തിരുവനന്തപുരം:വിഖ്യാത ചൈനീസ് ഡോക്യുമെന്ററി സംവിധായകന്‍ വാങ് ബിങ്ങിന്റെയും തന്റെ ചിത്രങ്ങളിലൂടെ സാമൂഹ്യ വിപ്ലവങ്ങള്‍ക്കായി പോരാടിക്കൊണ്ടിരിക്കുന്ന കാശ്മീരി ഡോക്യുമെന്ററി സംവിധായകന്‍ സഞ്ജയ് കാക്കിന്റെയും ചിത്രങ്ങളാണ് ഒന്‍പതാമത് കേരളാ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയില്‍ ഫിലിം മേക്കര്‍ ഫോക്കസ് വിഭാഗത്തിലൂടെ പ്രേക്ഷകര്‍ക്കു മുിലെത്തുന്നത്. ഇരുവരുടെയും ആറ് ചിത്രങ്ങള്‍ വീതമാണ് അഞ്ച് ദിവസം നീണ്ടുനില്‍ക്കു മേളയില്‍ ഫിലിം മേക്കര്‍ ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.
14 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്രൂഡ് ഓയില്‍ പാടങ്ങളിലെ തൊഴിലാളികളുടെ
ജീവിതം പകര്‍ത്തിയ ബിങ് ബാങ്ങിന്റെ ക്രൂഡ് ഓയില്‍ എ ചിത്രം വീഡിയോ
ഇന്‍സ്റ്റലേഷനായി ഫെസ്റ്റിവല്‍ കോംപ്ലക്‌സില്‍ കൈരളി തീയറ്ററിന് മുന്‍വശം
പ്രത്യേകം തയ്യാറാക്കിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. 14 മണിക്കൂര്‍
ദൈര്‍ഘ്യമുള്ളതിനാല്‍ മേളയുടെ അഞ്ച് ദിവസവും രാവിലെ മുതല്‍ വൈകുരേം വരെ
ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കും.
നാലിനും പത്തിനും ഇടയില്‍ പ്രായമുള്ള മൂ് സഹോദരിമാരുടെ ഗ്രാമീണജീവിതം പ്രമേയമാക്കി വാങ് ബിങ്ങ് അണിയിച്ചൊരുക്കിയ ത്രീ സിസ്റ്റേഴ്‌സ്, ഏകാന്തതയെ മുഖ്യ പ്രമേയമാക്കി ആവിഷ്‌ക്കരിച്ച എലോംങ്, ജര്‍മ്മന്‍ വേരുകളുള്ള ന്യൂനപക്ഷ സമൂഹമായ ടാങ് ജനതയുടെ കഥ പറയു ചിത്രമായ ടാങ് എീ ചിത്രങ്ങളെ കൂടാതെ 2010 ല്‍ പുറത്തിറങ്ങിയ മാന്‍ വിത് നോ നെയിം, 2013 ല്‍ പുറത്തിറങ്ങിയ റ്റില്‍ മാഡ്‌നസ് ഡു അസ് പാര്‍' എന്നി ഹ്രസ്വചിത്രങ്ങളും ഫിലിംമേക്കര്‍ ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
സാമൂഹിക പാരിസ്ഥിതിക വിഷയങ്ങളില്‍ തന്റെ സിനിമയിലൂടെ മാറ്റം സൃഷ്ടിക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് കാശ്മീരി സംവിധായകനായ സഞ്ജയ് കാന്ത് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയിലെ ഒരു പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കഥ പറയുന്ന 1993ല്‍ പുറത്തിറങ്ങിയ ഹൗസ് ആന്റ് ഹോം, ഇന്ത്യന്‍ ചരിത്രത്തില്‍ കാശ്മീരിന്റെ സ്ഥാനം അടയാളപ്പെടുത്തിയിരിക്കുന്ന ശൈലിയെ ചര്‍ച്ച ചെയ്തുകൊണ്ട് സഞ്ജയ് കാക്ക് തയ്യാറാക്കിയ ജഷന്‍ ഇ ആസാദി, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ബ്രസീല്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് എന്‍വയോമെന്റ് ഫിലിം & വീഡിയോ പുരസ്‌കാരം നേടിയ നര്‍മ്മദ ഡാമിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേര്‍ഡ്‌സ് ഓൺ വാട്ടര്‍ എന്ന ചിത്രവും ഫിലിം മേക്കര്‍ ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
ഇതോടൊപ്പം ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മാവോയിസത്തെ പ്രതിപാദിക്കുന്ന റെഡ് ആന്റ് ഡ്രീം എ ചിത്രവും ഒന്‍പതാമത് ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയിലെ ഫിലിം മേക്കര്‍ ഫോക്കസ് വിഭാഗത്തിലൂടെ പ്രേക്ഷകര്‍ക്കു മുിന്നിലെത്തും.