CINEMA02/01/2017

സേനൻമാരുടെ 'ഒറ്റയാൾ പാത'യുടെ തലസ്ഥാനത്തെ ആദ്യ പ്രദർശനം നാലിന്

ayyo news service
തിരുവനന്തപുരം:സഹോദരങ്ങളായ സതീഷ് ബാബുസേനൻ സന്തോഷ് ബാബുസേനൻ എന്നിവർ രചനയും സംവിധാനവും നിർവഹിച്ച ഒറ്റയാൾ പാതയുടെ തലസ്ഥാനനഗരത്തിലെ ആദ്യ പ്രദർശനം ബാനർ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നാല് ബുധൻ വൈകുന്നേരം അഞ്ചു മണിക്ക് ടഗോർ തീയേറ്ററിന് സമീപത്തെ ലെനിൻ ബാലവാടിയിൽ നടക്കും.   അച്ഛൻ മകൻ ബന്ധത്തിന്റെ ഹൃദ്യയസ്‌പൃക്കായ ദൃശ്യാവിഷ്കാരമാണ് ഒറ്റയാൾ പാത. 38  മത് കെയ്‌റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഒറ്റയാൾ പാത 18 മത് മാമി ചലച്ചിത്രമേളയിൽ ഇന്ത്യ ഗോൾഡ്, സിൽവർ ഗേറ്റ്‌വേ പുരസ്കാരകങ്ങൾ കരസ്ഥമാക്കിയാണ്   അനന്തപുരിയിലെത്തുന്നത്.

പ്രേക്ഷകശ്രദ്ധ നേടിയ ചായം പൂശിയ വീടായിരുന്നു (2015) സേനൻ സഹോദരന്മാരുടെ ആദ്യ ചിത്രം.   പ്രദർശനവേദിയിൽ ചിത്രത്തിന്റെ സംവിധായകർ , അഭിനേതാക്കൾ സാങ്കേതികപ്രവർത്തകർ എന്നിവരുടെ സാന്നിദ്ധ്യമുണ്ടാകും. കെ കലാധരൻ , ശരത് സഭാ , കൃഷ്ണ പ്രിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Views: 1758
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024