ഓകെ കണ്മണിക്കുശേഷം മണിരത്നം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ ദുൽഖർ സൽമാനും കാർത്തിയും മുഖ്യകഥാപാത്രങ്ങളാകുന്നു. ഓകെ കണ്മണിയിൽ നായകനായ ദുൽഖറിനെ മണിരത്നം വീണ്ടും തന്റെ പുതിയ സിനിമയിൽ നായകനാക്കുന്നത് ഒരു യുവ താരത്തിനും ഇതുവരെ കിട്ടാത്ത ഭാഗ്യമാണ്. തമിഴകത്തെ താരമായ കാർത്തി ആദ്യമായാണ് ഒരു മണിരത്നം ചിത്രത്തിൽ അഭിനയിക്കുന്നത്. യുവ നടന്മാരിൽ ശ്രെദ്ധേയനായ ദുൽഖറുമായി കാർത്തിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യകതയുമുണ്ട്.
എ ആർ റഹ്മാൻ സംഗീത സംവിധായകനാകുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് പി സി ശ്രീറാം ആണ്. മണിരത്നത്തിന്റെ സ്വന്തം നിർമ്മാണ കമ്പനി മദ്രാസ് ടാക്കിസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പേരോ നായിക ഉൾപ്പെടെ യുള്ള മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ല.