CINEMA18/03/2020

ലഹരിക്കതിരെ ഹ്രസ്വ ചിത്രം സ്‌കെച്ച്

ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വോക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് നിര്‍മ്മിച്ച ഹ്രസ്വ ചിത്രം
Rahim Panavoor
ലഹരിക്കെതിരെ എറണാകുളം മൂവാറ്റുപ്പുഴ ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വോക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് നിര്‍മ്മിച്ച ഹ്രസ്വ ചിത്രമാണ് സ്‌കെച്ച്. സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെയും ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റിന്റെയും മറ്റ് ക്ലബുകളുടെയും സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ വിമുക്തി, ലഹരി വിരുദ്ധ ക്ലബ്, വെള്ളനാട് ഡെയ്ല്‍ വ്യൂ ഡി അഡിക്ഷന്‍ സെന്റര്‍ തുടങ്ങിയവയുടെയും സഹകരണത്തോടെയാണ് ഈ ഹ്രസ്വചിത്രം ഒരുക്കിയത്.

സ്‌കെച്ച് സിഡി പ്രകാശനം എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ.എസ്.രഞ്ജിത്ത് നിര്‍വഹിക്കുന്നു
അറിഞ്ഞും അറിയാതെയും കൂട്ടുകാരുടെ നിര്‍ബന്ധത്താലും ലഹരി വസ്തുക്കള്‍ക്ക് അടിമയാകുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍, ലഹരിയ്ക്ക് അടിമയായ ഒരു വിദ്യാര്‍ത്ഥിയെ നേര്‍വഴിയില്‍ എത്തിക്കാനായി സഹപാഠികളുടെ നേതൃത്വത്തില്‍ ലഹരി മാഫിയയെ സ്‌കെച്ച് ചെയ്ത് പോലീസിനെയും എക്‌സൈസിനെയും വിവരം അറിയിച്ച് ലഹരി അടിമത്വത്തില്‍ നിന്നും മോചിപ്പിക്കുന്ന മാതൃകാ പ്രവര്‍ത്തനത്തെ പൊതുജനങ്ങളില്‍ എത്തിക്കുകയാണ് ഈ ഷോര്‍ട്ട് ഫിലിം.  വിദ്യാര്‍ത്ഥിയായ അജയ് ബിജു രചനയും സംവിധാനവും അദ്ധ്യാപകനായ സമീര്‍ സിദ്ദീഖി നിര്‍മ്മാണവും അനന്തു പത്മനാഭന്‍ ഛായാഗ്രഹണവും നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളായ അമല്‍ റോയ്, ആരോമല്‍ ഇ.കെ, അഷ്‌കര്‍ നൗഷാദ്, മുഹമ്മദ് ഇമ്രാന്‍, അജയ് ബിജു, അദ്ധ്യാപകരായ സമീര്‍ സിദ്ദീഖി, രതീഷ് വിജയന്‍, വിനോദ് ഇ.ആര്‍, പി ടി എ പ്രസിഡന്റ് അനില്‍കുമാര്‍.പി.ടി, മനോജ് പാറയില്‍ എന്നിവര്‍ അഭിനയിച്ചു.  

അദ്ധ്യാപകരായ സമീര്‍ സിദ്ദീഖി, രതീഷ് വിജയന്‍, വിനോദ് ഇ.ആര്‍
എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ.എസ്.രഞ്ജിത്ത് ഈ ഹ്രസ്വചിത്രത്തിന്റെ സിഡി പ്രകാശനം നിര്‍വഹിച്ചു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സജിത്ത് കുമാര്‍, മൂവാറ്റുപ്പുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വൈ.പ്രസാദ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ.സതീഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എം.കെ.രജു, വി.എ.ജബ്ബാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എസ്.ഇബ്രാഹിം, പി.ഇ.ബഷീര്‍, എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ.കെ.ഫൈസല്‍, ജില്ലാ പ്രസിഡന്റ് കെ.കെ.രമേശന്‍, ജില്ലാ സെക്രട്ടറി റ്റി.ജെ.ഡേവിഡ്, വി.എച്ച്.എസ്.ഇ സീനിയര്‍ അസിസ്റ്റന്റ് റനിത ഗോവിന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.

തിരുവനന്തപുരത്ത് നടന്ന തിലകന്‍ സ്മാരക ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലും നെഹ്‌റു യുവകേന്ദ്ര - ഭാവന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലും ഈ ഹ്രസ്വ ചിത്രം സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

സ്കെച്ച് ടീം
ക്രിയേറ്റീവ് ഹെഡ് : സനൂപ് മാറാടി. നിയമ ഉപദേഷ്ടാവ് : പ്രൊഫ.എം.സിദ്ദീഖുല്‍ കബീര്‍. പി ആര്‍ ഒ : റഹിം പനവൂര്‍. ഗ്രാഫിക് ഡിസൈനര്‍ : അമ്പു കുറ്റിച്ചല്‍.
Views: 1175
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024