നല്ല സിനിമകള്‍, സീരിയലുകള്‍, സ്റ്റേജ് പരിപാടികള്‍ തുടങ്ങിയവ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സിനിമാക്കാരന്‍ കൂട്ടായ്മ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചു. കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലുളള കലാകാരന്‍മാരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുക, രോഗാവസ്ഥയിലുളള കലാകാരന്‍മാരെ സഹായിക്കുക തുടങ്ങി നിരവധി ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് ഈ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. കേരളത്തിലുളളവരും പ്രവാസി മലയാളികളും ഇതില്‍ അംഗങ്ങളാണ്. സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ ഇതിലുണ്ട്. കലാ - കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്താനാണ് തീരുമാനിച്ചിട്ടുളളതെന്ന് സൊസൈറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു. സംഘടനയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ്.
സൊസൈറ്റി ഭാരവാഹികള്‍
ഭാരവാഹികളായി ബി. ബാലചന്ദ്രകുമാര്‍ (പ്രസിഡന്റ്), സിന്ധു നിജേഷ് (വൈസ് പ്രസിഡന്റ്), ജോഫിന്‍ ജോസഫ് (സെക്രട്ടറി), ഇന്ദു രാജി (ജോയിന്റ് സെക്രട്ടറി), ഇന്ദ്രജിത്ത് (ഖജാന്‍ജി), മുസാഫര്‍ അഹമ്മദ് (രക്ഷാധികാരി), റഹിം പനവൂര്‍, അരുണ്‍കുമാര്‍ (ഫീല്‍ഡ് കോ-ഓര്‍ഡിനേറ്റര്‍മാര്‍), കൊല്ലം തുളസി, ജലജ, കുഞ്ഞാലന്‍ വെന്നിയൂര്‍ (ഉപദേശക സമിതി അംഗങ്ങള്‍), മുരളി ചിത്രാലയ, ലിജോ ജോണ്‍ (കോ-ഓര്‍ഡിനേറ്റര്‍മാര്‍), രജനി ആലപ്പുഴ, അജിത് സൂര്യ, അഫ്‌സല്‍, അമൃത, സെയ്ദ് കെ. പുരം (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍), ഹംസക്കുട്ടി, റെജീഷ് വയനാട് (വെല്‍ഫെയര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍), അമ്പിളി, സന്ധ്യ (വനിതാ കോ-ഓര്‍ഡിനേറ്റര്‍മാര്‍), ഇക്ബാല്‍, രമേഷ് ശ്രീധര്‍ (മീഡിയാ കോ-ഓര്‍ഡിനേറ്റര്‍മാര്‍), ലിജാ ബിജുകുമാര്‍ (ഓഫീസ് നിര്‍വ്വഹണം) എന്നിവരെ തെരഞ്ഞെടുത്തു.