അലക്‌സ് വള്ളികുന്നം ഗുരു ഗോപിനാഥ് പ്രതിമയ്ക്ക് സമീപം
തിരുവനന്തപുരം : തിരുവനന്തപുരത്തിന്റെ ചരിത്രം സമഗ്രമായി അടയാളപ്പെടുത്തുന്ന 'പ്രതിമകള്‍ പ്രതിരൂപങ്ങള്‍' ഡോക്യുമെന്ററിയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഒരിടം നിര്‍മിതിയുടെ ബാനറില്‍ നാടക ഡോക്യുമെന്ററി സംവിധായകനും മാധ്യമ പ്രവര്‍ത്തകനുമായ അലക്‌സ് വള്ളികുന്നം ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. തലസ്ഥാന നഗരിയില്‍ സ്ഥാപിച്ചിട്ടുള്ള ഇരുനൂറോളം വിവിധയിനം പ്രതിമകളെയും സ്മാരകങ്ങളെയും ഡോക്യൂമെന്ററിയിലൂടെ രേഖപ്പെടുത്തുന്നു. മലയാളത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു ഡോക്യുമെന്ററി ഒരുങ്ങുന്നത്. ഛായാഗ്രഹണം : മനോജ് കുമാര്‍. പി ആര്‍ ഒ : റഹിം പനവൂര്‍. സംവിധാന സഹായം : അനില്‍ മീഡിയ.