മലയാളത്തിന്റെ ഉദിക്കും സുപ്പര്‍ താരം ദുൽഖർ സല്മാൻ ബോളിവുഡിൽ ശ്രീദേവിയുടെ മകൾ ജാൻവി കപൂറിന്റെ ആദ്യ നായകനായി അരങ്ങേറ്റം കുറിക്കുമെന്ന് റിപ്പോര്‍ട്ട്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ കെ വി വിജേന്ദ്ര പ്രസാദ് മലയാളം തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലായി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുക. വെള്ളിത്തിരയിൽ ജാൻവിയുടെ മികച്ച തുടക്കത്തിന് കാത്തിരിക്കുന്ന കപൂർ കുടുംബം ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ബാഹുബലി സംവിധായകൻ എസ് എസ് രാജമൌലിയുടെ അച്ഛനാണ് പ്രശസ്ത തിരക്കഥ രചയിതാവുകൂടിയായ വിജേന്ദ്ര പ്രസാദ്. ബാഹുബലിയുടെ രചന നിർവഹിച്ചതും അദ്ദേഹം തന്നെയാണ്. മണിരത്നത്തിന്റെ ഓ കെ കണ്മണിയിലൂടെ കോളിവുഡിൽ അരങ്ങേറ്റം കുറിച്ച ദുൽഖർ കെ വി യുടെ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറാൻ സമ്മതം മൂളിയെന്നാണ് റിപ്പോർട്ടുകൾ.