ചങ്ങനാശ്ശേരി:മലയാള സിനിമയില്‍ സംഘട്ടനരംഗത്ത് അഭിനയിക്കുന്ന നടന്മാരും സംഘട്ടനം സംവിധാനം നിര്‍വ്വഹിക്കുന്നവരും ചേര്‍ന്ന് കേരള സിനി സ്റ്റണ്ട് ആക്‌ടേഴ്‌സ് ഡയറക്‌ടേഴ്‌സ് യൂണിയന്‍ എന്ന സംഘടന രൂപീകരിച്ചു. ചങ്ങനാശ്ശേരിയില്‍ നടന്ന ചടങ്ങില്‍ യൂണിയന്‍ രക്ഷാധികാരി അഡ്വ. പി.എ.അസ്‌ലം യൂണിയന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.മുരുകന്‍ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടന്‍ ഹാരിസ്, ജിറോഷ് പി.ജി., റഹിം പനവൂര്‍, സേതു ശ്രീശന്‍, റസാഖ് അഹമ്മദ്, ജയ് ജെയിംസ് എന്നിവര്‍ സംസാരിച്ചു. യൂണിയന്റെ ആദ്യ അംഗത്വ കാര്‍ഡ് വിതരണം ഹാരിസ് നിര്‍വ്വഹിച്ചു.
യൂണിയന്‍ ഭാരവാഹികളായി അഡ്വ. പി.എ. അസ്‌ലം (രക്ഷാധികാരി) മുരുകന്‍ കെ. (പ്രസിഡന്റ്), ജിറോഷ് പി.ജി. (ജനറല്‍ സെക്രട്ടറി), റഹിം പനവൂര്‍(പിആര്‍ഒ), അഷ്‌റഫ് ഗുരുക്കള്‍ (കട്രോളര്‍), ശങ്കര്‍, ഷാനിഷ് (വൈസ് പ്രസിഡന്റുമാര്‍), അനില്‍, സുല്‍ഫിക്കര്‍, റസാഖ് അഹമ്മദ്, സാബു ഡേവിഡ്, അഭിലാഷ് (കവീനര്‍മാര്‍), സാലിഖ്, ഹരികുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍) നൗഷാദ്, ജയ് ജെയിംസ്, സജീര്‍.എ, രവീന്ദ്രന്‍, ഷിഹാബ്, സുമേഷ് (എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു. യൂണിയനെ ഫെഫ്കയില്‍ ലയിപ്പിക്കുമെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി ജിറോഷ് പി.ജി. അറിയിച്ചു. ആലപ്പുഴയിലാണ് യൂണിയന്റെ ഹെഡ് ഓഫീസ്. ഫോ: 9847380497