CINEMA07/09/2018

പ്രവാസി കൂട്ടായ്മയിൽ വിരിഞ്ഞ 'വയലറ്റ് പൂക്കള്‍'

ayyo news service
സോണല്‍ ഒറ്റപ്പിലാക്കില്‍, കവി മോഹന്‍
ഗ്രാമീണ പശ്ചാത്തലത്തിലുള്ള പ്രണയകഥ പറയുന്ന ചിത്രമാണ് വയലറ്റ് പൂക്കള്‍. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനോടുള്ള ആദരസൂചകമായാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. അരുണ്‍രാജ് പൂത്തണല്‍ ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഓസ്ട്രിയ മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ.നളംകുമാര്‍, പ്രവിത ആര്‍.പ്രസന്ന എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
അരുണ്‍രാജ് പൂത്തണല്‍                                                     ഡോ.നളംകുമാര്‍                                                  പ്രവിത ആര്‍.പ്രസന്ന
കാര്‍ത്തികപുരം - കേരളത്തിന്റെ ഏറ്റവും കിഴക്കേമൂലയില്‍ തമിഴ്‌നാട് അതിര്‍ത്തിക്കടുത്തുള്ള ഒരു കൊച്ചുഗ്രാമം. മനോഹാരിതയും പച്ചപ്പും കേരളീയ പഴമയും പൈതൃകവും കാത്തുസൂക്ഷിക്കുന്ന ഗ്രാമമാണിത്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ തന്നെ സ്വര്‍ഗ്ഗമെന്നു വിശേഷപ്പിക്കാവുന്ന ഗ്രാമം.  ഇവിടത്തുകാരുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം പുഷ്പ കൃഷിയാണ്. പൂന്തോട്ടങ്ങള്‍, പഴമ വിളിച്ചോതുന്ന ചെറുതും വലുതുമായ തറവാടുകള്‍, ഇല്ലങ്ങള്‍, ഓലമേഞ്ഞതും പച്ചക്കട്ടയും ചുടുകട്ടയും കൊണ്ട് കെട്ടിയ കുമ്മായം പൂശിയ വീടുകള്‍, കാളവണ്ടികള്‍ തുടങ്ങി ഗ്രാമസൗന്ദര്യത്തിന്റെ മാറ്റു കൂട്ടുന്ന എല്ലാം ഇവിടെയുണ്ട്. ഇവിടത്തെ ഗ്രാമവാസികള്‍ കേരളീയ രീതിയിലുള്ള വസ്ത്രമാണ് ധരിക്കുന്നത്. രാഷ്ട്രീയമില്ലാത്ത ഒരു നാടു കൂടിയാണിത്. ഇവിടെ തെരഞ്ഞെടുപ്പു സംവിധാനമുണ്ടെങ്കിലും അത് പാര്‍ട്ടി തിരിച്ചല്ലെന്നു മാത്രം. ഏതു പാര്‍ട്ടി മത്സരിക്കാന്‍ വന്നാലും ഈ നാട്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മാത്രമേ വിജയിക്കുകയും ഭരണത്തലപ്പത്തു നിലയുറപ്പിക്കാറുമുള്ളൂ. ഈ ഗ്രാമവും ഗ്രാമവാസികളും സര്‍ക്കാരിനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വളരെയേറെ പ്രാധാന്യം കൊടുക്കുന്നവരാണ് എന്ന പ്രത്യേകതയുമുണ്ട്. ഗ്രാമവാസികളുടെയെല്ലാം മനസ്സറിഞ്ഞ് അവര്‍ക്കു വേണ്ടതു നല്‍കി ഒരു കുടക്കീഴില്‍ നിര്‍ത്താന്‍ ഗ്രാമീണ മുഖ്യനായ വര്‍ക്കിച്ചായന് കഴിയുന്നതാണ് ഈ ഗ്രാമത്തിന്റെ വിജയം. ഇവിടത്തുകാരുടെ ഏറ്റവും വലിയ ഉത്സവം ഓണം തന്നെയാണ്. അത്തം ഒന്നിന് തുറന്ന് തിരുവോണ ദിനത്തില്‍ നട അടയ്ക്കുന്ന, മഹാബലി തമ്പുരാന് വേണ്ടിയുള്ള ഒരു ക്ഷേത്രവും ഇവിടെയുണ്ട്. 
സോണല്‍ ഒറ്റപ്പിലാക്കില്‍
ഈ ഗ്രാമത്തിലെ ഓണാഘോഷം കണ്ട് ആസ്വദിക്കാന്‍ തമിഴ്‌നാട്ടില്‍നിന്നുപോലും ആളുകള്‍ എത്താറുണ്ട്. തിരുവനന്തപുരം പട്ടണത്തില്‍നിന്നും കാര്‍ത്തികപുരം ഗ്രാമത്തിലേക്ക് പ്രിയങ്ക വാസുദേവന്‍ എന്ന പരിഷ്‌കാരി പെണ്‍കുട്ടി എത്തുന്നു. വിമെന്‍സ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് പ്രിയങ്ക. ഗ്രാമീണരുടെ പ്രിയങ്കരനായ യുവാവാണ് പ്രദീപ്. പത്രവിതരണ ജോലി ചെയ്യുന്ന പ്രദീപുമായി പ്രിയങ്ക സൗഹൃദത്തിലാവുകയും ക്രമേണ അത് പ്രണയമായും മാറുന്നു. ഇവരുടെ നിഷ്‌കളങ്ക പ്രണയത്തെക്കുറിച്ചാണ് ഈ ചിത്രം പറയുന്നത്. 
പുതുമുഖങ്ങളായ സോണല്‍ ഒറ്റപ്പിലാക്കിലും കവി മോഹനും ആണ് നായകനും നായികയുമാകുന്നത്. കാസര്‍ഗോഡ് നീലേശ്വരം സ്വദേശിനിയായ കവി മോഹന്‍ ഇപ്പോള്‍ അല്‍ ഐനില്‍ ആണ് താമസം. സോണല്‍ കോഴിക്കോട് സ്വദേശിയാണ്. നായികാ തുല്യമായ വേഷത്തില്‍ മറ്റൊരു പുതുമുഖമായ അല്‍ക്ക കെ.സന്തോഷ് അഭിനയിക്കുന്നു. തിരുവനന്തപുരം സ്വദേശിനിയാണ് അല്‍ക്ക. മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു. 
                                                                                            കവി മോഹന്‍, സോണല്‍ ഒറ്റപ്പിലാക്കില്‍
ഛായാഗ്രഹണം: അപ്പു രതീഷ്. ഗാനരചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി. സംഗീതം : ഷിനു ജി.നായര്‍. ഗായകര്‍: വിധുപ്രതാപ്, അഖില ആനന്ദ്, മൃദുല വാര്യര്‍. ചമയം : അരുണ്‍ രാമപുരം. കലാസംവിധാനം: സേതു വിജയന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഹരി വെഞ്ഞാറമുട്. പി.ആര്‍.ഒ: റഹിം പനവൂര്‍. വസ്ത്രാലങ്കാരം: ഗ്രീക്ക് എന്‍ഡിമിയോണ്‍. അസോസ്സിയേറ്റ് ഡയറക്ടര്‍: അര്‍ജുന്‍ ഹരീന്ദ്രനാഥ്. എഡിറ്റിംഗ് : ജോഷി.എ.എസ്. നൃത്ത സംവിധാനം: ആന്റോ ചെന്നൈ. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: വൈബിന്‍ പാലക്കാട്, ഷംനാദ് മാജിദ. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : വിജു വില്‍സണ്‍. പ്രൊഡക്ഷന്‍ മാനേജര്‍ : വിശാഖ് കൃഷ്ണ എ.എം.പി. സംഘട്ടനം : ബ്രൂസ്‌ലി രാജേഷ്, സ്പീഡ് മോഹന്‍.
കവി മോഹന്‍
തെങ്കാശി, പാര്‍വ്വതിപുരം, ചെങ്കോട്ട എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം.
   - 
Views: 1653
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024