ഡേവിഡ്
തിരുവനന്തപുരം; ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയിലെ സുന്ദര മുഖം കണ്ടാണ് ആദ്യകാല നായകനായ സത്യൻ നസീർ, മധു നസീർ നായിക ഷീല തുടങ്ങിയവരെ മലയാളികൾ ഹൃദയത്തിലേക്ക് ആവാഹിച്ചത്. രണ്ടു നിറങ്ങളിൽ ആ വശ്യത പകർത്തിയത് അന്ന് സിനിമയിൽ സ്റ്റിൽ ഫോട്ടോഗ്രാഫറായ ഡേവിഡാണ്. അദ്ദേഹത്തിന്റെ ശേഖരത്തിലുള്ള ആ ഫോട്ടോകൾ ചലച്ചിത്രമേളയുടെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തിൽ ഒരുക്കിയിട്ടുണ്ട്. ചലച്ചിത്ര മേളക്കിടയിൽ കണ്ട അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് .
സിനിമ ഫോട്ടോഗ്രാഫി് വളരെ എളുപ്പമാണ് . വൈല്‍ഡ് - പ്രസ് ഫോട്ടോഗ്രാഫിയാണ് ഏറ്റവും പ്രയാസം. സിനിമഫോട്ടോഗ്രാഫി കുറേക്കൂടി ഈസിയാണ്. കാരണം സിനിമ ഫങ്ങ്ഷനല്ലേ. മറ്റുള്ളത് ഫ്രാക്ഷന്‍ ഓഫ് സെക്കണ്ടിലാണ് എടുക്കേണ്ടത്. അത് പ്രത്യേക കഴിവില്ലെങ്കില്‍ എടുക്കാന്‍സാധിക്കില്ല. സിനിമ ഫോട്ടോഗ്രാഫി് എത്ര സമയം വേണോ നമുക്ക് കാത്തിരുന്നു എടുക്കാം. അതിന്റെ ക്വളിറ്റിയും പെര്‍ഫെക്ഷനുമൊക്കെ നോക്കാന്‍ ധാരാളം സമയം ലഭിക്കും. അക്കാരണത്താൽ പ്രസും വൈല്‍ഡുമാണ് ഏറ്റവും പ്രയാസമുള്ള ഫോട്ടോഗ്രാഫി.
ഡേവിഡ് പ്രദര്‍ശനത്തിലെ തന്റെ നിശ്ചലചിത്രങ്ങള്‍ കാണുന്നു.
ഡിജിറ്റലില്ലാതിരുന്നപ്പോള്‍ . ഫോട്ടോ എടുക്കുന്നതിലെ വേയ് ഓഫ് ടെക്‌നിക്ക്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോഗ്രാഫി എന്ന് പറയുാേമ്പാള്‍ എടുക്കുന്ന മേത്തേട് എക്‌സ് പോഷര്‍, അതെല്ലാം കൂടിയിട്ടാണ് അതിന്റെ ക്വളിറ്റി വരുന്നത്. അറിയുന്ന ആള്‍ക്കാര്‍ എടുക്കുമ്പോള്‍ അതിന്റെ പ്രത്യേകതകള്‍ കാണും.
സിനിമ ഫോട്ടോഗ്രാഫി മേഖല നല്ല മത്സരമുള്ള ഇടമാണ് ഒരു സിനിമയില്‍ നിന്ന് അടുത്ത സിനിമയിലേ വര്‍ക്ക് കിട്ടുന്നത് നമ്മുടെ വര്‍ക്ക് കണ്ടിട്ടാണ് ക്വളിറ്റി അറിഞ്ഞിട്ടാണ് അതില്ലെങ്കില്‍ വേറെ ആള്‍ക്കാരെ വിളിക്കും. പിക്ചര്‍ ക്വളിറ്റി, വേയ് ഓഫ് ടേക്കിങ് ആക്ഷന്‍ സ്റ്റില്‍സ്, അതെല്ലാം കണ്ടിട്ടാണ് നമ്മളെ വേറെ ആള്‍ക്കാര്‍ വിളിക്കുന്നത്. അങ്ങനെയല്ലെങ്കില്‍ നമ്മളെ വിളിക്കില്ല
അഭിനേതാക്കളില്‍ നിന്ന് മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് അതൊന്നും ഇപ്പോള്‍ പുറത്ത് പറയുന്നില്ല.