ശ്രീകുമാരൻ തമ്പി സദസ്സിനെ അഭിവാദ്യം ചെയ്യുന്നു. ഡോ. പി സുരേഷ് ബാബു ഐഎഎസ്, രാജീവ് ഒ എൻ വി, പ്രൊഫ.ബി വി ശശികുമാർ എന്നിവർ സമീപം.
തിരുവനന്തപുരം:കേരളത്തിന്റെ സ്വന്തം ബാങ്കായ എസ് ബി ടി ഏപ്രിൽ ഒന്നുമുതൽ ആ പേരിലുണ്ടാകില്ല. അതുകൊണ്ടു പതിറ്റാണ്ടുകളായി കേരളത്തിന്റെ സംസാകാരിക രംഗത്ത് എന്നും കൈത്താങ്ങായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ആ പേരിൽ ഇനിയൊരു സാംസ്കാരിക പരിപാടി നടത്തില്ല. എസ് ബി ഐ എന്ന പേര് സ്വീകരിക്കാൻ രണ്ടു ദിവസം മാത്രം ശേഷിക്കെ ആ ബാങ്കിന്റെ അവസാന ആദരവ് ഏറ്റുവാങ്ങിയ ശ്രീകുമാരൻ തമ്പിയും ബാങ്കിന്റെ അവസാന എം ഡി സി ആർ ശശികുമാറും ചരിത്രത്തിൽ ഇടം നേടിയവരായി. 28 ന് കമുകറ ഫൗണ്ടേഷനും എസ് ബി ടി യും സംയുക്തമായി സംഘടിപ്പിച്ച പൗർണമി ചന്ദ്രിക എന്ന പരിപാടിയിലാണ് എസ് ബി ടിയുടെ ആദരം എം ഡി സി ആർ ശശികുമാർ ശ്രീകുമാരൻ തമ്പി ക്ക് സമർപ്പിച്ചത്. നേരത്തെ എസ് ബി ടി അങ്ങയെ ആദരിക്കേണ്ടതാണ്. ഈ വൈകിയ വേളയിലെങ്കിലും അങ്ങയെ ആദരിക്കാൻ പറ്റിയതിൽ സന്തോഷമുണ്ടെനാണു എം ഡി പറഞ്ഞത്. നേരത്തെ പലരെയും ആദരിച്ചിട്ടുള്ള എസ് ബി ടി ശ്രീകുമാരൻ തമ്പിയെ മറന്നു. മറ്റു പലരും മറന്നതുപോലെ. പക്ഷെ ഈ അവസാനത്തെ നിമിഷത്തിൽ എസ് ബി ടി അദ്ദേഹത്തോട് നീതി പുലർത്തി. അതാണ് ആ മറുപടിയിൽ പ്രകടമായത്.
"ഞാൻ അഹങ്കാരിയല്ല. വളരെ കഷ്ടപ്പെട്ട് ഒരു പാട്ടെഴുതി നൽകുമ്പോൾ സംഗീത സംവിധായകരുടെ സഹായികൾ വായിച്ചിട്ട് ഇത് ശരിയാകില്ല എന്ന് പറയുമ്പോൾ എന്നാൽ താനെഴുതിക്കോ എന്ന് പറഞ്ഞു അവിടുന്ന് പോരുന്നതുകൊണ്ടും , മദ്യപ സംഘങ്ങളിൽ കൂടാത്തതുകൊണ്ടുമാണ് എന്നെ അഹങ്കാരി എന്ന് വിളിക്കുന്നതെന്ന് മറുപടി പ്രസംഗത്തിൽ ശ്രീകുമാരൻ തമ്പി പറഞ്ഞു.
രാജീവ് ഒ എൻ വി, ശ്രീകുമാരൻ തമ്പി, സി ആർ ശശികുമാർ (എം ഡി, എസ് ബി ടി) തെലുങ്കിലെ പ്രശസ്ത സംഗീത സംവിധായകൻ കീരവാണി സംഗീതം നൽകുന്ന പുതിയ ചിത്രത്തിനുവേണ്ടി അഞ്ചു പാട്ടുകൾക്ക് വരികൾ എഴുതിയിട്ടുണ്ടെന്നും അത് പുതിയ തലമുറയ്ക്ക് ഇഷ്ടപ്പെടുമെന്നും പാട്ടുകൾ പുറത്തിറങ്ങമ്പോൾ വൈറലാകുമെന്നും അദ്ദേഹം പറഞ്ഞു.