അന്ന് ആ ശ്രമം വിജയിച്ചെങ്കില്‍ ജയൻ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കുന്ന ആദ്യ നടനായേനെ. ഇത് പറഞ്ഞത് ജയന്റെ കടുത്ത ആരാധകനും ഓട്ടോറിക്ഷാ തൊഴിലാളിയുമായ അമ്പിളിയാണ്. ആരാധക മനസ്സ് ജയിച്ച ജയൻ എന്ന പംക്തിക്ക് വേണ്ടി സംസാരിക്കുകായായിരുന്നു തലസ്ഥാനത്തെ ജയൻ ആരാധകരുടെ കൂട്ടായമയായ ജയൻ കലാ സാംസ്കാരിക വേദിയുടെ
സജീവ പ്രവർത്തകനും ജയൻ ചലച്ചിത്രമേളയുടെ തുടക്കക്കാരനുമായ അമ്പിളി . നാലഞ്ച് വർഷങ്ങൾക്ക് മുൻപ് ഞാൻ ഒരുപാട് ശ്രമങ്ങൾ നടത്തിയതാണ് പക്ഷെ ഇഷ്ടനടന്റെ പുറത്തിറങ്ങാത്ത ചിത്രം പഞ്ചപാണ്ഡവര്‍ തീയറ്ററിൽ എത്തിക്കാൻ എനിക്ക് കഴിഞ്ഞില്ല. അന്നത് സംഭവിച്ചിരുന്നെങ്കിൽ ജയൻ ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചേനെ. ഒരു താരം മരിച്ച് കഴിഞ്ഞു 32 വർഷത്തിന് ശേഷം ഒരു പടവും അതുവരെ റിലീസ് ചെയ്തിട്ടില്ല. ഇപ്പോഴും. ഒരു സിനിമ മാസികയിൽ പഞ്ചപാണ്ഡവർ ചെന്നൈയിലെ പ്രസാദ് ലാബിൽ സൂക്ഷിച്ചിട്ടുണ്ടെന്ന അറിവാണ് എന്നെ അതിലേക്ക് ഇറങ്ങിത്തിരിക്കാൻ പ്രേരിപ്പിച്ചത്. ബോംബയിൽ വച്ച് ചിത്രീകരണം പൂർത്തിയാക്കി ജയൻ ശബ്ദം നൽകിയ ചിത്രം നിർമാതാക്കളുടെ അടിയിലാണ് ഇരുന്നുപോയത്. ജയൻ പകർന്ന ഒരു ആത്മവിശ്വാസമാകാംഎത്ര കഷ്ടപ്പെട്ടിട്ടായാലും സിനിമ കണ്ടെത്തി ഇവിടെ റീലീസ് ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു.
അമ്പിളിഅതിനുവേണ്ടി തീയറ്റർ വരെ പറഞ്ഞു വയ്ച്ചു. പടം റിലീസ് ചെയ്യാൻ മാത്രം 10 ലക്ഷം രൂപവരെ ചെലവ് വരുമായിരുന്നു. അതിനുള്ള പണവും ശരിയാക്കി ,മറ്റെല്ലാം മാറ്റിവയ്ച്ചാണ് അതിലേക്ക്‌വേണ്ടി ഞാനിറങ്ങിതിറിച്ചത്. എവിടം മുതൽ അന്വേഷണം തുടങ്ങണമെന്നറിയാത്ത ഞാൻ പലരെയും പോയിക്കണ്ടു പലരെയും ഫോണിൽ പലതവണ വിളിച്ചു. ദിവസങ്ങളുടെ അധ്വാനത്തിന്റെ ഫലമായി അവസാനം ചെന്നൈയിലെത്തി നിർമാതാവ് നടരാജന്റെ ഭാര്യ വൃന്ദയെ കണ്ടു സമ്മതപത്രം വാങ്ങി പ്രസാദ് ലാബിലെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ചിത്രം ക്ളീൻ ചെയ്യാതെ കേടായിപ്പോയി എന്നാണറിയാൻ കഴിഞ്ഞത് . 10 കൊല്ലം കഴിഞ്ഞു നെഗറ്റിവ് ക്ളീൻ ചെയ്തില്ലെങ്കിൽ കേടായിപ്പോകും. 30 കൊല്ലമായിട്ടും ആരും സമീപിച്ചില്ല അങ്ങനെ പ്രിന്റ് ഉപയോഗശൂന്യമായതായി ലാബിൽ നിന്ന് അറിയാൻ കഴിഞ്ഞു. പിന്നെ അവർ ആ ചിത്രത്തിന്റെ ആറേഴ് ഫോട്ടോകൾ തന്നു വിട്ടു. ഇന്നും അത് വലിയ ഒരു നിരാശയായി എന്റെ ജീവിതത്തിൽ അവശേഷിക്കുകയാണ്. എന്ന് അമ്പിളി പറഞ്ഞു
അമ്പിളിയുടെ ആരാധന വെളിവാക്കുന്ന മറ്റു ചിലതുമുണ്ട് . ജയൻ നായകനായ ചിത്രങ്ങളിലെ ഏതു രംഗം ചോദിച്ചാലും അമ്പിളി കൃത്യമായിപ്പറയും. ഒരിക്കലും തെറ്റില്ല. ഇഷ്ടനായകന്റെ ചിത്രങ്ങൾ കുറഞ്ഞത് 50 പ്രാവശ്യമെങ്കിലും കാണുന്ന ഒരാൾ അത് പറായാതിരിക്കുന്നത് എങ്ങനെ. ശരപഞ്ചരം , പുതിയ വെളിച്ചം എന്നിവ 100 പ്രാവിശ്യം കണ്ടിട്ടുണ്ടെന്നാണ് അമ്പിളിയുടെ അവകാശവാദം. ജയന്റെ ചിത്രങ്ങളുടെ സിഡിശേഖരം കൈവശമുള്ള അമ്പിളി ദിവസവും ഒരു സിനിമ അല്ലെങ്കിൽ ജയന്റെ ഒരു പാട്ടുരംഗമെങ്കിലും കാണാതെ ഉറങ്ങാറില്ല. ഇന്നും ആ ശീലം തുടരുന്നു വെന്നും കൈവശമില്ലാത്ത ചില സിനിമകൾകൂടി കൈക്കലാക്കാനുള്ള ശ്രമത്തിലാണെന്നാണ് അമ്പിളി മൊഴി. ജയന്റെ ഡ്യുപ്പില്ലാതെയുള്ള ആക്ഷന്‍ രംഗങ്ങള്‍,ശരീരസൗന്ദര്യം,സ്‌റ്റൈല്‍,ഭാവാഭിനയം,ശബ്ദം എന്നിവയാണ് എന്നെ ജയന്റെ ആരാധകനാക്കിയത്.
അന്ന് ജനസംഖ്യ കുറവായിരുന്നിട്ടും ഇന്ന് ഇത്രയും ആരാധകർ ജയനുണ്ടെങ്കിൽ ജയന്‍ ആരായിരുന്നു വെന്ന് അന്നുണ്ടായിരുന്നവര്‍ക്കേ അറിയൂ. തിരുവനന്തപുരത്തെ ജയൻ ആരാധകരുടെ കൂട്ടായമയായ ജയൻ കലാ സാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനും ജയൻ ചലച്ചിത്രമേളയ്ക്ക് തലസ്ഥാനത്ത് തുടക്കമിട്ടതും തമ്പാനൂർ സ്റ്റാന്റിലെ ആട്ടോറിക്ഷ തൊഴിലാളിയായ അമ്പിളിയാണ്.