഹ്രസ്വചിത്രം നവംബറില്‍ പ്രേക്ഷകരുടെ മുിന്നിലെത്തും.