പി. ബാലചന്ദ്രന്‍, ആശാ നായര്‍
നവാഗതരായ സച്ചിയും യും ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഭ്രഷ്ട്. സച്ചി ആന്റ് സാന്ററി ഇന്‍ജീനിയസിന്റെ ബാനറില്‍ സചിത സുരേന്ദ്രന്‍, സന്ദീപ് സാന്ററി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വ്യത്യസ്തമായ പ്രമേയം എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രതേ്യകത. വ്യക്തികളുടെ ഓരോ പ്രായത്തിലും സമൂഹം അടിച്ചേല്‍പ്പിക്കുന്ന ചട്ടക്കൂടുകളെക്കുറിച്ച് തുറന്നുപറയുന്ന ചിത്രമാണ് ഇതെന്ന് സംവിധായകര്‍ പറഞ്ഞു. വാര്‍ദ്ധക്യത്തിലേക്ക് എത്തുന്നവരോട് സമൂഹം പാലിക്കുന്ന ചില നിഷ്‌കര്‍ഷകളുണ്ടെന്നും അത് ഭേദിക്കുന്നിടത്ത് അവരുടെ നോട്ടം പോലും പിശകായി കണക്കാക്കപ്പെടുന്ന പ്രവണതയുണ്ടെന്നും ചൂണ്ടിക്കാട്ടുകയാണ് ഈ ചിത്രം.
സച്ചി സാന്റി
തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി. ബാലചന്ദ്രനും കന്നട - തെലുഗ് നടി അലീഷാ ആന്‍ഡ്രഡും ആണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആശാ നായര്‍, അഖിലേഷ് ഈശ്വര്‍, ശ്രീവേണി, ബേബി മതി എന്നിരാണ് മറ്റ് താരങ്ങള്‍.
ചലച്ചിത്ര - ടെലിവിഷന്‍ രംഗത്തെ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ദരുടെയും സംഘടനയായ കോണ്‍ടാക്ട് ന്റെ സംരംഭമായ ലെസ്സണ്‍സ് എന്ന അഞ്ച് ചിത്രങ്ങളുടെ സമാഹാരങ്ങളില്‍ ഒരു ചിത്രമാണ് ഭ്രഷ്ട്.
അലീഷാ ആന്‍ഡ്രഡ്, പി. ബാലചന്ദ്രന്‍
ഛായാഗ്രഹണം : രോഹിത് സുധാകര്‍. എഡിറ്റിംഗ് : ഷാജു എസ്. ബാബു. പശ്ചാത്തല സംഗീതം : അരുണ്‍രാജ്. അസോസ്സിയേറ്റ് ഡയറക്ടര്‍ : ജഗന്‍ ആറാട്ടുകടവ്. എഫക്ട്‌സ് : രാജ്മാര്‍ത്താണ്ഡം. കലാസംവിധാനം, കോസ്റ്റ്യൂംസ് : സച്ചി. പി.ആര്‍.ഒ: റഹിം പനവൂര്‍. വി.എഫ്.എക്‌സ ് : ബിജോയ് പെണ്ണുകര. ശബ്ദലേഖനം : ടി കൃഷ്ണനുണ്ണി. പോസ്റ്റര്‍ ഡിസൈനിംഗ് : സജിത്ത് ബാലകൃഷ്ണന്‍. സ്റ്റുഡിയോ : ചിത്രാഞ്ജലി. കളറിംഗ് : ആര്‍. മുത്തുരാജ്. ലൊക്കേഷന്‍ മാനേജര്‍ : അറുമുഖം. ചെന്നൈയിലെ ചേരിയായ ചിണ്ടാതിരിപെട്ടിലായിരുന്നു സിനിമയുടെ ചിത്രീകരണം.
അഖിലേഷ് ഈശ്വര്‍, ശ്രീവേണി
പരസ്യ, സാഫ്റ്റ്‌വെയര്‍ മേഖലകൡ പ്രവര്‍ത്തിക്കുന്നവരാണ് സച്ചിയും സാന്റിയും. മഴനീര്‍കണങ്ങള്‍, ഹൃദയരാഗം എന്നീ ആല്‍ബങ്ങളുടെ സംവിധായികയാണ് സച്ചി. ജയരാജ് സംവിധാനം ചെയ്ത വീരം എന്ന ചിത്രത്തിനു ശേഷം ചന്ദ്രമോഹന്‍പിളള നിര്‍മ്മിച്ച്, ഗാനരചന നിര്‍വ്വഹിച്ച മഴനീര്‍കണങ്ങള്‍ എന്ന ആല്‍ബത്തിന് സംഗീതം നല്‍കിയത് യശ:ശരീരനായ രാജാമണി ആണ്. ശ്വേതാ മോഹന്‍ ആണ് ഗായിക. ഹൃദയരാഗം എന്ന ആല്‍ബം സംഗീതം നല്‍കി ആലപിച്ചത് മധു ബാലകൃഷ്ണന്‍ ആണ്. മധു ബാലകൃഷ്ണന്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരരിപ്പിക്കുന്നുമുണ്ട്. സോഫ്റ്റ്‌വെയര്‍ കമ്പനി മേധാവിയും എഴുത്തുകാരനുമായ സാന്റി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രങ്ങളുടെ പണിപ്പുരയിലാണ്.