CINEMA11/12/2016

സമാന്തര സിനിമാ ചരിത്രത്തില്‍ സ്ത്രീയുടെ സ്ഥാനം എവിടെയെന്ന് വിധു വിന്‍സെന്റ്

ayyo news service
തിരുവനന്തപുരം:സമാന്തര സിനിമാ ചരിത്രത്തിലെ സ്ത്രീയുടെ സ്ഥാനം എവിടെയെന്ന്   വിധു വിന്‍സെന്റ്.  സമയമുള്ള പുരുഷന്റെ വ്യവഹാരം മാത്രമായിരുന്നു ഫിലിം സൊസൈറ്റികളുടെ കാലത്തെ സിനിമയെന്നും അവര്‍ കൂട്ടിച്ചേർത്തു.  കേരള രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് ടാഗോര്‍ തിയേറ്ററില്‍ ആര്‍ട്ട് സിനിമകളുടെ പുനരുദ്ധാരണം എന്ന വിഷയത്തില്‍  സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തിലാണ് വിധു തന്റെ ചോദ്യമുന്നയിച്ചത്.   അന്താരാഷ്ട്ര മത്സര വിഭാത്തിൽ പ്രദർശിപ്പിക്കുന്ന മലയാള ചിത്രം മാൻഹോളിന്റെ സംവിധായികയാണ് മാധ്യമ പ്രവർത്തകയായ വിധു വിൻസെന്റ്.   മത്സര വിഭാഗത്തിലുള്ള രണ്ടു മലയാള ചിത്രങ്ങളിൽ ഒന്നിന്റെ സംവിധായകയാണ് വിധു . ടാഗോറിൽ 11  ന്  രാവിലെ 11.30നാണു ആദ്യ പ്രദർശനം. രണ്ടാമത്തെ മലയാള ചിത്രമായ ഡോ:ബിജുവിന്റെ കാട് പൂക്കുന്ന നേരത്തിന്റെ  ആദ്യ പ്രദർശനം 13 ന് ടാഗോറിൽ നടക്കും.

സിനിമാ സംവിധായകനും നടനുമായ അമോല്‍ പലേക്കര്‍ ഉദ്ഘാടനം ചെയ്തു. സംവാദങ്ങള്‍ക്കും ചിന്തകളുടെ പ്രതിഫലനത്തിനുമുള്ള ജനാധിപത്യവേദിയാണ് ഓപ്പണ്‍ ഫോറം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  സംഘടിപ്പിച്ച ചര്‍ച്ച മലയാള സിനിമാ സംവിധായകന്‍ ടി.വി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

അക്കാദമി ചെയര്‍മാനുമായ കമല്‍, സംവിധായകരായ ഡോ. ബിജു, വിപിന്‍ വിജയന്‍, മനോജ് കാന, സനല്‍കുമാര്‍ ശശിധരന്‍ എന്നിവർ പങ്കെടുത്തു.സിനിമാ നിരൂപകനായ സി.എസ്. വെങ്കിടേശ്വരന്‍ ചര്‍ച്ച മോഡററ്റ് ചെയ്തു.  

Views: 1686
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024