അനുഷറായ്
റിയാസ്‌സിദ്ദീഖ് രചനയും സംവിധാനവും നിര്‍വഹിച്ച് നായകനാകുന്ന ചിത്രമാണ് ഒരു കഥ പറയും നേരം. എയിം ടൈം മീഡിയയുടെ ബാനറില്‍ അന്‍സില്‍ അഹമ്മദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. യഥാര്‍ത്ഥ പ്രണയകഥ പറയുന്ന ഈ ചിത്രം മലയാളത്തിലും തമിഴിലുമായാണ് ഒരുക്കുന്നത്.
റിയാസ്‌സിദ്ദീഖ്
മോഡലും കന്നട നടിയുമായ അനുഷറായ്, തമിഴ് നടി ജീവിത എന്നിവരാണ് നായികമാര്‍. ഈ സിനിമയിലെ നായകനായ റിയാസ്‌സിദ്ദീഖ് പ്രണയതീര്‍ത്ഥം എന്ന മലയാള ചിത്രത്തിലും എമോജി എന്ന തമിഴ് ചിത്രത്തിലും നായക കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ജിജോ കുമരകം, ഷമ്മിതിലകന്‍, കൊച്ചുപ്രേമന്‍, ഇന്ദ്രന്‍സ്, റിസബാവ, എം.ഡി. സിബിലാല്‍, അജയഘോഷ് പറവൂര്‍, ബാബു സി.മണിയന്‍, ചാര്‍മിള, മോളി കണ്ണമാലി, മിനി, നന്ദിനി, കല്പന തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. കൂടാതെ തമിഴിലേയും മലയാളത്തിലേയും മറ്റ് പ്രമുഖ താരങ്ങളും അഭിനയിക്കും.
ജീവിത റിയാസ്‌സിദ്ദീഖ്
ക്യാമറ : ആനന്ദ്കുമാര്‍ ചെന്നൈ. ഗാനരചന: റഫീഖ് അഹമ്മദ്, ശരത് ചന്ദ്രന്‍ മാവേലിക്കര, അജയഘോഷ് പറവൂര്‍, സംഗീതം : വിജയന്‍ വി. അമ്പലപ്പുഴ, ബിനു ചാത്തന്നൂര്‍. ഗായകര്‍ : ജി.വേണുഗോപാല്‍, വിധുപ്രതാപ്, ശ്രേയ ഘോഷാല്‍, വൈക്കം വിജയലക്ഷ്മി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : അജയഘോഷ് പറവൂര്‍. പി.ആര്‍.ഒ : റഹിം പനവൂര്‍. എഡിറ്റിംഗ് : റിയാസ്‌സിദ്ദീഖ്. കോറിയോഗ്രാഫര്‍ : പത്മലാല്‍ ബി.ഡി.എസ്. സ്‌ററില്‍സ് : സുനൈദ്. മേക്കപ്പ് : ധര്‍മ്മന്‍. കലാസംവിധാനം : മന്ത്ര. കോസ്റ്റിയൂംസ് : സോബിന്‍ ജോസഫ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : ജിജോ കുമരകം. പ്രൊഡക്ഷന്‍ മാനേജര്‍ : എം.ഡി.സിബിലാല്‍
അനുഷറായ്
ചിത്രത്തിന്റെ പൂജാകര്‍മ്മം തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ നടന്നു. മന്ത്രി പി.തിലോത്തമന്‍ ദദ്രദീപം തെളിയിച്ചു. കൊച്ചു പ്രേമന്‍, എന്‍.ആര്‍.ശിവന്‍, റഹിം പനവൂര്‍, അജയഘോഷ് പറവൂര്‍, റിയാസ്‌സിദ്ദീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
തൊടുപുഴ, മൂന്നാര്‍, കുമരകം എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം നടക്കും.