തിരുവനന്തപുരം: ഒന്‍പതാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ് വിഖ്യാത അമേരിക്കന്‍ അനിമേറ്റര്‍മാരായ ക്വേ ബ്രദേഴ്‌സിന്റെ ഹ്രസ്വചിത്രങ്ങളുടെ പാക്കേജ്. സ്റ്റീഫന്‍ ക്വേയും ടിമോത്തി ക്വേയും എപതുകള്‍ക്കുശേഷം അനിമേഷന്‍ ചലച്ചിത്രമേഖലയിലെ അറിയപ്പെടു സാിന്നിദ്ധ്യമാണ്. ക്വേ ബ്രദേഴ്‌സ് 35 എം.എം എന്ന് പേരിട്ടിരിക്കുന്ന പാക്കേജില്‍ ഇവരുടെ അഞ്ച് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ ക്യൂറേറ്റ് ചെയ്ത ചിത്രങ്ങളുടെ പ്രത്യേക പാക്കേജാണ് ഇത്.
അനമോര്‍ഫിസ്, ഇന്‍ ആബ്‌സെന്‍ഷ്യ, റിഹേഴ്‌സല്‍സ് ഫോര്‍ എക്സ്റ്റിംഗ്റ്റ് അനാ'മീസ്, സ്ട്രീറ്റ് ഓഫ് ക്രൊക്കഡൈല്‍സ്, ദ കോംബ് എിങ്ങനെ 1986 നും 2000നും ഇടയ്ക്ക് നിര്‍മ്മിച്ച ചിത്രങ്ങളാണ് അവ. 14 മുതല്‍ 20 മിനിറ്റ് വരെയാണ് ദൈര്‍ഘ്യം. കൂടാതെ ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ക്വേ ബ്രദേഴ്‌സിന്റെ അനിമേഷന്‍ സ്റ്റുഡിയോ പ്രമേയമാക്കിയ ക്വേ എ എമിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രവും ഈ പാക്കേജില്‍ പ്രദര്‍ശിപ്പിക്കും.