Mobirise Website Builder v4.9.3
CINEMA16/11/2018

ഭൂമിയിലെ വിദേശികള്‍

ayyo news service
സതീഷ് സദന്‍, വിപിന്‍ ദാസ്, അഖില്‍
അബ്ദുള്‍ റസാഖ് പൂച്ചാക്കല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഹ്രസ്വ ചിത്രമാണ് ഭൂമിയിലെ വിദേശികള്‍. ജനനത്തിനും മരണത്തിനും ഇടയിലുള്ള കുറച്ച് സമയം ഭൂമിയില്‍ ചെലവിടുന്ന മനുഷ്യര്‍. ജീവിതത്തില്‍ ഓരോ നിമിഷവും എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ കഴിയാത്തവര്‍. അതിനെക്കുറിച്ച് ഒരുപാട് ആകാംക്ഷയുള്ളവര്‍. യുക്തിയുടെ അളവുകോല്‍ കൊണ്ട് അളക്കാന്‍ കഴിയാത്തത്ര ആകസ്മികതകള്‍ നിറഞ്ഞ ഒരു കൂട്ടം മനുഷ്യ ജീവിതങ്ങളുടെ കഥയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 
സതീഷ് സദന്‍, വിപിന്‍ ദാസ്, അഖില്‍, വിനു വിന്‍സ്
വിപിന്‍ ദാസ്, സതീഷ് സദന്‍, വിനു വിന്‍സ്, അഖില്‍, അന്‍സാര്‍ യൂസഫ്, ഗോപന്‍, ജെഫ്‌ലോ എന്നിവരാണ് പ്രധാന താരങ്ങള്‍. ഛായാഗ്രഹണം: ജെഫ്‌ലോ  , വിനു വിന്‍സ്. എഡിറ്റിംഗ്: ജെഫ്‌ലോ.  കലാസംവിധാനം: സുധീഷ് പ്രഭാകരന്‍. പി.ആര്‍.ഒ: റഹിം പനവൂര്‍. പോസ്റ്റര്‍ ഡിസൈന്‍സ്, മീഡിയ ഡിസൈന്‍സ് : അന്‍സാര്‍ യൂസഫ്. ടൈറ്റില്‍ ഡിസൈന്‍: അനീഷ് കെ. വിതരണം: ബിഗ്ബി പ്രൊഡക്ഷന്‍സ്. കൂട്ടായ്മയില്‍ നിന്നുണ്ടായ ഈ ചിത്രം പൂച്ചാക്കലിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരിച്ചത്.
വിപിന്‍ ദാസ്, അഖില്‍                                                                                                                 അബ്ദുള്‍ റസാഖ് പൂച്ചാക്കല്‍
Views: 1456
SHARE
NEWS
TALKS
P VIEW
ARTS
OF YOUTH
L ONLY