ദീപാ ജോസഫ്
ഹെവി ലൈസന്‍സുള്ള വനിതാ ഡ്രൈവര്‍ ബസ് ഡ്രൈവറായി അഭിനയിച്ചത്, എഴുപതോളം അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ഒറ്റദിവസം കൊണ്ട് ചിത്രീകരിച്ചത് തുടങ്ങി നിരവധി പ്രത്യേകതകളുള്ള ഹ്രസ്വചിത്രമാണ് ജേര്‍ണി. സിറ്റാഡല്‍ മ്യൂസിക് പ്രൊഡക്ഷന്‍ കമ്പനി സൗത്ത് ഇന്ത്യന്‍ സിനിമാ ടെലിവിഷന്‍ അക്കാഡമിയുടെ സഹകരണത്തോടെ ഒരുക്കിയ ഈ ഹ്രസ്വചിത്രം കെ.ആര്‍.പി വള്ളികുന്നം ആണ് സംവിധാനം ചെയ്തത്. ഡോ.ആര്‍.എസ്.പ്രദീപ് ആണ് ഈ ഹ്രസ്വചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. ലേഖാ രാജേഷ് ആണ് നിര്‍മ്മാണം.
കെ.ആര്‍.പി വള്ളികുന്നം, ലേഖാ രാജേഷ്, ഡോ.ആര്‍.എസ്.പ്രദീപ് കദൂഷ വനിതാ ഡ്രൈവര്‍ ആണ്. സര്‍ക്കാര്‍ ബസിലെ ഡ്രൈവറായ കദൂഷ മുപ്പതോളം യാത്രക്കാരുമായി രണ്ടാനക്കയം എന്ന ഗ്രാമത്തിലേക്ക് പോകവേ അപ്രതീക്ഷിതമായി വാഹനത്തില്‍ കയറിയ ചിലര്‍ കൊള്ളയടിക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്യുന്നു. അതുകണ്ട് പ്രതികരിക്കാതെ മരപ്പാവകളെപ്പോലെ യാത്രക്കാര്‍. പ്രതികരണശേഷി ഇല്ലാത്തവര്‍ക്ക് കാലം കരുതി വച്ചിരിക്കുന്നത് തീരാനഷ്ടമാണെന്ന് ഈ ഹ്രസ്വചിത്രം ചൂണ്ടിക്കാട്ടുന്നു. പ്രകൃതിഭംഗിയുടെ പശ്ചാത്തലത്തിലുള്ള ഈ ഹ്രസ്വചിത്രം നെയ്യാര്‍ഡാം, കള്ളിക്കാട് എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്.
ദീപാ ജോസഫ്, സി.വി.പ്രേംകുമാര്‍, ഗോപന്‍ പൂഴനാട്, അനൂപ്, മോഹന്‍ വൈയ്ക്കല്‍, പ്രതാപന്‍ മോനിപ്പള്ളി, മനു സി. കണ്ണൂര്‍, ആറ്റുകാല്‍ തമ്പി, ഉഷ ടി.ടി, ചന്ദ്രകുമാര്‍.കെ, ഗ്രേസി, മായാ സുകു, ഗിരീശന്‍ ചാക്ക, ഷാഫി, ബിനു സുകുമാരന്‍, ശ്യാം, താരാ നായര്‍, എന്‍.ആര്‍.ശിവന്‍, ബിനു.ജെ, എന്‍.മണിദാസ്, പ്രദീപ് കുമാര്‍.ഡി, സീനത്ത്, മുജീബ്, മിനിമോള്‍, ജയകുമാരി, അരുണ്‍ എ.എല്‍, ഷാരോണ്‍, അഖില്‍ എസ്.എം, സോമന്‍, ബാബു, ലിജോ ബിനു എന്നിവരാണ് അഭിനേതാക്കള്‍.
ദീപാ ജോസഫ് ആണ് കദൂഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ആദ്യ വനിതാ ഡ്രൈവറാണ് ദീപാ ജോസഫ്. ഹെവി ലൈസന്‍സുള്ള ചുരുക്കം യുവതികളില്‍ ഒരാളാണ് ദീപ. ബസ് കൂടാതെ ടിപ്പര്‍, ജെ.സി.ബി എന്നിവയും ഓടിക്കും. കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റും ദീപ നേടിയിട്ടുണ്ട്. ദീപാ ജോസഫ് ആദ്യമായി അഭിനയിക്കുന്നത് ഈ ഹ്രസ്വചിത്രത്തിലാണ് എന്ന പ്രത്യേകതയുണ്ട്. മറ്റൊരു നടിയെ ആദ്യം ആലോചിച്ചെങ്കിലും ഹെവി ലൈസന്‍സുള്ള ദീപയെ കദൂഷയാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സംവിധായകന്‍ പറഞ്ഞു. കലാമണ്ഡലം സത്യഭാമയുടെ മകന്‍ അനൂപ് ആണ് ഇതില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.
അനൂപ്
ഛായാഗ്രഹണം: ഹേമചന്ദ്രന്‍. എഡിറ്റിംഗ്: വിഷ്ണു കല്യാണി. ക്രിയേറ്റീവ് സപ്പോര്‍ട്ട്: ഡോ.ജി.എസ്.പ്രദീപ്. ടെക്‌നിക്കല്‍ സപ്പോര്‍ട്ട്: സതീഷ് എം.സെവന്‍. പശ്ചാത്തല സംഗീതം : ഷാനോ ഫ്രാന്‍സിസ്. അസോസ്സിയേറ്റ് ഡയറക്ടര്‍: ബിജു കൃഷ്ണന്‍. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: കെ.സതീഷ്, എസ്.ബിന്‍യാമിന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : എന്‍.ആര്‍.ശിവന്‍. സൗണ്ട് മിക്‌സിംഗ്: ആനന്ദ് ബാബു. സൗണ്ട് റിക്കോര്‍ഡിസ്റ്റ് : പ്രഭാത് ഹരിപ്പാട്. പി.ആര്‍.ഒ: റഹിം പനവൂര്‍. സ്റ്റുഡിയോ: എച്ച്.ഡി. സിനിമാ കമ്പനി. പ്രഭാത് സ്റ്റില്‍സ്: രതീഷ്. മേക്കപ്പ്: അജി. കലാസംവിധാനം: ജയന്‍സൂര്യ. കോസ്റ്റ്യൂംസ്: സൂര്യ ശ്രീകുമാര്‍. ഡബ്ബിംഗ്: ഡോ.ആര്‍.എസ്. പ്രദീപ്, ഗ്രേസി, ഷാല്‍മ നന്ദ. എഫക്ട്‌സ്: ഷിബു. പ്രൊഡക്ഷന്‍: മഹീന്ദ്രന്‍. യൂണിറ്റ്: ലൈറ്റ് ഷേഡ്.
നിരവധി സംഗീത ആല്‍ബങ്ങള്‍ കെ.ആര്‍.പി വള്ളികുന്നം സംവിധാനം ചെയ്തിട്ടുണ്ട്. അവയില്‍ പ്രണയ തേന്‍മഴയായി എന്ന ആല്‍ബം ഇന്ത്യയിലും വിദേശത്തുമായിട്ടായിരുന്നു ചിത്രീകരിച്ചത്. എസ്.പി.ബാലസുബ്രഹ്മണ്യം, എം.ജി.ശ്രീകുമാര്‍, സുജാത, ശ്വേത തുടങ്ങിയവര്‍ ഇദ്ദേഹത്തിന്റെ ആല്‍ബത്തില്‍ പാടിയിട്ടുണ്ട്.
ബിനു സുകുമാരന്‍, ഗിരീശന്‍ ചാക്ക, ഉഷ ടി.ടി
യുവജനോത്സവത്തിന്റെ പശ്ചാത്തലത്തില്‍ യൂത്തിന്റെ കഥ പറയുന്ന സിനിമയാണ് അടുത്ത പ്രോജക്‌ടെന്ന് സൗത്ത് ഇന്ത്യന്‍ ടെലിവിഷന്‍ അക്കാഡമി ജനറല്‍ സെക്രട്ടറി ഡോ.ആര്‍.എസ്.പ്രദീപ് പറഞ്ഞു. സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തിരുവനന്തപുരത്ത് നടന്ന ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ജേര്‍ണി ആദ്യമായി പ്രദര്‍ശിപ്പിച്ചപ്പോള്‍ രണ്ട് പുരസ്‌കാരങ്ങള്‍ ഈ ഹ്രസ്വചിത്രം നേടിയിരുന്നുവെന്ന് പ്രദീപ് അറിയിച്ചു.