CINEMA13/03/2021

'റൂത്ത്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

Sumeran P R
ആന്‍ഡ്രിയ ക്രിയേഷന്‍സ് ഇന്‍ര്‍നാഷണല്‍ നിര്‍മ്മിച്ച് സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ ഒരുക്കുന്ന പുതിയ ചിത്രം റൂത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നീണ്ട ഇടവേളയ്ക്ക് ശേഷം സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് റൂത്ത്. തെന്നിന്ത്യന്‍ സിനിമയിലെ മികച്ച സാങ്കേതിക വിദഗ്ദ്ധരും മലയാളത്തിലെ പ്രശസ്ത താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. രാജസ്ഥാനില്‍ ചിത്രീകരിച്ച് പെണ്‍ഭ്രൂണഹത്യയുടെ കഥ പറഞ്ഞ 'പിപ്പലാന്ത്രി' എന്ന ചിത്രത്തിന് ശേഷം ഷോജി സെബാസ്റ്റ്യന്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് റൂത്ത്.പുതുമയാര്‍ന്ന പ്രമേയവും അവതരണത്തിലെ വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമാകാന്‍ പോകുന്ന ചിത്രമായിരിക്കും റൂത്ത്. ചിത്രീകരണം ഈ മാസം 30 ന് പീരുമേട്ടില്‍ ആരംഭിക്കും.

ബാനര്‍  ആന്‍ഡ്രിയ ക്രിയേഷന്‍സ് ഇന്റര്‍നാഷണല്‍, സംവിധാനംഷോജി സെബാസ്റ്റ്യന്‍, നിര്‍മ്മാണം  ബിബിന്‍ സ്റ്റാന്‍ലി ജോസഫ്, ജോസ് പോള്‍, ഷൈന്‍ ജോണ്‍, കഥ, തിരക്കഥ, സംഭാഷണം  ഷെല്ലി ജോയ് , സുരേഷ് വേലത്ത്, സംഗീതം വിദ്യാസാഗര്‍, ക്യാമറ ആന്റണി ജോണ്‍, ഗാനരചന ജോയ്‌സ് തോന്നിയാമല, എഡിറ്റര്‍  ഇബ്രു എഫ് എക്‌സ്, പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍  ശ്രീജിത്ത് രാജാമണി, അസോസിയേറ്റ് ക്യാമറ അരുണ്‍ കുമാര്‍, പി ആര്‍ ഒ  പി ആര്‍ സുമേരന്‍
Views: 721
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024