പോളണ്ട് ,ഇറാന്‍ ,സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ സാമൂഹിക ജീവിതത്തിന്റെ പ്രതിഫലനമായ് മൂന്ന് അനിമേഷന്‍ കാഴ്ചകള്‍ രാജ്യാന്തര മേളയില്‍ പ്രദര്‍ശിപ്പിക്കും.സെപിഡെ ഫാര്‍സി സംവിധാനം ചെയ്ത പേര്‍ഷ്യന്‍ ചിത്രം ദി സൈറന്‍, ഇസബെല്‍ ഹെര്‍ഗുറായുടെ സ്പാനിഷ് ചിത്രം സുല്‍ത്താനാസ് ഡ്രീം,ഡി കെ വെല്‍ച്ച്മാനും ഹ്യൂ വെല്‍ച്ച്മാനും ചേര്‍ന്ന് ഒരുക്കിയ പോളിഷ് ചിത്രം ദ പെസന്റ്സ് എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.
വൃദ്ധനെ വിവാഹം ചെയ്യേണ്ടി വരുന്ന യുവതിയുടെ അതിജീവനമാണ് ഓസ്‌കാര്‍ എന്‍ട്രി നേടിയ ദി പെസന്റ്‌സിന്റെ പ്രമേയം .വ്‌ളാഡിസ്ലാവ് റെയ്മോണ്ടിന്റെ നോവലിനെ ആധാരമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. 1924 നോബല്‍ സമ്മാനം നേടിയ നോവലിനെ അതേപേരില്‍ നാലുഭാഗങ്ങളാക്കിയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
1980 കളിലെ ഇറാന്‍-ഇറാഖ് യുദ്ധത്തെ ഒരു കൗമാരക്കാരന്റെ കാഴ്ച്ചയിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് ദി സൈറന്‍. സ്പാനിഷ് വനിതയുടെ ഇന്ത്യന്‍ സന്ദര്‍ശനവും തുടന്നുള്ള സംഭവങ്ങളുമാണ് സുല്‍ത്താനാസ് ഡ്രീം പങ്കുവയ്ക്കുന്നത്.