സീഡി പ്രകാശനം പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് നിര്‍വ്വഹിക്കുന്നു. സുദീപ് കുമാര്‍, അനില്‍ കിളിമാനൂര്‍ എന്നിവര്‍ സമീപം.
അനില്‍ കിളിമാനൂര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച മോഹപഞ്ചമി എന്ന ഓഡിയോ സീഡിയുടെ പ്രകാശനം തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംഗീത സംവിധായകന്‍ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി അധ്യക്ഷനായിരുന്ന
ചാരുത ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ഈ ആല്‍ബത്തില്‍ പൂവച്ചല്‍ ഖാദര്‍, ചുനക്കര രാമന്‍കുട്ടി, തങ്കന്‍ തിരുവട്ടാര്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍. ദേവന്‍ പകല്‍ക്കുറി, ഹരീദ് ശര്‍മ്മ എന്നിവരാണ് ഗാനങ്ങള്‍ രചിച്ചത്. സുദീപ് കുമാര്‍, രവിശങ്കര്‍, അഖില ആനന്ദ്, അശ്വനി ജയകാന്ത് എന്നിവരാണ് ഗായകര്‍.
സിഡി പ്രകാശന ചടങ്ങില്‍ ഗാനരചയിതാക്കള്‍, ഗായകര്‍ ചലച്ചിത്ര-ടിവി നടന്‍ വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍ അഞ്ജിത അരുണ്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. വാര്‍ത്താ പ്രചാരണം : റഹിം പനവൂര്‍