കൊച്ചി: മലയാളികളുടെ പ്രിയതാരം ഭീമന്‍ രഘു ആദ്യമായി സംവിധാനം നിര്‍വഹിച്ച പുതിയ ചിത്രം 'ചാണ' യുടെ പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.
മലയാള സിനിമയില്‍ നായകനായി വന്ന് ,സ്വഭാവ നടനായും, പിന്നീട് ഒട്ടേറെ ചിത്രങ്ങളില്‍ വില്ലനായും പിന്നെ കോമഡി കഥാപാത്രങ്ങളായി നമ്മളെ ചിരിപ്പിച്ച് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഭീമന്‍ രഘു പുതിയ വേഷപ്പകര്‍ച്ചയുമായി എത്തുന്ന ചിത്രമാണ് ചാണ. ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭീമന്‍ രഘുവാണ്.
വേറിട്ട പ്രമേയവും വ്യത്യസ്തമായ അവതരണവും കൊണ്ട് ഏറെ പുതുമയുള്ള ചിത്രമാണ് 'ചാണ'. ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തം. രണ്ട് തമിഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അതിലൊന്ന് ഭീമന്‍ രഘു ആലപിച്ചതാണ്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഒരു ചിത്രമാണ് 'ചാണ'.