തിരുവനന്തപുരം:ഐ എഫ് എഫ് കെ സംഘാടകർ പറഞ്ഞതുപോലെ ചെയ്തു. കനകക്കുന്നിലെ നിശാഗന്ധി തുറന്ന വേദി 1200 പേർക്കിരിക്കാവുന്ന ശിതീകരിച്ച താത്കാലിക തീയറ്ററാക്കി അത്ഭുതം കാട്ടിയിരിക്കുയാണ് ചലച്ചിത്രമേള സംഘാടകർ. ചില സാങ്കേതിക ജോലികൾ മാത്രം ബാക്കിയുള്ള തീയറ്റർ രണ്ടുദിവസംകൊണ്ട് പൂർണസജ്ജമാകും.
ബംഗളുരുവിൽ നിന്ന് കൊണ്ടുവരുന്ന സ്ക്രീൻ സ്ഥാപിക്കുക,ലൈറ്റിംഗ് -ശബ്ദ ജോലികൾ എന്നിവയാണ് തീര്ക്കേണ്ടത്. തീയറ്ററിന്റെ ഇരുവശത്തും സ്ഥാപിക്കുന്ന (10 വീതം) എ സി യുടെ പണി പൂര്ത്തിയായി. എറണാകുളത്തെ ആർ ഈ സി ഡെക്കറേഷൻസ് 25 നു തുടങ്ങിയ തീയറ്റർ ജോലിയാണ് ചുരുങ്ങിയ സമയം കൊണ്ട് ഏറക്കുറെ പൂര്ത്തിയാക്കിയിരിക്കുന്നത് .
നിശാഗന്ധിയുടെ നവീകരണത്തിന്റെ ഭാഗമായി മേൽക്കൂരയുള്ള സ്ഥിരം വേദി പൂര്ത്തിയാകുകയും വശങ്ങൾ മറച്ചു 3000 പേര്ക്ക് ഇരിപ്പിടം ഒരുക്കാമെന്നുമായിരുന്നു സംഘാടകരുടെ കണക്കു കൂട്ടലുകൾ,അതനുസരിച്ച് ടെലിഗേറ്റിന്റെ എണ്ണംകൂട്ടുകയും ചെയ്തു. പക്ഷെ, എല്ലാം തെറ്റിച്ചു ജോലികൾ മന്ദഗതിയിലായപ്പോൾ സംഘാടകർ മറുവഴിതെടുകയായിരുന്നു.
ഇക്കുറി 12,000 ത്തിലധികം ടെലിഗേറ്റുകളെ പ്രതീക്ഷിക്കുന്ന മേളയിൽ ആദ്യമായി മാനവീയം വീഥിയിലും,സെൻട്രൽ സ്റ്റേഡിയത്തിലും താത്കാലിക തീയറ്ററുകൾ ഒരുക്കുന്നുണ്ട്.