ഇപ്പോൾ ജയിൽ ശിക്ഷയനുഭവിക്കുന്ന ദിലീപ് എന്ന ജനപ്രീയ നായകനെ ചാനലുകാരും കുടുംബ പ്രേക്ഷകരും കൈവിട്ടിട്ടില്ല. ഓണദിനങ്ങളിൽ ചാനലുകൾ സംപ്രേഷണം ചെയ്ത ദിലീപ് ചിത്രങ്ങൾ അതിനു തെളിവാണ്. ദിലീപിന്റെ പുതിയതും പഴയതുമായ നിരവധി ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ചാനലുകൾ കാഴ്ചവച്ചത്. എല്ലാവരും ഒത്തുചേർന്ന് ഓണമാഘോഷിക്കുന്ന കുടുംബവീടുകളിൽ ആ നടന്റെ ചിത്രങ്ങൾ എത്രത്തോളം സന്തോഷമാണ് പകർന്ന് നൽകിയത്. അക്കൂട്ടത്തിൽ കുട്ടികളും-യുവാക്കളും പൊട്ടിചിരിച്ചപ്പോൾ മറ്റുള്ളവർ പ്രായത്തിന്റെ ഗരിമ കണക്കിലെടുത്ത് മുഖത്ത് ചെറു ചിരി വരുത്തി. അതായത് ആ ചിത്രങ്ങൾ എല്ലാവരെയും ഒരുപോലെ ആസ്വദിപ്പിച്ചതിന് തെളിവാണ് ആ കൂട്ടചിരികൾ.
നമ്മൾ മലയാളികളുടെ നായക സങ്കൽപ്പത്തിലെ ഒരു വിശേഷണവും ചേരാത്ത ദിലീപ് ബിഗ്‌സ്‌ക്രീനിലെയും മിനിസ്ക്രീനിലെയും വിലപിടിച്ച നായകനായെങ്കിൽ ആ നടന്റെ 'മാജിക്കൽ ഇൻഫ്ലുവെൻസ്' നമ്മൾ അംഗീകരിച്ചേ പറ്റു. കർമം കൊണ്ട് ദിലീപ് പ്രീയപ്പെട്ടവനാകുകയും ചില സംഭവങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റമാരോപിക്കപ്പെട്ട് അന്വേഷണവിധേയമായി ശിക്ഷയനുഭവിക്കുകയും വിവാദനായകനാവുകയും ചെയ്യുന്നു. അതുപോലെ ചാനലുകൾ ഒരുഭാഗത്ത് നടന്റെ ഇപ്പോഴത്തെ അവസ്ഥ ആഘോഷിച്ച് റേറ്റിങ് കൂട്ടുമ്പോൾ തന്നെ ആ നടന മികവിനെ അംഗീകരിക്കുയും ചെയ്യുന്നു. അവര്തയറിയുന്നു. മാറ്റേതൊരു നടനാണ് കുടുംബപ്രേക്ഷകരുടെ റേറ്റിങ് കൂട്ടാൻ കഴിയുക എന്ന സത്യം. ഈ ഓണത്തിന് ചാനലുകളിൽ കണ്ട ചില ദിലീപ് ചിത്രങ്ങളും ജയിലിൽ കിടക്കുന്ന ദിലീപും തമ്മിലുള്ള ഒരു താരതമ്യമം നടത്തിയാൽ അത് വെളിവാകുകയും ചെയ്യും.