CINEMA14/06/2019

എഡിറ്റർ ചാർളി 'തഞ്ചമട നീ എനക്ക്'ലൂടെ സംവിധായകനാകുന്നു

ayyo news service
സിനിമ എഡിറ്റിംഗില്‍ 33 വര്‍ഷത്തോളം അനുഭവ സമ്പത്തുള്ള എം.ചാര്‍ളി നിര്‍മ്മിച്ച് തിരക്കഥയും സംഭാഷണവും എഴുതി ചീഫ്എഡിറ്റിംഗും നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് തഞ്ചമട നീ എനക്ക്. റിയല്‍ മീഡിയയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കോ-പ്രൊഡ്യൂസര്‍ സി.തുളസിയും എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ അഷ്ടമന്‍ പോറ്റിയും ആണ്. നിസാം ബീമാപളളിയുടേതാണ് കഥ. കോളേജ്‌ വിദ്യാര്‍ത്ഥികളായ അരുണും ശ്വേതയും പ്രണയത്തിലാണ്. സമ്പന്നനായ എസ്.പിയുടെ മൂന്നു മക്കളില്‍ ഒരാളാണ് ശ്വേത. എസ്.പി ക്ക് രണ്ട് പെണ്‍മക്കളും ഒരു മകനുമാണ്. ഭാര്യ ജീവിച്ചിരിപ്പില്ല. വൈദ്യര്‍ കുടുംബത്തിലെ അംഗമാണ് അരുണ്‍. ജാതിയിലും സമ്പത്തിലും തൊഴിലിലും ഏറെ അന്തരങ്ങളുളള രണ്ട് കുടുംബങ്ങള്‍. ശ്വേതയുടെ അച്ഛന്‍ നല്ല മനസ്സിന്റെ ഉടമയാണെങ്കിലും ഇളയച്ഛന്‍ പ്രശ്‌നക്കാരനാണ്. ആത്മാര്‍ത്ഥ പ്രണയിതാക്കളായ അരുണും ശ്വേതയും പലവിധ പ്രശ്‌നങ്ങള്‍ നേരിടുന്നു. സാധാരണ പ്രണയകഥകളില്‍ നിന്ന്‍ ഏറെ വ്യത്യസ്തമായതലങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്‌. ജാതിചിന്ത യഥാര്‍ത്ഥ പ്രണയത്തെ നഷ്ടപ്പെടുത്തുുവെന്ന്‍ ഈ ചിത്രംചൂണ്ടിക്കാട്ടുന്നു. ഏറെ സസ്‌പെന്‍സ് നിറഞ്ഞ പ്രണയചിത്രമാണ്ഇ ഇതെന്ന സംവിധായകന്‍ പറഞ്ഞു.
ധര്‍മ്മ, ശരണ്യ
ഡോ. ടിറ്റോ, ധര്‍മ്മ, ബിനീഷ് ബാസ്റ്റിന്‍, സലാംകുത്ത്, അഷ്ടമന്‍ പോറ്റി, നിസ്സാം ബീമാപള്ളി, അനില്‍സ്വാമി, ഹസ്സന്‍ ബീമാപള്ളി , ശങ്കര്‍ജി, നടേശന്‍, ടൈഗര്‍ ഖാന്‍, വെളുത്തുകട്ട്‌'്അപ്പു, അറിവാനന്ദന്‍, മുന്‍ഷി , അജിത്, അശോക്‌രാജ്, എ.കെ.എസ്, ബാലസൂര്യ, ബിജു പോററി,  ഗോപന്‍, ധനസിങ്ക രാജ്, അജയന്‍, കൃഷ്ണന്‍കുട്ടി, സുരഭി, ശരണ്യ, സന്ധ്യ, പ്രിയങ്ക, രഞ്ജിത, അനിത, ശില്പ (തിരുനങ്കൈ), ചന്ദ്രിക തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. തമിഴ് നടന്‍ ഡോ. ടിറ്റോ ആണ് നായകന്‍.മലയാളിയായ സുരഭി ആണ് നായിക. രണ്ടാമത്തെ നായിക ശരണ്യയും മലയാളിയാണ്. വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളിയായ ബിനീഷ് ബാസ്റ്റിന്‍ (തെറിഫെയിം) ആണ്. രണ്ടാമത്തെ നായകന്‍ ബാംഗ്ലൂര്‍ സ്വദേശി ധര്‍മ്മ ആണ്.

ഛായാഗ്രഹണം: ജെറിന്‍, നിജാം. ഗാനരചന: മുരുകന്‍ മന്ദിരം, അറിവാനന്ദന്‍, സിന്ധു മുരുകന്‍. സംഗീത സംവിധാനം:ഡോ.വാഴമുട്ടം ബി. ചന്ദ്രബാബു. ഗായകര്‍: മധു ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, ഡോ. പന്തളം ബാലന്‍, ഇഷാന്‍ ദേവ്, രാജേഷ്‌വിജയ്, രാജേഷ്‌രാജ്, ദീക്ഷ്, ഡോ.വാഴമുട്ടം.ബി. ചന്ദ്രബാബു, അഖില ആനന്ദ്, ലക്ഷ്മി ജയന്‍, സൗമ്യ സനാദനന്‍, ശ്രീലക്ഷ്മി നാരായണന്‍, ചന്ദന രാജേഷ്. എഡിറ്റര്‍:അബിജയ്. കലാസംവിധാനം: ഉദയന്‍ പൂങ്കോട്. മേക്കപ്പ്: ഡാര്‍വിന്‍. കോസ്റ്റ്യൂംസ്:വി. വിനോദ്.കോറിയോഗ്രാഫി: പത്മലാല്‍ (പത്മന്‍), കീര്‍ത്തിലാല്‍. പ്രൊഡക്ഷന്‍ കട്രോളര്‍മാര്‍: എസ്.പി ശേഖര്‍, ദിലീപ്. പി.ആര്‍.ഒ:റഹിംപനവൂര്‍. പശ്ചാത്തല സംഗീതം: മിനിബോയ് ഗ്രീന്‍.എഫക്ട്‌സ്: എസ്.പിശേഖര്‍. അസോസിയേറ്റ്ഡയറക്ടര്‍മാര്‍:സിന്ധു മുരുകന്‍, നടരാജ്‌ചെന്നൈ. സ്റ്റില്‍സ്: മില്‍'ന്‍ എം.എന്‍. സ്റ്റുഡിയോ: ശ്രീസായി സ്റ്റുഡിയോ, ചെന്നൈ, പോസ്റ്റ്ഡിസൈനിംഗ്: രമ്യ, വിമീഡിയ ചെന്നൈ പ്രൊഡക്ഷന്‍ മാനേജര്‍മാര്‍:നവാസ്, സജു, കൃഷ്ണന്‍ കുട്ടി. 
 
ഡോ. ടിറ്റോ സുരഭി 
ചിത്രത്തില്‍ നാല് പാട്ട്‌കളാണുള്ളത്. മലയാളിയും മതമൈത്രി സംഗീതജ്ഞനുമായ ഡോ.വാഴമുട്ടം ബി. ചന്ദ്രബാബു തമിഴില്‍ ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന  ചിത്രമാണ ്ഇത്. മതമൈത്രി സംഗീതം ഇന്ത്യയിലാദ്യമായി കര്‍ണ്ണാടകസംഗീതത്തില്‍ ആവിഷ്‌ക്കരിച്ച സംഗീതജ്ഞനാണ് ഇദ്ദേഹം. യശഃശരീരനായ നെയ്യാറ്റിന്‍കര വാസുദേവന്റെ പ്രിയശിഷ്യനാണ് ചന്ദ്രബാബു. ആള്‍ ഇന്ത്യാ റേഡിയോയില്‍ ബി-ഹൈആര്‍ട്ടിസ്റ്റാണ്. ആകാശവാണിയില്‍ ലളിതസംഗീത പാഠം പഠിപ്പിക്കുന്നുണ്ട്. കര്‍ണ്ണാടക സംഗീതത്തില്‍ ഇസ്ലാം കീര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയ ആദ്യത്തെ സംഗീതജ്ഞനാണ.് നൂറോളം കീര്‍ത്തനങ്ങളും പതിനഞ്ചോളം വര്‍ണ്ണങ്ങളും രചിച്ചിട്ടുണ്ട്. 15 മണിക്കൂറോളം തുടര്‍ച്ചയായി മതമൈത്രി സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. രാകേഷ് ബ്രഹ്മാനന്ദന്‍, ഇഷാന്‍ ദേവ്, ജീവന്‍ പത്മകുമാര്‍, ലക്ഷ്മി ജയന്‍ തുടങ്ങി നിരവധി പ്രശസ്ത പിണിഗായകരുടെ ഗുരുവാണ്. ഒരുപാട് വിദേശികളെയും സംഗീതം പഠിപ്പിക്കുന്നുണ്ട്. ഇതുവരെയായി നൂറ്റി എന്‍പതോളം മതമൈത്രി സംഗീത കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. സ്വയം രചിക്കുന്ന കീര്‍ത്തനങ്ങള്‍ തന്നെ കര്‍ണ്ണാടക സംഗീത കച്ചേരികളായി നടത്തുവാന്‍ പ്രാപ്തിയുള്ള സംഗീതജ്ഞനാണ്. മലയാളത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന പച്ചത്തപ്പ്, സത്താര്‍ എന്നി  സിനിമകള്‍ക്കു വേണ്ടി സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നി്ന്ന്‍ ഗാനഭൂഷണം, ഗാനപ്രവീണ എന്നി കോഴ്‌സുകള്‍ ഉന്നത നിലയില്‍ പാസ്സായി'ട്ടുണ്ട്. ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്ത ഓള്‍ എന്ന ചിത്രത്തില്‍ ശ്രീവത്സന്‍ ജെ. മേനോന്റെ സംഗീതത്തില്‍ ചന്ദ്രബാബു പാടിയിട്ടുണ്ട്. ശിഷ്യന്‍ ഇഷാന്‍ ദേവിന്റെ സംഗീതത്തിലും സിനിമയില്‍ പാടിയിട്ടുണ്ട്. പ്രതിഫലേച്ഛ കൂടാതെയും എല്ലാമതത്തിലേയും കുട്ടികളെ സൗജന്യമായി സംഗീതം പഠിപ്പിക്കുന്നുമുണ്ട്. തിരുവനന്തപുരത്തെ പല സാംസ്‌കാരിക സംഘടനകളിലെയും സജീവ പ്രവര്‍ത്തകനാണ്. 115-ഓളം പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സെന്റ്‌ജോസഫ് സ്‌കൂളില്‍ എട്ടുവര്‍ഷത്തോളം അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഞ്ഞൂറോളം ഗാനങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം കോവളത്തിനടുത്ത്‌ വാഴമുട്ടത്താണ്താമസം. ഭാര്യസുമിത്ര ചന്ദ്രബാബു ഐ.എം.ജി ബാങ്കില്‍ മാനേജരായി ജോലിചെയ്യുന്നു.  മക്കളായ ആദിത്യ ചന്ദ്രബാബു പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയും അഭിജ ചന്ദ്രബാബു എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുമാണ്.
എം.ചാര്‍ളി, ഡോ.വാഴമുട്ടം ബി. ചന്ദ്രബാബു
ഫിലിം എഡിറ്റര്‍ എം.ചാര്‍ളി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് തഞ്ചമട നീ എനക്ക്. ചിത്രാഞ്ജലിസ്റ്റുഡിയോ ചീഫ്എഡിറ്ററും പ്രൊഡ്യൂസറുമായിരുന്ന എന്‍.ഗോപാലകൃഷ്ണന്റെ കീഴിലായിരുന്നു എഡിറ്റിംഗിന്റെ തുടക്കം. ജി. അരവിന്ദന്റെ സ്ഥിരം എഡിറ്ററായിരുന്ന കെ.ആര്‍ ബോസ്, ജി ഭാസ്‌കരന്‍ എന്നിവരും ഇദ്ദേഹത്തിന്റെ ഗുരുക്കന്മാരാണ്. പ്രമുഖരായ പല എഡിറ്റര്‍മാരുടെയും സംവിധായകരുടെയും അസിസ്റ്റന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രാഞ്ജലിസ്റ്റുഡിയോയില്‍ നിന്ന്‍ എഡിറ്ററായാണ് ചാര്‍ളി വിരമിച്ചത്. തമിഴ്‌നാട്ടില്‍ ജനിച്ച ഇദ്ദേഹം 40 വര്‍ഷത്തോളമായി തിരുവനന്തപുരത്താണ് താമസം. സാധാരണക്കാരനായി ജനിച്ച് വളര്‍ന്ന ചാര്‍ളി സ്വപ്രയത്‌നത്താല്‍ എഡിറ്ററായി മാറുകയായിരുന്നു. ചെന്നൈയില്‍വച്ച് 2018-ല്‍ ശക്തിസെല്‍വമണി അക്കാഡമി ഉഴൈപ്പാല്‍ ഉയര്‍ന്തവര്‍ എന്ന പുരസ്‌കാരം നല്‍കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കൂടാതെ നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

കേരളം, തമിഴ്‌നാട്എന്നിവിടങ്ങളിലായിരുന്നു ഈ തമിഴ് സിനിമയുടെ ചിത്രീകരണം.

Views: 1547
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024