CINEMA12/01/2017

പരിശുദ്ധന്‍

ayyo news service
പരുമല തിരുമേനി എന്ന് പ്രശസ്തി നേടിയ ഗീര്‍വര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ ജീവിത കഥ പറയുന്ന പരിശുദ്ധന്‍ എന്ന ടെലിവിഷന്‍ പരമ്പരയുടെ ചിത്രീകരണം ആരംഭിച്ചു. ചലച്ചിത്ര സംവിധായകന്‍ തുളസീദാസാണ് ഈ മെഗാ പരമ്പരയുടെ സംവിധായകന്‍. ഷാരോൺ ക്രിയേഷന്‍സ് ആന്റ് ഗോഗ്  പ്രമോഷന്‍സിനുവേണ്ടി ജിജി തണുങ്ങാട്ടിലാണ് ഈ ബിഗ് ബഡ്ജറ്റ് സീരിയല്‍ നിര്‍മിക്കുന്നത്. ആര്യനാട് സത്യനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ഉത്തമ സന്യാസി, പ്രാര്‍ത്ഥനാ മനുഷ്യന്‍, ക്രൈസ്തവ പരിശുദ്ധന്‍മാരുടെ നിരയിലേക്ക് ഉയര്‍ത്തപ്പെട്ട' ആദ്യത്തെ ഭാരതീയന്‍ തുടങ്ങി നിരവധി വിശേഷണങ്ങള്‍ക്ക് അര്‍ഹനാണ് പരുമല തിരുമേനി. കൊള്ളയും കൊലയും നടന്ന ഒരു ഗ്രാമത്തില്‍ ഒരു പളളി ഉണ്ടാക്കി അവിടത്തുകാരെ നല്ല പാതയിലേക്ക് നയിച്ച പരുമല തിരുമേനിയുടെ ജീവിതം നന്മയും അത്ഭുതവും നിറഞ്ഞതായിരുന്നു . 54-ാമത്തെ വയസ്സിലാണ് തിരുമേനി കാലംചെയ്തത്. തിരുമേനിയുടെ നന്മകളെക്കുറിച്ച് അദ്ദേഹം കാലംചെയ്ത ശേഷമാണ് ജനങ്ങള്‍ കൂടുതല്‍ അറിഞ്ഞത്.
   
വര്‍ത്തമാനകാല കഥയിലൂടെയാണ് തിരുമേനിയെക്കുറിച്ചുള്ള ജീവിതം ഈ സീരിയലിലൂടെ  അവതരിപ്പിച്ചിരിക്കുന്നതെന്ന്  സംവിധായകന്‍ തുളസീദാസ് പറഞ്ഞു. പ്രണയിച്ച് വിവാഹിതരായ ഒരു ഭാര്യയുടെയും ഭര്‍ത്താവിന്റെയും ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ആദ്യം അവതരിപ്പിക്കുന്നത്. പരുമല തിരുമേനിയുടെ നന്മകള്‍ മനസ്സിലാക്കിയ ആളാണ് ഈ സീരിയലിന്റെ നിര്‍മാതാവ് ജിജി തണുങ്ങാട്ടില്‍. പരുമല തിരുമേനിയെക്കുറിച്ച് ഒരു ചിത്രമുണ്ടാകണമെന്ന ജിജിയുടെ ആഗ്രഹത്തില്‍നിന്നാണ് ഈ സീരിയലുണ്ടാകുന്നത്. ജിജിയുടെ ജീവിതത്തലുണ്ടായ അനുഭവം പ്രോചോദനമായി മാറുകയായിരുന്നു. പരുമല തിരുമേനിയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിച്ച് മനസ്സിലാക്കിയിട്ടാണ് ഈ സംരംഭവുമായി രംഗത്തിറങ്ങിയത്. തിരുമേനി ജീവിച്ചിരുന്ന സ്ഥലവും സന്ദര്‍ശിച്ചിരുന്നു. ഇത്  ദൈവികത്വം കൂടിയുള്ള ജോലിയായും തോന്നി. ഈ സീരിയലിന്റെ സംവിധായകനെ നിലയില്‍ ഏറെ സന്തോഷമുണ്ടെന്ന്  തുളസീദാസ് പറഞ്ഞു.
  
ഷാരോൺ ക്രിയേഷന്‍സ് ആന്റ് ഗോഗ് പ്രമോഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന  കട്ടില്‍ എന്ന സിനിമ  ഈ സീരിയല്‍ കഴിഞ്ഞ് സംവിധാനം  ചെയ്യുമെന്നും തുളസീദാസ് അറിയിച്ചു.

പരുമല തിരുമേനിയുടെ  54 വര്‍ഷത്തെ മഹനീയ ജീവിത ചരിത്രത്തെ പരിശുദ്ധന്‍ എന്ന സീരിയലിലൂടെ സത്യസന്ധമായി അവതരിപ്പിക്കുകയാണെന്ന്  നിര്‍മാതാവ് ജിജി തണുങ്ങാട്ടില്‍ പറഞ്ഞു. സാമ്പത്തിക നേട്ടിത്തിനല്ല , കാരുണ്യപ്രവര്‍ത്തനത്തിനു കൂടിയാണ് ഈ സിരിയല്‍ നിര്‍മിക്കുതെന്നും  ജിജി വ്യക്തമാക്കി.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മേലധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കോട്ടായം ദേവലോകം അരമനയില്‍ വച്ച് ഈ സീരിയലിന്റെ  സ്വിച്ച് ഓൺ കര്‍മം നിര്‍വഹിച്ചു..
   
രാജീവ് റോഷന്‍, മഹേഷ്, ടി.എസ്.രാജു, കൈലാസ്‌നാഥ്, നെയ്യാറ്റിന്‍കര കൃഷ്ണന്‍ നായര്‍, സന്തോഷ് ഡല്‍ഹി, അപര്‍ണേഷ് ലക്ഷ്മ, സീനാ ആന്റണി, വിജയകുമാരി, ലക്ഷ്മി അനന്തന്‍, അപ്‌സര, ഐശ്വര്യ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
  
എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ :  ജേക്കബ് വരമ്പത്ത്. ഗാനരചന : കൈതപ്രം ദാമോദരന്‍ സമ്പൂതിരി, ആര്യനാട് സത്യന്‍.സംഗീതം: എഡ്വിന്‍ എബ്രഹാം. ഛായാഗ്രഹണം: പുഷ്പന്‍. അസോസ്സിയേറ്റ് ഡയറക്ടര്‍: പ്രവീൺ ഉണ്ണി. പ്രൊഡക്ഷന്‍കൺട്രോളര്‍ :  സുധന്‍രാജ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്: ഉണ്ണി പേരൂര്‍ക്കട. പി.ആര്‍.ഒ :  റഹിം പനവൂര്‍. കോസ്റ്റ്യൂം : സൂര്യശ്രീകുമാര്‍. കലാ സംവിധാനം : സക്കീര്‍ ചെമ്മരത്ത്മുക്ക്. മേക്കപ്പ് : ബൈജു ബാലരാമപുരം. അസിസ്റ്റന്റ് ഡയറക്‌ടേഴ്‌സ് : ശരത് സുധന്‍,  ഭരത് മോഹന്‍ ആററിങ്ങല്‍. ഫിനാന്‍സ് കട്രോളര്‍ :  സുനില്‍ പേരൂര്‍ക്കട. യൂണിററ് : കാര്‍ത്തിക സിനി യൂണിറ്റ്
Views: 2082
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024