പനാജി: 47–ാംമത് ഗോവ അന്താരാഷ്ര്ട ചലച്ചിത്ര മേളയില്‍ ഇറാനിയന്‍ ചിത്രം ഡോട്ടറിന് സുവര്‍ണ മയൂരം . റേസാ മിര്കരീമിയാണ് സംവിധായകന്. ചിത്രത്തിലെ അഭിനയത്തിലൂടെ ഫര്‍ഹാദ് അസ്ലാനി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. ലാറ്റ്വിയന് ചിത്രം മെലോ മഡിലെ അഭിനയത്തിന് എലീന വാസ്ക മികച്ച നടിക്കുള്ള പുരസ്കാരം നേടി. റൗഫ് എന്ന ചിത്രമൊരുക്കിയ സോണര്‍ കാനര്‍, ബാരിസ് കായ എന്നിവര്‍ മികച്ച സംവിധായകര്‍ക്കുള്ള പുരസ്കാരം നേടി.
മറ്റു പുരസ്കാര ജേതാക്കള്‍:
പ്രത്യേക ജൂറി പുരസ്കാരം ദ ത്രോണ്‍, (ദക്ഷിണ കൊറിയ)സംവിധായകന് ലീ ജൂന്‍ ഇക്. ഐ.സി.എഫ്.ടി. യുണെസ്ക്കോ ഗാന്ധി അവാര്‍ഡ് കോള്‍ഡ് ഓഫ് കലന്ദര്‍ ( തുര്‍ക്കി), സംവിധാനം: മുസ്തഫ കാര. ഐ.സി.എഫ്.ടി. യുണെസ്ക്കോ ഗാന്ധി അവാര്‍ഡിന്റെ പ്രത്യേക പുരസ്കാരം അപ്പോളജി (കാനഡ), സംവിധാനം ടിഫാനി ഹിസിങ്.