CINEMA11/12/2015

ഇരുപതാമത് ഐ എഫ് എഫ് കെ: 'ഒറ്റാലിൽ' കുടുങ്ങിയത് നാല് പുരസ്കാരങ്ങൾ

ayyo news service
തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ചരിത്രത്തിലാദ്യമായി ഒരു മലയാളചിത്രം അവാര്‍ഡുകള്‍ തൂത്തുവാരി. ആര്‍.ജയരാജ് സംവിധാനം ചെയ്ത 'ഒറ്റാല്‍' മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം, ചലച്ചിത്ര നിരൂപകരുടെ രാജ്യാന്തര സംഘടനയായ ഫിപ്രസിയുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്, പ്രേക്ഷകരുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ,് ഏഷ്യന്‍ സിനിമയുടെ പ്രോത്സാഹനത്തിനുള്ള സംഘടനയായ നെറ്റ്പാക് എന്ന സംഘടനയുടെ മികച്ച മലയാളചിത്രം എന്നിവയാണ ്ഒറ്റാലിനു ലഭിച്ചത്. 

ചലച്ചിത്രോത്സവത്തിന്റെസമാപന ചടങ്ങിന്റെ വേദിയായ നിശാഗന്ധിഓഡിറ്റോറിയത്തിൽൽ  ജയരാജ് അവാര്‍ഡുകള്‍ ഓരോന്നായി ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തില്‍ നിന്ന് ഏറ്റുവാങ്ങി. 15 ലക്ഷംരൂപയും സാക്ഷ്യപത്രവും ഫലകവുമടങ്ങിയ സുവര്‍ണചകോരംപുരസ്‌കാരംരാജ്യാന്തര ജൂറി ചെയര്‍മാന്‍ ജൂലിയോ ബ്രസന്‍ എഡ്വേര്‍ഡോആണ് പ്രഖ്യാപിച്ചത്. ജയരാജും നിര്‍മാതാവ്‌കെ.മോഹനുംഇത് പങ്കിടും.

മികച്ച സംവിധായകന്  നാലുലക്ഷംരൂപയും ഫലകവുംസാക്ഷ്യപത്രവുമടങ്ങുന്നരജതചകോരം ഫിലിപ്പൈന്‍ ചിത്രമായഷാഡോ ബിഹൈന്‍ഡ് ദ മൂണ്‍ എന്ന ചിത്രത്തിന്റെ ജൂന്‍ റോബ്ള്‍സ്‌ലാനയ്ക്ക്‌ലഭിച്ചു. മികച്ച നവാഗത സംവിധായകനുള്ളരജതചകോരം ബംഗ്ലാദേശ്‌സംവിധായകന്‍ അബുഷാഹിദ് ഇമോന്‍(ചിത്രംജലാല്‍സ്‌സ്റ്റോറി) ആണ് നേടിയത്മൂന്നുലക്ഷംരൂപയും ഫലകവുംസാക്ഷ്യപത്രവുമടങ്ങിയതാണ് ഈ അവാര്‍ഡ്.

പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ളഅവാര്‍ഡ്തുകരണ്ടു ലക്ഷമാണ്. ഫിപ്രസിയുടെമികച്ച മലയാളചിത്രത്തിനുള്ള പുരസ്‌കാരം സനല്‍കുമാര്‍ശശിധരന്‍ സംവിധാനം ചെയ്തഒഴിവുദിവസത്തെ കളി എന്ന ചിത്രത്തിനു ലഭിച്ചു. ഈ പുരസ്‌കാരങ്ങളെല്ലാംഗവര്‍ണര്‍തന്നെ സമ്മാനിച്ചു. ഒറ്റാലിലെഅഭിനയത്തിന് കുമരകംവാസുദേവനും ബാലതാരമായ അശാന്ത് കെഷായുംജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനര്‍ഹരായി. അണ്ണൈവേളളാങ്കണ്ണി

ഇതിനോടകം നിരവധി ദേശീയ, സംസ്‌കാര പുരസ്‌കാരങ്ങള്‍ നേടിയ ഒറ്റാല്‍ ശക്തമായ സിനിമാഭാഷയില്‍ പ്രാദേശികവും അതേസമയം പ്രാപഞ്ചികവുമായ ആശങ്കകളുടെ കഥ പറയുകയാണെന്ന് ജൂറി വിലയിരുത്തി. മാനവരാശിക്ക് പ്രകൃതിയോടുള്ള ബന്ധം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയവയെല്ലാം സത്യസന്ധമായി സംസ്‌കാരവും പ്രദേശവുമായി ഒറ്റാലില്‍ ബന്ധപ്പെടുത്തിയിരിക്കുന്നുവെന്ന്ജൂറിചൂണ്ടിക്കാട്ടി. ആധികാരികവും ആത്മീയവുമായ അഭിനയപ്രകടനമാണ് കുമരകം വാസുദേവന്റേതെന്നും ജൂറി വിലയിരുത്തി.

സിനിമയില്‍ പഴയത് പുതിയത് എന്നില്ല, മറിച്ച് നല്ലത് ചീത്ത എന്നു മാത്രമേ ഉളളൂവെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പറഞ്ഞു. ചാര്‍ലി ചാപ്ലിന്‍, സത്യജിത് റായി എന്നിവര്‍ ഇന്നും നമ്മെ വിസ്മയിപ്പിക്കുന്നത് അതുകൊണ്ടാണ്. അതിനാല്‍ തന്നെ നല്ല സിനിമകളാണ് എന്നും ആസ്വാദകരെ ആകര്‍ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അലോസരങ്ങളില്ലാത്ത അവിസ്മരണീയമായ അനുഭവമായിരുന്നു ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവമെന്ന് പ്രതിപക്ഷ നേതാവ് ശ്രീ  വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മേളയുടെ സംഘാടക മികവിന് ഉപദേശക സമ്മിതി ചെയര്‍മാന്‍ ഷാജി എന്‍ കരുണിനെയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ചലച്ചിത്ര അക്കാദമിയെയും വി.എസ് അഭിനന്ദിച്ചു. മലയാള സിനിമ വ്യവസായത്തിന്റെവളര്‍ച്ചയെപ്പറ്റി പഠിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും വി എസ്ആവശ്യപ്പെട്ടു.

ചലച്ചിത്രമേളയുടെകാല്‍ നൂറ്റാണ്ട് ആകുമ്പോള്‍ 25000 പേര്‍ക്ക് മേളയില്‍ പ്രതിനിധികളായി പങ്കെടുക്കാന്‍ അവസരമുണ്ടാകുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന സാംസ്‌കാരികസിനിമ വകുപ്പ് മന്ത്രി ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ ദാരിയുഷ് മെഹര്‍ജുയിയ്ക്ക് ആജീവനാന്തനേട്ടത്തിനുള്ള അവാര്‍ഡ്ഗവര്‍ണര്‍ സമ്മാനിച്ചു. പത്തുലക്ഷം രൂപയും ഫലകവുംസാക്ഷ്യപത്രവുമാണ്അവാര്‍ഡ്.നേരത്തെ പ്രഖ്യാപിച്ച പത്തു ലക്ഷം രൂപയുടെ ആദ്യ ഫെഫ്ക അവാര്‍ഡ് കെ.ജി.ജോര്‍ജിന് ദാരിയുഷ് മെഹ്‌റുയിജി സമ്മാനിച്ചു.

മേളയുടെ അവതരണചിത്രത്തിനുള്ള അവാര്‍ഡ്  ഷമീര്‍ബാബുവിനു ഗവര്‍ണര്‍ നല്‍കി. കാല്‍ലക്ഷം  രൂപയുടേതാണ് ഈ അവാര്‍ഡ്. ചലചിത്രമേളയുടെമികച്ച റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം: അച്ചടിവിഭാഗംഎന്‍.പി.മുരളീകൃഷ്ണന്‍(മാതൃഭൂമി), പ്രത്യേക ജൂറിഅവാര്‍ഡ്‌കോവളംസതീഷ്‌കുമാര്‍. ദൃശ്യവിഭാഗം:ലക്ഷ്മി പദ്മ(ഏഷ്യാനെറ്റ്), പ്രത്യേക പരാമര്‍ശംസാം കടമ്മനിട്ട(ദൂരദര്‍ശന്‍), ശ്രാവ്യവിഭാഗം: ആകാശവാണിതിരുവനന്തപുരം, ക്ലബ് എഫ്.എം എന്നിവ പങ്കിട്ടു. ഓണ്‍ലൈന്‍: മനോരമ ഓണ്‍ലൈന്‍.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി.രാജീവ്‌നാഥ് ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മേളയിലെമികച്ച തിയേറ്ററുകള്‍: ടാഗോര്‍ തിയേറ്റര്‍, ന്യൂതിയേറ്റര്‍ സ്‌ക്രീന്‍1 (ടെക്‌നിക്കല്‍ വിഭാഗം). സാംസ്‌കാരികവകുപ്പു സെക്രട്ടറി റാണിജോര്‍ജ്, ഐഎഫ്എഫ്‌കെ ഉപദേശകസമിതി ചെയര്‍മാന്‍ ഷാജി എൻ കരുണ്‍, സെക്രട്ടറി ടി.രാജേന്ദ്രന്‍ നായര്‍തുടങ്ങിയവര്‍ പങ്കെടുത്തു.

Views: 2062
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024