Mobirise Website Builder v4.9.3
CINEMA12/11/2016

സിനിമ-ടെലിവിഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു

ayyo news service
മീഡിയാ സിറ്റി ടെലിവിഷന്റെ രണ്ടാമത് സിനിമാ, ടെലിവിഷന്‍ അവാര്‍ഡ് വിതരണവും കണ്ണൂര്‍ രാജന്‍ അനുസ്മരണവും തിരുവനന്തപുരം വി ജെ ടി ഹാളില്‍ നടന്നു . മുന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.  വെബ്ചാനല്‍ ലോഗോ പ്രകാശനം ഒ.രാജഗോപാല്‍ എം.എല്‍.എ നിര്‍വഹിച്ചു.

ജി. ശേഖരന്‍നായര്‍, സിബി കാട്ടാമ്പള്ളി, സന്തോഷ് കരിമ്പുഴ, ആര്‍. ജയചന്ദ്രന്‍, മല്ലികാ സുകുമാരന്‍, സോനാനായര്‍, അനീഷ് രവി, ഫൈസല്‍ അടിമാലി, ശാലു കുര്യന്‍ സുരേഷ് ബാബു, വിമല്‍ കൃഷ്ണ, അനു പ്രവീൺ, നികിത രാജേഷ്, വര്‍ക്കല ദേവകുമാര്‍, മാളവിക തമ്പി, വിനു സി. ക്രിസ്തുദാസ്, ഡോ: കെ.പി. ഷാഹുല്‍ ഹമീദ്, ബാബ പ്രസാദ്, കാര്‍ത്തികേയന്‍ ഉണ്ണി, എസ് ജ്യോതി ശങ്കര്‍, ബി. അര്‍ജുനന്‍, ചൂഴാല്‍ ജി നിര്‍മ്മലന്‍, ഫെബിന്‍, ഡോ: ജയകുമാര്‍, ഡോ. ലളിത അപ്പുക്കുട്ടന്‍, ഡോ: മഞ്ചു തമ്പി, എസ് മോഹന്‍കുമാര്‍, മാതാ ഗുരുപ്രിയ, ഡോ: അരുകുമാര്‍, വി. എസ്. സുബാഷ് ബാബു, ഡി. ആല്‍ഫ്രഡ്, സുബ്ബയാ വെങ്കിടാചലം, ജസീന്താ മോറിസ്, കെ. അബ്ദുല്‍ ഖാദര്‍, എലിസബത്ത് ജോര്‍ജ്, ഡി. സുനീഷ്‌കുമാര്‍, സാം തങ്കയ്യന്‍, ഷിഹാബ് തക്കാരം, ഷിഹാബ്ദീന്‍ പയ്യൂര്‍, ഷാഹിദ് പഴയങ്ങാടി, ഡോ: ആര്‍. വേലായുധന്‍, താലം ജയകുമാര്‍, കെ. സതീഷ്, പ്രംലാല്‍, അനില്‍ ശ്രീരാഗം, രമേഷ് വലിയശാല, ഹരി പെരിങ്ങമ്മല, സബീര്‍ തിരുമല, സ്‌നേഹാ ശ്രീകുമാര്‍, രാജന്‍ ഫിലിപ്പ്, സിമി ബൈജു, ബിനു ഐ.പി., കോമളവല്ലി, എസ്. വി. കിഷോര്‍, റഹിം പനവൂര്‍, ബിജു ബാബു, ജയന്‍ കെ. സാജ്, ഷാഫി തളിപ്പറമ്പ് തുടങ്ങിയവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കടകംപള്ളി സുരേന്ദ്രന്‍, വി. എസ്. സുനില്‍കുമാര്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. തിരുവനന്തപുരം നഗരസഭ മേയര്‍ അഡ്വ. വി. കെ. പ്രശാന്ത് പ്രശസ്തിപത്രം വിതരണം ചെയ്തു. മുന്‍ എം.പി. പന്ന്യൻ  രവീന്ദ്രന്‍ കണ്ണൂര്‍ രാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കണ്ണൂര്‍ രാജന്റെ പത്‌നി വിലാസിനി അമ്മ, മകന്‍ ശ്രുതിരാജ് എന്നിവരെ വി. എസ്. അച്യുതാനന്ദന്‍ പൊന്നാട ചാര്‍ത്തിയും ഉപഹാരം നല്‍കിയും ആദരിച്ചു. ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി കാരുണ്യ പ്രവര്‍ത്തനം നടത്തി, തിരുവനന്തപുരത്ത് താമസിക്കുന്ന മീഡിയാ സിറ്റി മാനേജിംഗ് ഡയറക്ടര്‍ മനു സി. കണ്ണൂരിനെ തിരുവനന്തപുരം പൗരാവലിയുടെ പേരില്‍ വി.എസ്. അച്യുതാനന്ദന്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു. ഡോ: ജയകുമാര്‍ എഴുതിയ കുട്ടികള്‍ എങ്ങനെ വളരണം എന്ന പുസ്തകം മുന്‍ നിയമസഭാ സ്പീക്കര്‍ എം. വിജയകുമാര്‍ പ്രകാശനം ചെയ്തു. മനു.സി. കണ്ണൂര്‍ വി. എസ്. അച്യുതാനന്ദന് ഉപഹാരം നല്‍കി ആദരിച്ചു.

ചലച്ചിത്ര സംവിധായകന്‍ തുളസീദാസ്, എന്‍. ആര്‍. ഐ കൗസില്‍ ചെയര്‍മാന്‍ പ്രവാസി ബന്ധു എസ്. അഹമ്മദ്, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വി, പ്രവാസി ഭാരതി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ കടയ്ക്കല്‍ രമേശ്, കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ. എസ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കണ്ണൂര്‍ രാജന്‍ ഈണം നല്‍കിയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേളയും ഉണ്ടായിരുന്നു.

Views: 1820
SHARE
NEWS
TALKS
P VIEW
ARTS
OF YOUTH
L ONLY