ചലച്ചിത്ര-ടെലിവിഷന്‍ കലാകാരന്‍മാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും സംഘടനയായ കോണ്‍ടാക്ട് നിര്‍മ്മിക്കുന്ന 'ലെസ്സന്‍സ്' എന്ന ചലച്ചിത്രം ഉടന്‍ കേരളത്തിലെ പ്രമുഖ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. നിലവിലെ ചലച്ചിത്രസംഘടനകളില്‍ അമ്മ കഴിഞ്ഞാല്‍ സിനിമ നിര്‍മ്മിക്കുന്ന മറ്റൊരു സംഘടനയാണ് കോണ്‍ടാക്ട്. 2017 ഡിസംബറില്‍ കോണ്‍ടാക്ട് സംഘടിപ്പിച്ച പത്താമത് ഹ്രസ്വചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തിലെ അവാര്‍ഡ് വിതരണചടങ്ങില്‍ മലയാള സിനിമയുടെ കുലപതി പത്മശ്രീ മധുവിന്റെ നിര്‍ദ്ദേശമാണ് ഇത്തരമൊരു ആന്തോളജി വിഭാഗത്തില്‍പ്പെടുന്ന സിനിമ നിര്‍മ്മിക്കാന്‍ സംഘടനയെ പ്രേരിപ്പിച്ചത്. ഓരോ വര്‍ഷവും പ്രതിഭകളെ കണ്ടെത്തി അവാര്‍ഡുകള്‍ നല്‍കുന്നതിനോടൊപ്പം അവരെ സിനിമയുടെ മുഖ്യധാരയിലെത്തിക്കാന്‍ സംഘടന ആന്തോളജി ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കണമെന്ന അദ്ദേഹത്തിന്റെ നിര്‍ദ്ദേശം സംഘടന ശിരസ്സാവഹിക്കുകയായിരുന്നു.
മുഹമ്മദ് ഷാ
ഏകാന്തത, ധിക്കാരം, നിസ്സഹായവസ്ഥ, സാഫല്യം എന്നീ അവസ്ഥകള്‍ പ്രതിഫലിപ്പിക്കുന്ന നാലു ചിത്രങ്ങള്‍ ഉള്‍പ്പെട്ടതാണ് ലെസ്സന്‍സ്. ജാലകം, സ്വര്‍ഗ്ഗത്തില്‍ ഒരു രാത്രി, ചൂളം, പാണിഗ്രഹണം എന്നിവയാണ് ചിത്രങ്ങള്‍.
താജ് ബഷീര്‍
കോണ്‍ടാക്ട് ഫിലിംസിന്റെ ബാനറില്‍ മുഹമ്മദ് ഷാ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ സംവിധായകര്‍ താജ് ബഷീര്‍, മനോജ് എസ്.നായര്‍, രമേഷ് അമ്മാനത്ത്, മുഹമ്മദ് ഷാ എന്നിവരാണ്.
മനോജ് എസ്.നായര്‍
2016-ലെ കോണ്‍ടാക്ട് തിരക്കഥാ മത്സരത്തില്‍ അവാര്‍ഡിന് അര്‍ഹമായ ഭ്രഷ്ട് എന്ന തിരക്കഥയാണ് കോണ്‍ടാക്ടിന്റെ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാ പാണിഗ്രഹണം എന്ന പേരില്‍ ചലച്ചിത്രമാക്കിയത്. 2017-ലെ കോണ്‍ടാക്ടിലെ തിരക്കഥാ മത്സരത്തില്‍ ഏറ്റവും മികച്ച തിരക്കഥയായി തിരഞ്ഞെടുത്ത സ്വര്‍ഗ്ഗത്തില്‍ ഒരു രാത്രിയുടെ തിരക്കഥാകൃത്തായ മനോജ് എസ്. നായര്‍ തന്നെ ചിത്രം സംവിധാനം ചെയ്തു. കോണ്‍ടാക്ടില്‍ സജീവമായുള്ള ഒട്ടുമിക്ക അംഗങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കോണ്‍ടാക്ട് പ്രസിഡന്റ് താജ് ബഷീര്‍ ആണ് ജാലകം എന്ന ചിത്രം സംവിധാനം ചെയ്തത്. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ രമേഷ് അമ്മാനത്ത് ചൂളം എന്ന ചിത്രം സംവിധാനം ചെയ്തു. മലയാള സിനിമയിലെ പ്രശസ്ത ചലച്ചിത്ര താരങ്ങളായ മീരാ വാസുദേവ്, സന്തോഷ് കീഴാറ്റൂര്‍, കലാഭവന്‍ റഹ്മാന്‍, എം.എ. നിഷാദ്, കൊച്ചുപ്രേമന്‍, പൂജപ്പുര രാധാകൃഷ്ണന്‍, അഹമ്മദ്മുസ്ലീം നാജിഖാന്‍, മാലാ പാര്‍വ്വതി, അനില്‍ നെടുമങ്ങാട്, റിയാസ്, അസീസ് നെടുമങ്ങാട്, ടി.ടി.ഉഷ, ബേബി ഗൗരികൃഷ്ണ തുടങ്ങീ നിരവധി പേര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
രമേഷ് അമ്മാനത്ത്
സഹനിര്‍മ്മാതാക്കള്‍: താജ് ബഷീര്‍, നഹാസ് മുഹമ്മദ് ഇസ്മയില്‍, രത്‌നസിംഗ്, സിജ രമേഷ്, ടി.എം. സുനില്‍, ഹക്കീം സല്‍സബീല്‍. സ്‌ക്രിപ്റ്റ്: താജ് ബഷീര്‍, മനോജ് എസ്.നായര്‍, രമേഷ് അമ്മാനത്ത്, മുഹമ്മദ് ഷാ, ശ്രീല ഇറമ്പില്‍. ഡയറക്‌ടേഴ്‌സ് ഓഫ് ഫോട്ടോഗ്രാഫി: രാജീവ് വിജയ്, ഹരീഷ്‌കൃഷ്ണന്‍, രത്‌നസിംഗ്, അയ്യപ്പന്‍ എന്‍. ഗാനരചന: ഹരികുമാര്‍ അടിയോടില്‍.ഗായകര്‍: സുധീപ്കുമാര്‍, ശരണ്യ സതീഷ്. എഡിറ്റിംഗ്: അനീഷ്, മിഥുന്‍ മുരളി, ശിവകുമാര്‍, നിഷാല്‍ കാഞ്ഞിരപ്പള്ളി. പശ്ചാത്തല സംഗീതം: ജയന്‍ പിഷാരടി, പി.എസ്.ജയഹരി, അരുണ്‍രാജ്, ഉദയകുമാര്‍ അഞ്ചല്‍. എഫക്ട്‌സ്: രാജ് മാര്‍ത്താണ്ഡം. സൗണ്ട് ഡിസൈനര്‍: ടി കൃഷ്ണനുണ്ണി, ഗണേഷ് മാരാര്‍. മേക്കപ്പ്: ബൈജു ബാലരാമപുരം, മനോജ് അങ്കമാലി, പട്ടണം റഷീദ്. പി.ആര്‍.ഒ: റഹിം പനവൂര്‍. കോസ്റ്റ്യൂംസ്: സുഷ്മി സിറാജ്, ദിവ്യ ജി.നായര്‍, ബിജു മങ്ങാട്ടുകോണം, സൂര്യ ശ്രീകുമാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി തിരുമല. കലാസംവിധാനം: ശ്യാം, കൃഷ്ണമുരളി, പാവുമ്പ മനോജ്. ഡിഐ കളറിസ്റ്റ്: ആര്‍.മുത്തുരാജ്. ഡിഎഫക്ട്‌സ്: ബിജോയ് പെണ്ണുക്കര. യൂണിറ്റ്: ചിത്രാഞ്ജലി, മെരിലാന്‍ഡ്. ഗ്രാഫിക്‌സ്: ഗോപന്‍ പനവിള. ടൈറ്റില്‍ ഡിസൈന്‍: പ്ലയിന്‍ സ്പീക്ക്. പോസ്റ്റര്‍ ഡിസൈന്‍ : സ്റ്റാര്‍ ആഡ്‌സ്. വിതരണം: 72 ഫിലിം കമ്പനി.