CINEMA10/08/2017

പി.കെ. റോസി

ayyo news service
പി. എസ്. നാഥന്‍, ഉപന്യ
മലയാള സിനിമയിലെ ആദ്യ നായികയായ പി. കെ. റോസിയെക്കുറിച്ചുള്ള ചിത്രമാണ് പി.കെ. റോസി. ശശി നടുക്കാട് ആണ് കഥയും തിരക്കഥയും സംഭാഷണവും എഴുതി ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ജി.എസ്. ഫിലിംസിന്റെ ബാനറില്‍ ഡി. ഗോപകുമാറാണ് ചിത്രം നിര്‍മിക്കുന്നത്. അവര്‍ണ സ്ത്രീയായിരുന്ന റോസി കാക്കാരിശ്ശി കലാകാരിയായിരുന്നു. ജെ. സി. ഡാനിയേല്‍ എന്ന കലാകാരന്‍ വിഗതകുമാരന്‍ എന്ന മലയാള നിശബ്ദ സിനിമ നിര്‍മിച്ച് സംവിധാനം ചെയ്തപ്പോള്‍ പി.കെ. റോസിയാണ് നായിക കഥാപാത്രമായ സരോജിനിയെ അവതരിപ്പിച്ചത്.  താഴ്ന്ന സമുദായത്തില്‍പ്പെട്ട റോസി ഉയര്‍ന്ന സമുദായത്തിലെ സരോജിനിയായി അഭിനയിച്ചത് സമൂഹത്തിലെ ചില വിഭാഗം ആളുകളെ രോഷാകുലരാക്കി. സിനിമയുടെ ആദ്യ പ്രദര്‍ശനം കാണാനെത്തിയ റോസിയെ പ്രമാണിമാര്‍ ആട്ടിയോടിച്ചു. ചിത്രത്തിന്റെ പ്രദര്‍ശനം അലങ്കോലപ്പെടുത്തി. അഭിനയിച്ച സിനിമ കാണാനുള്ള ഭാഗ്യം പി.കെ. റോസിക്ക് ലഭിച്ചില്ല. ജീവന്‍ ഭയന്ന് റോസി എങ്ങോട്ടെന്നില്ലാതെ ഓടി മറഞ്ഞു. മലയാള സിനിമയിലെ ആദ്യ നായികയെക്കുറിച്ച് പിന്നീട് ആരും അന്വേഷിച്ചില്ല. 
പി. എസ്. നാഥന്‍, ഉപന്യ                                                                                                         മദന്‍ മോഹന്‍, ഉപന്യ
പി.കെ റോസിയുടെ പിന്നീടുള്ള ജീവിതകഥയെക്കുറിച്ചാണ് ഈ ചിത്രം പറയുന്നത്. മധു, ജയന്‍ ചേര്‍ത്തല, ഭീമന്‍ രഘു, മദന്‍ മോഹന്‍, പി. എസ്. നാഥന്‍, അരിസ്റ്റോ സുരേഷ്, മുന്‍ഷി ഹരീന്ദ്രന്‍, സനൂജ്,  ഗോപന്‍ പനങ്ങോട്, വി.കെ. അഷറഫ്, എന്‍.ഡി. രാമചന്ദ്രന്‍നായര്‍, വെട്ടുമണി, കൊല്ലം സുദര്‍ശനന്‍, ബ്രദേഴ്‌സ് മോഹന്‍, ഈണം വിജയന്‍, സുകു മരുതത്തൂര്‍, അനില്‍ സ്വാമി, മാസ്റ്റര്‍ മനു, രവി കളിയിക്കാവിള, ഊര്‍മ്മിള ഉണ്ണി, സേതുലക്ഷ്മി, പാര്‍വ്വതി, ഉപന്യ, ഐശ്വര്യ, ശ്രീക്കുട്ടി, മഹിളാബാബു, അഞ്ജലി, താര, സുലുകൃഷ്ണ, ബേബി അമ്മു തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. 
അഷറഫ്,  മധു, ഊര്‍മ്മിള ഉണ്ണി, സുലുകൃഷ്ണ,  ഈണം വിജയന്‍                                                ശശിനടുക്കാട്  
വെള്ളായണി, മേലാംകോട്, അടിമലത്തുറ, വേവിള, പാര്‍വ്വതീപുരം, അരുവിക്കര എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.
ഭീമന്‍ രഘു                                                                                ജയന്‍ ചേര്‍ത്തല                                                  ഗോപന്‍ പനങ്ങോട്     
ഛായാഗ്രഹണം : വിനു മാധവ്. ഗാനരചന: സുകു മരുതത്തൂര്‍. സംഗീതം: ഈണം വിജയന്‍. ആലാപനം : പി. ജയചന്ദ്രന്‍, സുരേഷ് വാസുദേവ്, കെ.എസ്. ചിത്ര, ലതിക,  കലാസംവിധാനം : ഉദയന്‍ പൂങ്കോട്. പശ്ചാത്തല സംഗീതം : എം.ജി. അനില്‍. മേക്കപ്പ ് : സൈമണ്‍ നെയ്യാറ്റിന്‍കര. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : അഭിലാഷ്.  പിആര്‍ഒ  : റഹിം പനവൂര്‍. എഡിറ്റിംഗ്  : ചാര്‍ളീസ്. എം. കോറിയോഗ്രാഫി  : സനൂജ് സൈനു. കോസ്റ്റ്യൂംസ്  : അനന്തന്‍കര കൃഷ്ണന്‍കുട്ടി. അസോസ്സിയേറ്റ് ഡയറക്ടര്‍  : ശാന്തിപ്രസാദ്. സ്റ്റില്‍സ്  : രഞ്ജിത്ത്  അഭിനയ്‌ലാല്‍. സംഘട്ടനം  : അമ്മേ ദേവി കളരി സംഘം, കോവളം. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്  :  പി. എസ്. നാഥന്‍. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ : വിജയന്‍, റിയാസ്, കൃഷ്ണപ്രിയ. പ്രൊഡക്ഷന്‍ മാനേജര്‍ :  എന്‍. ഡി. ആര്‍. പോസ്റ്റ് പ്രൊഡക്ഷന്‍ : ചിത്രാഞ്ജലി.
അഭിനേതാക്കളും അണിയറപ്രവർത്തകരും                                                                                                      സേതുലക്ഷ്മി

Views: 2367
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024