CINEMA24/05/2022

പുരസ്‌ക്കാര നിറവില്‍ 'റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്'

ഒരു മില്യണ്‍ കാഴ്ചക്കാരെയും കടന്ന് ചിത്രം പ്രേക്ഷകരിലേക്ക്....
Sumeran PR
കൊച്ചി: ഒരു മില്യണ്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന്  പുതിയ ചിത്രം 'റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്'. വേറിട്ട പ്രമേയത്തിലെ ആവിഷ്‌ക്കാരത്താല്‍ ചിത്രം പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടുന്നു. സെന്‍സ ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ്, 24 ഫ്രെയിം ഗ്ലോബല്‍ എക്‌സലന്‍സി ഫിലിം അവാര്‍ഡ്, തുടങ്ങിയ രാജ്യാന്തര ഫിലിം അവാര്‍ഡുകളില്‍ മികച്ച ഡയറക്ടര്‍, മികച്ച ചിത്രം, മികച്ച ഛായാഗ്രാഹകന്‍ തുടങ്ങിയ പുരസ്‌ക്കാരങ്ങള്‍ 'റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച' നേടി. കൂടാതെ പതിനെട്ടോളം രാജ്യാന്തര ഫിലിം ഫെസ്റ്റിവെലുകളിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. ആശ്വാസ് മൂവി പ്രൊഡക്ഷന്‍സ് ഇന്‍ അസോസിയേഷന്‍ വിത്ത് സപ്പന മൂവി ഇന്റര്‍നാഷണലിന്റെ  ബാനറില്‍ ആശ്വാസ് ശശിധരന്‍ നിര്‍മ്മിച്ച് മുഹമ്മദ് സജീഷ്  തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ്  'റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്'.
മോട്ടിവേഷന്‍ സ്വഭാവത്തിലുള്ള ഒരു വേറിട്ട മലയാളചിത്രമാണ് 'റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്'. ഏറെ സാമൂഹ്യപ്രാധാന്യമുള്ള വിഷയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. കുടുംബ ബന്ധങ്ങളും പുതിയ കാലത്തെ നമ്മുടെ കുട്ടികള്‍ നേരിടുന്ന പ്രതിസന്ധികളും ആകുലതകളും ചിത്രം ഒപ്പിയെടുത്തിട്ടുണ്ട്. മാതാപിതാക്കളെ സ്‌നേഹിക്കുന്ന എല്ലാ മക്കളും മാതാപിതാക്കളുടെ കുടെയിരുന്ന് കാണേണ്ട ചിത്രം തന്നെയാണ്'റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്'.

ഛായാഗ്രഹണം ടി. ഷമീര്‍ മുഹമ്മദ്, എഡിറ്റിംഗ് ഐജു അന്റു,കോ പ്രൊഡ്യൂസര്‍ ഷാജി ആലപ്പാട്ട് അസോസിയേറ്റ് ഡയറക്ടര്‍ ശ്രീകുമാര്‍ വള്ളംകുളം,മേക്കപ്പ് ലിബിന്‍ മോഹനന്‍. കലാസംവിധാനം മില്‍ക്ക് ബോട്ടില്‍ ക്രിയേറ്റീവ്, രതീഷ് വണ്ടിപ്പെരിയാര്‍. വസ്ത്രാലങ്കാരം ഷാജി കൂനമ്മാവ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിസാര്‍ മുഹമ്മദ്. ഗാന രചന സുഹൈല്‍ സുല്‍ത്താന്‍ സംഗീതം യുനുസ്സിയോ ആലാപനം സിതാര കൃഷ്ണകുമാര്‍, പ്രോജക്റ്റ് ഡിസൈനര്‍ ജോസ് വരാപ്പുഴ. പ്രൊഡക്ഷന്‍ മാനേജര്‍ സജിത് സത്യന്‍. ക്രിയേറ്റീവ് മീഡിയ പപ്പ മൂവി ഡോം. അനഗ്‌ഡോട്ട് മുഹൈമിന്‍.അസിസ്റ്റന്റ്  ഡയറക്ടര്‍ രശ്മി ആര്‍ സ്റ്റില്‍സ് അജീഷ് ആവണി. സ്റ്റുഡിയോ കെ സ്റ്റുഡിയോ കൊച്ചി. ഡിസൈനര്‍ എം ഡിസൈന്‍സ്.
പുതുമുഖങ്ങളായ ധനു ദേവിക, രമ്യ രഘുനാഥന്‍, പൂജ അരുണ്‍, സായ് വെങ്കിടെഷ്, എന്നിവരാണ് അഭിനേതാക്കള്‍. 
Views: 561
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024