മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്ന് വിനോദ് ഗോപിജി പുരസ്കാരം സ്വീകരിക്കുന്നു
വേറിട്ട അവതരണം, മികച്ച രചന, സംവിധാനം, താരങ്ങളുടെ ഉജ്ജ്വല അഭിനയം എന്നിവയാല്‍ ഏറെ ശ്രദ്ധേയമായ ഹ്രസ്വചിത്രമാണ് ത്വര. വിനോദ് ഗോപിജിയാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ആര്‍.ജി.ക്രിയേഷന്‍സിന്റെ ബാനറില്‍ ആര്‍.ജി. അഭിലാഷാണ് ചിത്രം നിര്‍മിച്ചത്. ഈ ചിത്രം നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
പൂര്‍ണമായും ലഹരിക്കടിമയായ രാഹുല്‍ എന്ന യുവാവിന്റെ കഥ പറയുന്ന ഹ്രസ്വചിത്രമാണിത്. നായക കഥാപാത്രമായ രാഹുലിനെ ചിത്രത്തിന്റെ നിര്‍മാതാവും പുതുമുഖവുമായ ആര്‍.ജി.അഭിലാഷാണ് അവതരിപ്പിച്ചത്. തന്‍വി, ഡോ.സജീവ് കെ.വാവച്ചന്‍, ജീവാസജീവ്, ശാന്തം രമേഷ്, സമ്പത്ത്, അഭിലാഷ്, ഷൈജു അലക്‌സ്, മാസ്റ്റര്‍ അവ്യുക്ത് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്ന് ആര്‍.ജി.അഭിലാഷ് പുരസ്കാരം സ്വീകരിക്കുന്നു
അടൂര്‍ഭാസി കള്‍ച്ചറല്‍ ഫോറം, മീഡിയാസിറ്റി ടിവി ചാനല്‍, സത്യജിത് റായ് ഫിലിം സൊസൈറ്റി എന്നിവയുടെ പുരസ്‌കാരങ്ങള്‍ ത്വരയ്ക്ക് ലഭിച്ചിട്ടുണ്ട്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സംഗീത സംവിധായകന്‍, മികച്ച ഗായിക എന്നീ വിഭാഗ ങ്ങളിലാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്.
യൂ ട്യൂബില്‍ റിലീസ് ചെയ്ത ഈ ചിത്രവും ഇതിന്റെ ടീസറും വൈറലായിക്കഴിഞ്ഞു. ഛായാഗ്രഹണം പ്രമോദ് മോഹന്‍. എഡിറ്റിംഗ് : ആഷിഷ് ജോസ് ഇല്ലിക്കല്‍. ഗാനരചന : ബെയ്‌സില്‍ ഹുസൈന്‍. സംഗീതം : ഗോകുല്‍ ശ്രീകണ്ഠന്‍. ഗായിക : സരിതാ രാജീവ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : സൂരജ് സോമന്‍. പി.ആര്‍.ഒ : റഹിം പനവൂര്‍. അസോസിയേറ്റ് ഡയറക്ടര്‍ : മധു കെ.കൃഷ്ണന്‍. മേക്കപ്പ് : അനീഷ് പാലോട്. കലാസംവിധാനം : സനു.