'ശ്രീഹരിയുടെ ക്ഷണക്കത്ത് ' പ്രകാശനം മേയര്‍ അഡ്വ.വി.കെ പ്രശാന്ത് കേരള സംസ്ഥാന ലൈഫ് മിഷന് സി.ഇ.ഒ ഡോ.അദീല അബ്ദുള്ളയ്ക്ക് സി.ഡി നല്കി നിര്‍വഹിക്കുന്നു.
തിരുവനന്തപുരം: തല ചായ്ക്കാന്‍ ഒരു വീട് എന്ന സ്വപ്നം പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു കുടുംബത്തിന്റെ സ്വപ്ന സാഫല്യത്തെക്കുറിച്ചുള്ള ഹ്രസ്വചിത്രം 'ശ്രീഹരിയുടെ ക്ഷണക്കത്ത്' പ്രകാശനം ചെയ്തു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അവതരിപ്പിക്കുന്ന ഈ ചിത്രം അനില്‍ കഴക്കൂട്ടം ആണ് സംവിധാനം ചെയ്തത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഈ ലഘു ചിത്രത്തിന്റെ സി.ഡി പ്രകാശനം തിരുവനന്തപുരം നഗരസഭാ മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് നിര്‍വഹിച്ചു. കേരള സംസ്ഥാന ലൈഫ് മിഷന് സി.ഇ.ഒ ഡോ.അദീല അബ്ദുള്ള സി.ഡി ഏറ്റുവാങ്ങി. ചിത്രത്തിന് നിര്‍മാണ സഹായം ലഭ്യമാക്കിയ സംഘടനകള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ചിത്രത്തില്‍ അഭിനയിച്ച കലാകാരന്മാരെ ആദരിക്കലും ഇതോടൊപ്പം നടന്നു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. ദീപ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുനില്‍.റ്റി.ഡാനിയേല്‍, വികസനകാര്യ ചെയര്മാന് അഡ്വ. പി.കെ ജോണ്സണ്, വി.എസ്.സന്തോഷ്കുമാര്‍, അനീഷ്, പ്രദീപ്, ആര്.രേണുക, കെ.ചന്ദ്രകുമാരി, രാധാവിശ്വകുമാര്, ആര്.വിഷ്ണു, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.