അടുത്ത് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ അഭിനയിക്കുന്ന വൈശാഖ് ചിത്രത്തിലെ നായകൻ പുലിമുരുകൻ ആകാൻ താരം ജപ്പാനിൽ കുടുംബസമേതം അവധി ആഘോഷിക്കുകയാണ്. ലാലിനെ ദീർഘനാളായി അലട്ടുന്ന സ്പോണ്ടിലിറ്റീസിന് ചികിത്സതേടുക എന്നതാണ് ജപ്പാൻ സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശം. യാത്ര കഴിഞ്ഞു മോഹൻലാൽ എത്തുന്നതോടെ ജൂണ്‍ ആദ്യം പുലിമുരുകന്റെ ചിത്രീകരണം ആരംഭിക്കും. ഈ ഹൈ വോൾട്ട് ആക്ഷൻ ത്രില്ലെർ ചിത്രത്തിനുവേണ്ടി താരം ആര് കിലോ ഭാരം കുറച്ചിട്ടുണ്ട്. മീശയും നീട്ടിവളര്ത്തുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും പ്രതിഫലം പറ്റുന്ന സ്റ്റ്ണ്ട് ഡയറക്ടർ പീറ്റെർ ഹൈൻ ഈ ചിത്രത്തോടെ മലയാളത്തിൽ തുടക്കം കുറിക്കുമ്പോൾ ഹിറ്റ് തിരക്കഥാകൃത്ത് ജോടികളായ ഉദയനും സിബി കെ തോമസും വഴിപിരിയുന്ന ചിത്രമെന്ന പ്രേത്യകതയും പുലിമുരുകനുണ്ട്.
മോഹൻലാലും വൈശാഖും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിൽ തമിഴ് നടൻ പ്രഭുവും ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടു. ടോമിച്ചൻ മുളക്പാഠം മുളക്പാഠം ഫില്മിസിന്റെ ബാനറിൽ ഒരുക്കുന്ന ബിഗ് ബഡ്ജെറ്റ് ചിത്രത്തിലെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇന്ത്യൻ സിനിമയിലെ പ്രമുഖ 60 താരങ്ങൾ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്.