താജ് ബഷീര്‍, ക്യാപ്ടന്‍ രാജു
നിര്‍മ്മാതാവ്, നടന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയനായ താജ് ബഷീര്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ജാലകം. താജ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഖാന്‍ ആന്‍ഡ് ബേക്കര്‍ പ്രൊഡക്ഷന്‍സിന്റെ സഹകരണത്തോടെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂരജ് ഖാന്‍ ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. കെ.എല്‍.ശ്രീകൃഷ്ണദാസിന്റെ കഥ അവലംബത്തില്‍ താജ് ബഷീര്‍ആണ് തിരക്കഥയും സംഭാഷണവും രചിച്ചത്.
വിദേശത്തുളള മകളുടെയും കുടുംബത്തിന്റെയും വല്ലപ്പോഴും തേടിഎത്തുന്ന വാക്കുകളില്‍ ആശ്വാസംകൊളളുന്ന വിഭാര്യനായ കേണല്‍ ബാലകൃഷ്ണന്‍ ഒരു സുഖവാസ ആശുപത്രിയിലെ അന്തേവാസിയാണ്. കേണലിന്റെ മുറിയിലേക്ക് കടന്നുവരുന്ന യുവാവായ മറ്റൊരു അന്തേവാസിയാണ് അരവിന്ദന്‍. ഇരുവരുടെയും തെളിനീര്‍ പോലുളള സൗഹൃദത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.
ഡോ: ശ്രുതി വിജയന്‍, ശില്പ ദിവാകര്‍, ക്യാപ്ടന്‍ രാജു
കേണല്‍ ബാലകൃഷ്ണനായി എത്തുന്നത് ക്യാപ്ടന്‍ രാജു ആണ്. ക്യാപ്ടന്‍ രാജു അഭിനയിച്ച് പൂര്‍ത്തിയാക്കിയ അവസാന ചിത്രമാണ് എന്ന പ്രതേ്യകതയുമുണ്ട്. ശബ്ദ സാന്നിധ്യംകൊണ്ട് നടന്‍ ഇന്ദ്രജിത്ത് പ്രധാനപ്പെട്ട ഒരു കഥാപാത്രമായി മാറുന്നു. ഡോ: ശ്രുതി വിജയന്‍, താജ് ബഷീര്‍, കവിത നായര്‍, സംഗീത സുദര്‍ശന്‍,ശില്പ ദിവാകര്‍, മനോജ് നായര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. നേഴ്‌സ് നയന എന്ന നായിക കഥാപാത്രത്തെയാണ് ഡോ: ശ്രുതി വിജയന്‍ അവതരിപ്പിക്കുന്നത്. സീനിയര്‍ നേഴ്‌സായി കവിത നായര്‍ അഭിനയിക്കുന്നു.
ചലച്ചിത്ര - ടി.വി കലാകാരന്‍മാരുടെയും സാങ്കേതിക വിദഗ്ദരുടെയും സംഘടനയായ കോണ്‍ടാക്ട് ഒരുക്കുന്ന 'ലെസ്സണ്‍സ്' എന്ന അഞ്ചു ചിത്രങ്ങളുടെ സമാഹാരങ്ങളില്‍ ഒന്നാണ് ജാലകം.
ഛായാഗ്രഹണം : രാജീവ് വിജയ്. പശ്ചാത്തല സംഗീതം : ജയന്‍ പിഷാരടി. എഡിറ്റിംഗ് : അനീഷ്. അസോസ്സിയേറ്റ് ഡയറക്ടര്‍ : കൃഷ്ണ മുരളി. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : അനൂപ് ജനാര്‍ദ്ദനന്‍. കോസ്റ്റ്യൂംസ് : സുഷ്മി സിറാജ്. പി.ആര്‍.ഒ: റഹിം പനവൂര്‍. കലാസംവിധാനം : ശ്യാം. മേക്കപ്പ് : ബൈജു ബാലരാമപുരം. യൂണിറ്റ് : ചിത്രാഞ്ജലി.
തിരുവനന്തപുരം, വര്‍ക്കല എന്നിവിടങ്ങളിലായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.